ladakh – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:17:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ladakh – malayalees.ch https://malayalees.ch 32 32 ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി https://malayalees.ch/arthquake-of-4-5-magnitude-hits-leh-ladakh/ Tue, 26 Dec 2023 05:16:44 +0000 https://malayalees.ch/?p=93471 ലേ ലഡാക്കിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി(എൻ.സി.എസ്) അറിയിച്ചു. ജമ്മു കശ്മീരിലെ അയൽപ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എൻ.സി.എസ് അറിയിച്ചു. പുലർച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്.

]]>
ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം https://malayalees.ch/defence-ministry-dismiss-concern-over-chinese-encreachment/ Mon, 21 Aug 2023 05:04:32 +0000 https://malayalees.ch/?p=86496
ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ( defence ministry dismiss concern over chinese encreachment )

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ പുരോഗമിയ്ക്കുകയാണ്. നിലവിലുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് മാറ്റം വരുത്താനുള്ള ഒരു ശ്രമവും നടത്തില്ലെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ വസ്തുതാപരമല്ലാത്ത നിലപാടുകൾ ഉചിതമല്ലെന്നും പ്രതിരോധമന്ത്രാലയം അനൌദ്യോഗികമായ് വിശദീകരിച്ചു.

അതേസമയം കാർഗിൽ അടക്കമുള്ള അതിർത്തി മേഖലകൾ ഇന്നും നാളെയുമായി രാഹുൽ ഗാന്ധി സന്ദർശിയ്ക്കും എന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുൽഅതിർത്തിപ്രദേശങ്ങളിൽ പോകുമ്പോഴെല്ലാം ഇന്ത്യയെ അപമാനിക്കുകയാണെന്ന പ്രചരണം ഇതിനിടെ ബി.ജെ.പി യും ശക്തമാക്കി. കോൺഗ്രസ് കാലത്ത് ഉണ്ടായ കൈയ്യേറ്റം ഉണ്ടായപ്പോഴുള്ള സമീപനം പാർലമെന്ററി രേഖകളുടെ ഭാഗമാണെന്ന് കോൺഗ്രസ് മറക്കരുതെന്ന് ബി.ജെ.പി പ്രതികരിച്ചു.

ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ പുരോഗമിയ്ക്കുകയാണ്. നിലവിലുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് മാറ്റം വരുത്താനുള്ള ഒരു ശ്രമവും നടത്തില്ലെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ വസ്തുതാപരമല്ലാത്ത നിലപാടുകൾ ഉചിതമല്ലെന്നും പ്രതിരോധമന്ത്രാലയം അനൌദ്യോഗികമായ് വിശദീകരിച്ചു.

അതേസമയം കാർഗിൽ അടക്കമുള്ള അതിർത്തി മേഖലകൾ ഇന്നും നാളെയുമായി രാഹുൽ ഗാന്ധി സന്ദർശിയ്ക്കും എന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുൽഅതിർത്തിപ്രദേശങ്ങളിൽ പോകുമ്പോഴെല്ലാം ഇന്ത്യയെ അപമാനിക്കുകയാണെന്ന പ്രചരണം ഇതിനിടെ ബി.ജെ.പി യും ശക്തമാക്കി. കോൺഗ്രസ് കാലത്ത് ഉണ്ടായ കൈയ്യേറ്റം ഉണ്ടായപ്പോഴുള്ള സമീപനം പാർലമെന്ററി രേഖകളുടെ ഭാഗമാണെന്ന് കോൺഗ്രസ് മറക്കരുതെന്ന് ബി.ജെ.പി പ്രതികരിച്ചു.

]]>
ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോർട്ട് https://malayalees.ch/itbp-personnel-civilians-push-back-chinese-soldiers-in-civilian-clothes-at-chanthang-in-ladakh/ Mon, 21 Dec 2020 04:53:25 +0000 https://malayalees.ch/?p=37267 അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോർട്ട്. ലേയ്‍ക്കടുത്തുള്ള നയോമ മേഖലയിലാണ് സൈനികർ എത്തിയത്. നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലേക്കാണ് ചൈനീസ് സൈനികര്‍ വന്നത്. രണ്ട് വാഹനങ്ങളിലായാണ് അവര്‍ എത്തിയത്. സിവിലിയൻ വേഷത്തിലെത്തിയ സൈനികരെ നാട്ടുകാർ തടഞ്ഞുവെക്കുകയും പിന്നീട് ഐടിഡിപി സൈനികരെത്തി ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം നടന്നത് മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പാണ്. പ്രദേശവാസികളാരോ പകര്‍ത്തിയ വീഡിയോ പ്രചരിച്ചത് ഇന്നലെയാണ്. അതിന് ശേഷമാണ് ഇത് വാര്‍ത്തയാകുന്നതും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നോ സേനയുടെ ഭാഗത്തുനിന്നോ ഔദ്യോഗികമായി ഇനിയും ലഭ്യമായിട്ടില്ല. രണ്ട് ചൈനീസ് വാഹനങ്ങള്‍ സിവില്‍ വേഷങ്ങള്‍ ധരിച്ച സൈനികരുമായി ചാങ്താങ് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇന്നലെ മുതല്‍ പ്രചരിക്കുന്നത്.

