Ladakh face-off – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Jun 2020 04:58:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ladakh face-off – malayalees.ch https://malayalees.ch 32 32 ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി https://malayalees.ch/ladakh-standoff-congress-bjp-trade-barbs-over-chinese-incursion-in-galwan/ Wed, 24 Jun 2020 04:58:15 +0000 https://malayalees.ch/?p=27521 ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ്

ഗാൽവാൻ സംഘർഷം സംബന്ധിച്ച കോൺഗ്രസ് – ബി ജെ പി വാക്പോര് തുടരുന്നു. പ്രതിച്ഛായ ഉയർത്താൻ ഏജൻസികളെ ഏൽപിക്കുകയല്ല, നിശ്ചയദാർഢ്യവും പക്വമായ നയതന്ത്ര നീക്കവുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായ വിമർശനത്തിലൂടെ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി പ്രതികരിച്ചു.

ഗാൽവാൻ സംഘർഷവും പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസിന്‍റെ പുതിയ വിമർശനം.

ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി

ചൈനയുമായി ബന്ധപ്പെട്ട ട്വിറ്റർ പോളുകളിൽ എല്ലാം പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ ഒരു സർവ്വേ സംഘടിപ്പിക്കാൻ ഏജൻസികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നു എന്നാണ് കോൺഗ്രസ് വിമർശം. ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ് പറയുന്നു. 73.6 ശതമാനം ജനങ്ങള്‍ക്കും പ്രതിപക്ഷത്തേക്കാള്‍ വിശ്വാസം പ്രധാനമന്ത്രിയെ ആണെന്ന് സി വോട്ടര്‍ നടത്തിയ സര്‍വേയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. രാജകുമാരന്‍റെ കോമാളിത്തരങ്ങൾ എന്നാണ് രാഹുൽ ഗാന്ധിയെ സമ്പിത് പത്ര വിമർശിച്ചത്. പ്രധാനമന്ത്രിയെ നിന്ദിക്കുകയും സൈന്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസ് തുടരുകയാണെന്നും ആരോപിച്ചു. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ ഭൂമി കൂടുതൽ കൈയേറിയത് യുപിഎ കാലത്താണ് എന്നാണ് ബിജെപി വാദം.

]]>
ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ? വീണ്ടും ചോദ്യവുമായി രാഹുല്‍ ഗാന്ധി https://malayalees.ch/in-rahul-gandhis-latest-jibe-on-ladakh-face-off-a-question-on-chinese-invasion/ Tue, 23 Jun 2020 04:55:37 +0000 https://malayalees.ch/?p=27454 ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു

ഗാൽവാൻ വാലിയിലെ ചൈനീസ് കയ്യേറ്റം സംബന്ധിച്ച് വീണ്ടും ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ എന്നാണ് രാഹുലിന്‍റെ ചോദ്യം. ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ശക്തമായ ചോദ്യങ്ങളും ചോദിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

]]>