lakhimpur kheri – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Dec 2021 09:03:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lakhimpur kheri – malayalees.ch https://malayalees.ch 32 32 ‘കര്‍ഷകരെ കൊലപ്പെടുത്തിയത് ആസൂത്രിതം’; ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് കുരുക്ക് https://malayalees.ch/lakhimpur-kheri-incident-enquiry-report-against-ashish-misra/ Tue, 14 Dec 2021 09:03:49 +0000 https://malayalees.ch/?p=53992 ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം. ആശിഷ് മിശ്ര ടേനിയടക്കം 13 പേര്‍ക്കെതിരെ നിര്‍ണായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് റിപ്പോര്‍ട്ട്. ലഖിംപൂര്‍ സിജെഎം കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രടേനിയുടെ മകനാണ് ആശിഷ് മിശ്ര.

ഒക്ടോബര്‍ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കര്‍ഷകരും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടത്. ആശിഷ് മിശ്ര, ലവ്കുഷ്, ആശിഷ് പാണ്ഡെ, ശേകര്‍ ഭാരതി, അങ്കിത് ദാസ്, ലതീഫ്, ശിശുപാല്‍, നന്ദന്‍ സിംഗ്, സത്യം ത്രിപാഠി, സുമിത ജയ്‌സ്വാള്‍, ധര്‍മേന്ദ്ര ബന്ജാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ നിലവില്‍ ലഖിംപൂര്‍ഖേരി ജില്ലാ ജയിലിലാണുള്ളത്.

ആദ്യഘട്ടത്തില്‍ അപകടമരണം എന്ന നിലയിലായിരുന്ന ലഖിംപൂര്‍ഖേരി സംഭവത്തില്‍ സുപ്രിംകോടതി ഇടപെട്ട് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിലവില്‍ അന്വേഷണ സംഘം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിരുന്നതായി നേരത്തെ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതായിരുന്നു ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.കര്‍ഷകര്‍ക്കിടയിലെക്ക് വാഹനം ഒടിച്ചുകയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കു നേരേ വെടിവച്ചതായി ആദ്യം മുതലെ കര്‍ഷകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കര്‍ഷകര്‍ക്കുനേരേ വാഹനം ഇടിച്ചുകയറിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും സംഭവത്തില്‍ കൊല്ലപ്പെട്ടു. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായ് വിമര്‍ശിച്ചിരുന്നു.

]]>
ലഖിംപൂർ ഖേരി ആക്രമണം; കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണം: പ്രിയങ്കാ ഗാന്ധി https://malayalees.ch/lakhimpur-kheri-violence-priyanka-gandhi/ Wed, 06 Oct 2021 04:06:11 +0000 https://malayalees.ch/?p=50528 കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഇതിനിടെ ലംഖിപൂരിലേക്ക് പോകാൻ രാഹുൽ ഗാന്ധിയ്ക്ക് യു പി സർക്കാർ അനുമതി നിഷേധിച്ചു . നിരോധനാജ്ഞയെന്നാണ് സർക്കാരിന്റെ വിശദീകരണം. ലഖ്‌നൗവില ഈ മാസം 8 വരെ നിരോധനാജ്ഞ തുടരും.

അതേസമയം എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇതുവരെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കുകയോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. നിയമസഹായം തേടാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത് . രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ നീക്കങ്ങള്‍.

]]>
ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കില്ലെന്ന് യുപി; 28 മണിക്കൂറായി തടവിലെന്ന് പ്രിയങ്ക ഗാന്ധി https://malayalees.ch/lakhimpur-kheri-protest-update/ Tue, 05 Oct 2021 07:18:30 +0000 https://malayalees.ch/?p=50506 ലഖിംപൂർ ഖേരിയിൽ സംഘർഷാവസ്ഥയ്ക്ക് അയവ്. എങ്കിലും ഇവിടെ ഇൻ്റർനെറ്റ് സംവിധാനം അടക്കം വിച്ഛേദിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾക്ക് ഒരു തരത്തിലും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാശിയിലാണ് യുപി സർക്കാർ. (lakhimpur kheri protest update)

അതേസമയം, സീതാപൂരിൽ തടവിലാക്കിയിരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. വാഹനമോടിച്ചു കയറ്റിയെന്നാരോപിക്കപ്പെടുന്ന മന്ത്രിപുത്രൻ പുറത്ത് വിലസുമ്പോൾ ഒരു എഫ് ഐ ആർ പോലുമില്ലാതെ തന്നെ 28 മണിക്കൂറിലധികമായി പൊലീസ് തടവിലിട്ടിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി അതിനു മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇന്നലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, പഞ്ചാബ് മുഖ്യമന്ത്രി എന്നിവർക്കൊന്നും ലഖിംപൂരിലെത്താൻ അനുമതി നൽകിയിരുന്നില്ല. ഇവർക്ക് ലഖ്നൗ വിമാനത്താവളത്തിൽ പ്രവേശിക്കാൻ പോലും യുപി സർക്കാർ അനുമതി നൽകിയില്ല. പിന്നീട് ഹെലിപ്പാഡിലെങ്കിലും പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ഇവർ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അതിനും യുപി സർമ്മാർ അനുവാദം നൽകിയില്ല.

ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് എടുത്തേക്കുമെന്നായിരുന്നു സൂചന. ഉത്തർപ്രദേശ് പൊലീസ് നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാകും തീരുമാനം കൈക്കൊള്ളുക.

സംഭവത്തിൽ യു പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.

കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി- യുപി അതിർത്തിയിൽ കർശന പരിശോധന ശക്തമാക്കിയിരിക്കുകയാണ് യുപി പൊലീസ്. ലഖ്‌നൗവിൽ നിന്നും ലഖിംപൂരിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും പൊലീസ് സീൽ ചെയ്തു.

]]>