റുഷ്‌പോ താഴ്‌വരയില്‍ സമുദ്രനിരപ്പില്‍ നിന്ന് 14,600 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചാങ്താങ്ങില്‍ കൂടുതലും താമസിക്കുന്നത് ടിബറ്റന്‍ അഭയാര്‍ഥികളും ചാങ്പ നാടോടികളുമാണ്.

]]>
സ​ത്യം മ​റ​ച്ചു​വ​ച്ച് ചൈനീസ് കൈ​യേ​റ്റ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ദേ​ശ​ദ്രോഹം: രാഹുല്‍ ഗാന്ധി https://malayalees.ch/dont-mind-if-my-career-goes-to-hell-wont-lie/ Mon, 27 Jul 2020 12:57:51 +0000 https://malayalees.ch/?p=29137 ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്

കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ചൈ​നീ​സ് പ്ര​കോ​പ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ചൈ​ന ഇ​ന്ത്യ​യു​ടെ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​സ​ത്യം മ​റ​ച്ചു​വ​ച്ച് കൈ​യേ​റ്റ​ത്തെ പ്ര​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ദേ​ശ​വി​രു​ദ്ധ​മാ​ണെ​ന്ന് രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ദേ​ശ​സ്നേ​ഹ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉപഗ്രഹ ചിത്രങ്ങള്‍ ഞാന്‍ കണ്ടു, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്റെ കരിയര്‍ തകരുമെങ്കില്‍ പോലും ഞാന്‍ നുണ പറയാനില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്‌നേഹികളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ രാഷ്ട്രീയഭാവി പകരം കൊടുക്കേണ്ടി വന്നേക്കാം, പക്ഷെ താന്‍ ഇക്കാര്യത്തില്‍ സത്യം മാത്രമേ പറയുകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.

]]>
ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല; നാടിനെ സംരക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് പ്രധാനമന്ത്രി https://malayalees.ch/only-the-brave-deliver-peace-pm-modis-strong-message-in-ladakh/ Fri, 03 Jul 2020 12:28:19 +0000 https://malayalees.ch/?p=27981 ലോകയുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം ഉയരുമ്പോള്‍, ലോകം നമ്മുടെ ധീരതയെ തിരിച്ചറിയുന്നു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്

ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ്. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. ശത്രിക്കളെ സൈന്യം പാഠം പഠിപ്പിച്ചു. നിങ്ങളുടെ പ്രവൃത്തി ലോകത്തിനാകെ സന്ദേശമാണ്. സൈനികരുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോകയുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം ഉയരുമ്പോള്‍, ലോകം നമ്മുടെ ധീരതയെ തിരിച്ചറിയുന്നു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്.

നിങ്ങളുടെ ശൗര്യമെന്താണെന്ന് ഭാരതമാതാവിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. യുദ്ധമോ സമാധാനമോ, സാഹചര്യം എന്തായാലും സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ലോകം കണ്ടു. നാം മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഓടക്കുഴലൂതുന്ന കൃഷ്ണനേയും സുദര്‍ശനചക്രമേന്തിയ കൃഷ്ണനേയും ഒരേസമയം ആരാധിക്കുന്ന ആളുകളാണ് നാം.

അതിര്‍ത്തിയില്‍ സൈന്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് മൂന്നിരട്ടി പണമാണ് വകയിരുത്തിയത്. ഗില്‍വാന്‍ ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗില്‍വാനില്‍ വീരമൃത്യു വരിച്ച ജവാന്മാരെ രാജ്യം എന്നും സ്മരിക്കും. ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി നരേന്ദ്രമോദി പറഞ്ഞു.

]]>
അതിര്‍ത്തി സംഘര്‍ഷത്തിനിടെ ലഡാക്കില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി, വൈകിട്ട് കാബിനറ്റ് യോഗം https://malayalees.ch/pm-narendra-modi-is-accompanied-by-chief-of-defence-staff-general-bipin-rawat-and-army-chief-mm-naravane-in-his-visit-to-ladakh/ Fri, 03 Jul 2020 09:17:48 +0000 https://malayalees.ch/?p=27964 മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂൺ 15-ന് ഉണ്ടായ അതിർത്തിയിലെ സംഘർഷത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി. മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂൺ 15-ന് ഉണ്ടായ അതിർത്തിയിലെ സംഘർഷത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വൈകിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാബിനറ്റ് ചേരും.

