Lakshadweep controversy – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Jun 2021 04:08:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lakshadweep controversy – malayalees.ch https://malayalees.ch 32 32 ബയോ വെപ്പണ്‍ പരാമര്‍ശം: ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് ചുമത്തി https://malayalees.ch/bio-weapon-reference-aisha-sultana-charged/ Fri, 11 Jun 2021 04:08:44 +0000 https://malayalees.ch/?p=45415 ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി ലക്ഷദ്വീപ് പോലീസ്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കഴിഞ്ഞദിവസം ആയിഷക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

ബയോവെപ്പണ്‍ എന്ന പ്രയോഗം പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും അങ്ങനെയായി തനിക്ക് തോന്നിയെന്നും ഐഷ സുല്‍ത്താന കഴിഞ്ഞ ദിവസം എഫ് ബിയില്‍ കുറിച്ചിരുന്നു. കോവിഡ് കേസുകള്‍ പൂജ്യമായ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ വരവോടുകൂടിയാണ് വൈറസ് വ്യാപിച്ചതെന്നും അവര്‍ പറയുന്നു. കൂടാതെ ആശുപത്രി സൌകര്യങ്ങള്‍ ഇല്ലായെന്ന് അറിയിച്ച മെഡിക്കല്‍ ഡയറക്ടറെ ഡീ പ്രമോട്ട് ചെയ്ത പ്രഫുല്‍ പട്ടേലിനെയാണ് താന്‍ ബയോ വെപ്പണായി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയും ഗവണ്‍മെന്റിനെയും അല്ലെന്നും ഐഷ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

]]>
നിരീക്ഷണം ശക്തമാക്കണം, ജാഗ്രത പുലര്‍ത്തണം: ലക്ഷദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഭരണകൂടം https://malayalees.ch/surveillance-should-be-strengthened-and-vigilance-should-be-exercised-government-to-lakshadweep-security-officials/ Sat, 29 May 2021 05:29:40 +0000 https://malayalees.ch/?p=44793 ലക്ഷദ്വീപിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കണമെന്നാണ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി.രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദ്വീപുകള്‍, കപ്പലുകള്‍, കപ്പലുകളുമായി ബന്ധപ്പെട്ട പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണം ഉണ്ടാവണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഈ ഉത്തരവില്‍ പറയുന്നുണ്ട്. സംശയകരമായ എന്ത് കണ്ടാലും ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുഴുവന്‍ സമയവും ജാഗ്രത വേണമെന്ന് ഈ ഉത്തരവില്‍ പറയുന്നുണ്ട്.

]]>
ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; കൂടുതൽ പേർ പാർട്ടി വിട്ടേയ്ക്കും https://malayalees.ch/eight-people-including-the-general-secretary-of-yuva-morcha-have-resigned-from-the-lakshadweep-bjp/ Wed, 26 May 2021 04:34:44 +0000 https://malayalees.ch/?p=44623 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ബിജെപിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു. അഡ്‍മിനിസ്‍ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി. പി മുഹമ്മദ് ഹാഷിം അടക്കം 8 പേരാണ് ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. ഇവര്‍ ലക്ഷദ്വീപിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടിക്ക് തങ്ങളുടെ രാജി സമര്‍പ്പിച്ചു. എം മുത്തുക്കോയ, ബി ഷുക്കൂര്‍, എം. ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്‌സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച മറ്റു നേതാക്കള്‍. എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ ലക്ഷദ്വീപ് എംപി ഇന്ന് ഡൽഹിക്ക് തിരിക്കും. കേന്ദ്ര ആദ്യന്തര മന്ത്രാലയത്തെ കാര്യങ്ങൾ നേരിട്ട് ധരിപ്പിക്കാനാണ് നീക്കം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ രാഷ്ട്രപതിക്ക് ഭീമഹരജി നൽകാനൊരുങ്ങുകയാണ് ലക്ഷദ്വീപുകാര്‍. ഇതിനായി ദ്വീപ് നിവാസികൾ ഒപ്പ് ശേഖരം ആരംഭിച്ചിട്ടുണ്ട്.ബിജെപി നേതാക്കളുടെ രാജി അഡ്മിനിസ്ട്രേറ്ററുടെ നടപടികളോടുള്ള പ്രതികരണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം പറഞ്ഞു. പ്രഫുല്‍ പട്ടേലിന്‍റെ ജനദ്രോഹ നടപടികള്‍ കാരണമാണ് നേതാക്കള്‍ രാജിവെച്ചത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ബി ജെ പി നില്‍ക്കാന്‍ പാടില്ല. പുതിയ പരിഷ്കാരങ്ങളില്‍ ദ്വീപിലെ ബി ജെ പി ക്ക് അതൃപ്തിയുണ്ട്. നേതാക്കളുടെ രാജിക്കാര്യത്തില്‍ ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മുഹമ്മദ് കാസിം മീഡിയ വണിനോട് പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും പറഞ്ഞ് കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര നടപടിയെ ന്യായീകരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രസ്താവനകളെയെല്ലാം ആദ്യം തള്ളുന്നത് ലക്ഷദ്വീപിലെ ബിജെപി നേതാക്കളായിരുന്നു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനദ്രോഹപരമായ നിരവധി പരിഷ്കാരങ്ങളാണ് തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കിയത്.

]]>