LAND – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Feb 2021 12:15:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LAND – malayalees.ch https://malayalees.ch 32 32 മകളുടെ വിവാഹം ലളിതമാക്കി, ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; മാതൃകയായി കുടുംബം https://malayalees.ch/daughters-marriage-simplified-land-given-to-10-landless-families/ Fri, 26 Feb 2021 12:15:03 +0000 https://malayalees.ch/?p=40775 മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി എറണാകുളത്തെ ഒരു കുടുംബം. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവുമാണ് സമൂഹത്തിന് മാതൃകയായത്. കോവിഡ് കാലത്തായിരുന്നു ഷാജിയുടെ മകൾ ആതിരയുടെ വിവാഹം.

തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തിയപ്പോൾ വലിയൊരു തുക മിച്ചം വെയ്ക്കാനായി. ഇതേതുടർന്നാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി സമാനമായി നൽകാൻ തീരുമാനിച്ചത്. ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി. വഴി ഉൾപ്പെടെ 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി. ഷാജിയുടെയും കുടുംബത്തിന്‍റെയും മാതൃകാപ്രവർത്തനത്തെ ആദരിക്കാൻ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ബെന്നി ബെഹനാൻ എം.പി പൊന്നാടയും ഉപഹാരവും സമർപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും എം.പിക്കൊപ്പമുണ്ടായിരുന്നു

]]>
25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി മമത സര്‍ക്കാര്‍ https://malayalees.ch/bengal-government-grants-land-rights-to-25000-refugee-families/ Thu, 05 Nov 2020 08:09:15 +0000 https://malayalees.ch/?p=34512 പശ്ചിമ ബംഗാളില്‍ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ഭൂമിയുടെ ഉടമാവകാശം നല്‍കി. നിബന്ധനകളൊന്നുമില്ലാതെയാണ് പട്ടയം നല്‍കിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മമത വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാരാണ് എന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശം. നിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ല- മമത ബാനര്‍ജി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ജാദവ്പൂരില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന 1980കള്‍ മുതല്‍ അഭയാര്‍ഥികളുടെ അവകാശത്തിനായി താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് മമത അവകാശപ്പെട്ടു. ഇതൊന്നുമറിയാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പിന്നാക്ക സമുദായങ്ങളെ പറ്റിക്കുകയാണെന്നും മമത ബിജെപിയെ വിമര്‍ശിച്ചു.

മതുവ, നമശുദ്ര സമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യഥാക്രമം 10 കോടിയും 5 കോടിയും മമത ബാനര്‍ജി പ്രഖ്യാപിച്ചു. ബഗ്ദി, മാജി, ദുലെ സമുദായങ്ങള്‍ക്കും ഫണ്ട് അനുവദിക്കുമെന്ന് മമത പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ സന്ദര്‍ശനം നടത്താനിരിക്കെയായിരുന്നു മമതയുടെ പ്രഖ്യാപനം.

]]>
ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം https://malayalees.ch/buy-land-in-jamu-kashmir-and-ladakhcentral-government-issued-notification/ Tue, 27 Oct 2020 12:38:16 +0000 https://malayalees.ch/?p=33978 ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും കാർഷികേതര ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജമ്മുകശ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് നിയമം ബാധകമാകുക. യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്.

കാർഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സർട്ടിഫിക്കറ്റോ അവിടെ പാർപ്പിടമുണ്ടെന്നതിനുള്ള സർട്ടിഫിക്കറ്റോ ആവശ്യമില്ല.
എന്നാൽ, കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ കഴിയൂ.

അതേസമയം, പുതിയ നിയമം ഒരു കാരണവശാലും കാർഷിക ഭൂമിയെ ബാധിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. പുറത്തു നിന്നുള്ള ആരും ആ ഭൂമയിലേക്ക് വരില്ലെന്നും കാർഷിക ഭൂമി കർഷകർക്കായി കരുതിവച്ചിരിക്കുകയാണെന്ന് താൻ പൂർണ ഉത്തരവാദിത്തത്തോടെ തന്നെയാണ് പറയുന്നതെന്നും ജമ്മു കാശ്മീരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ പോലെ വികസിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.

]]>