ലേയിലെ സേനാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പതിനൊരായിരം അടി ഉയരത്തിലുള്ള നിമുവിലെ സൈനിക ചെക്ക് പോസ്റ്റിൽ വെച്ച് കര- വ്യോമ ഐ.റ്റി.ബി സേനകളുമായി ആശയം വിനിമയം നടത്തി. അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും സന്ദർശനത്തിൽ ലഫ്.ജനറൽ ഹരീന്ദർ സിങ്ങ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.അതിർത്തിയിൽ നടത്തുന്ന നിർമ്മാണം പ്രവർത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി

ജൂൺ 15ന് ഗൽവാനിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിക്കും. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേനാ മേധാവി എം.എം.നരവനെ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീടത് ഒഴിവാക്കുകയായിരുന്നു.

]]>
വിശ്വസിക്കാന്‍ കൊള്ളാത്ത നാട്, ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക https://malayalees.ch/us-secretary-of-state-mike-pompeo-openly-criticizes-rogue-actor-china-for-clashes-with-india/ Sat, 20 Jun 2020 08:32:50 +0000 https://malayalees.ch/?p=27384 നാറ്റോ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടന്ന് സ്വന്തമായി ഒരു ലോകക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്ന തെമ്മാടി രാജ്യമാണ് ചൈന. ഇന്ത്യൻ അതിർത്തിയിലെ പ്രശ്നങ്ങൾ അവർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പോംപിയോ

ഗാല്‍വന്‍ താഴ്‌വരയില്‍ അവകാശവാദം ആവര്‍ത്തിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം. ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തി. ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത നാടാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു.

ഗാൽവാൻ താഴ്‍വരയിൽ നിന്ന് പൂർണമായും പിൻവാങ്ങിയിട്ടില്ലെന്ന സൂചനകൾക്കിടയിലാണ് ഇന്ത്യൻ മണ്ണിനു മേൽ അവകാശവാദം കടുപ്പിച്ച് ചൈന വീണ്ടും രംഗത്തെത്തിയത്. ഇന്ത്യന്‍ ഭൂമി ആരും കയ്യേറുകയോ പോസ്റ്റുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ പ്രസ്താവന.

ഗാൽവാൻ താഴ്‌വരയിൽ ചൈനയുടെ നിയന്ത്രണത്തിൽ കീഴിൽ ഉള്ളതും വർഷങ്ങളായി പട്രോളിങ് നടത്തി വരുന്നതുമായ ഭൂമി കയ്യേറിയാണ് ഇന്ത്യ റോഡുകളും പാലങ്ങളും നിർമ്മിച്ചതെന്ന പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജൂൺ 6ന് നടന്ന ചർച്ചയിൽ ചൈനയുടെ കയ്യിലുള്ള ഭൂപ്രദേശങ്ങളിലേക്ക് കടക്കില്ലെന്ന് ഇന്ത്യ നൽകിയ ഉറപ്പ് ഇന്ത്യൻ സൈനികർ ജൂൺ 15 ന് ലംഘിക്കുകയാണ് ചെയ്തതെന്നും ചൈന ആരോപിച്ചു.

ഇതിനിടെ പ്രശ്നത്തിൽ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തി. നാറ്റോ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടന്ന് സ്വന്തമായി ഒരു ലോകക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്ന തെമ്മാടി രാജ്യമാണ് ചൈനയെന്നും ഇന്ത്യൻ അതിർത്തിയിലെ പ്രശ്നങ്ങൾ അവർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പോംപിയോ കുറ്റപ്പെടുത്തി.

]]>
ഇന്ത്യ– ചൈന സംഘർഷത്തില്‍ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു https://malayalees.ch/indian-soldiers-were-killed-in-a-violent-face-off-with-chinese-troops/ Wed, 17 Jun 2020 04:17:24 +0000 https://malayalees.ch/?p=27170 കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായി.

ഇന്ത്യ – ചൈന സംഘർഷത്തിൽ 20 ജവാന്‍മാർ വീരമൃത്യു വരിച്ചെന്ന് സൈന്യം വ്യക്തമാക്കി. മരണസഖ്യ ഉയരാനിടയുണ്ടെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായത്.

കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് കിഴക്കൻ ലഡാക്കിൽ ഒരു കേണൽ ഉൾപ്പടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നത്. തുടർന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സമാധാന ചർച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അത്‌ പോലെ ചൈനയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

]]>