KV THomas – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Jul 2022 04:44:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KV THomas – malayalees.ch https://malayalees.ch 32 32 ‘ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണം’ : കെ.വി തോമസ് https://malayalees.ch/vd-satheesan-should-give-clarification-says-kv-thomas/ Mon, 11 Jul 2022 04:44:23 +0000 https://malayalees.ch/?p=64584 പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെവി തോമസ്. ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് പറഞ്ഞു.

‘മാധ്യമ പ്രവർത്തകരിൽ നിന്നും എത്ര നാൾ ഒളിച്ചോടും ? ആർഎസ്എസിനെ എതിർക്കുന്ന സതീശൻ എന്തിന് പരിപാടികളിൽ പങ്കെടുത്തുവെന്ന് വ്യക്തമാക്കണം. പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഒരു നാൾ തിരിച്ചടി ഉണ്ടാകുമെന്ന് ഓർക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ സതീശന്റെ സഖ്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നു’- കെ.വി തോമസ് പറഞ്ഞു. ചിത്രങ്ങൾ സഹിതം പുറത്ത് വന്നതോടെ ആരോപണം നിഷേധിക്കാനാകില്ലെന്നും കെ വി തോമസ് പറഞ്ഞു.

വി.ഡി.സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്ററും ഹിന്ദുഐക്യ വേദി നേതാവ് ആർ.വി.ബാബുവും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഫേസ്ബുക്കിലാണ് പഴ ചിത്രങ്ങൾ പങ്കിട്ടത്. 2013 മാർച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയിൽ പങ്കെടുക്കുന്നതാണ് ചിത്രം. സതീശൻ ഇപ്പോൾ ആർക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദൻ മാസ്റ്റർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ചോദിച്ചു.

]]>
‘പദവികൾ തീരുമാനിക്കുന്നത് അദ്ദേഹം’, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെവി തോമസ് https://malayalees.ch/kv-thomas-meets-pinarayi-vijayan/ Fri, 10 Jun 2022 07:49:22 +0000 https://malayalees.ch/?p=63188 സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെവി തോമസ്. വികസന പദ്ധതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി. പദവികൾ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം 24 നോട് പറഞ്ഞു. ഇന്നലെ കെവി തോമസ് തിരുവനന്തപുരത്ത് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വികസന സാധ്യത കൂടുതലുള്ള മേഖലയെ പറ്റി സംസാരിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം എങ്ങനെ ലഭ്യമാക്കാം, തുടർന്നുള്ള വികസനം എങ്ങനെയാവണം എന്നീ കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പദവിയോ സ്ഥാനത്തെ കുറിച്ചോ സംസാരിച്ചില്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് വ്യക്തമാക്കി.

ഇടത് സഹയാത്രികനായ കെ വി തോമസ് പദവികൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്നലത്തെ കൂടിക്കാഴ്ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാണെന്നും അദ്ദേഹം സൂചന നൽകി.

]]>
കെ സുധാകരന്‍ നിരന്തരം അധിക്ഷേപ പരാമര്‍ശം നടത്തുന്നയാള്‍: കെ വി തോമസ്‌ https://malayalees.ch/%e0%b4%95%e0%b5%86-%e0%b4%b8%e0%b5%81%e0%b4%a7%e0%b4%be%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a7/ Sat, 21 May 2022 06:43:46 +0000 https://malayalees.ch/?p=62150 കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്. മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം മര്യാദകെട്ടതാണെന്ന വിമര്‍ശനമാണ് കെ വി തോമസ് ഉന്നയിക്കുന്നത്. കെ സുധാകരന്‍ നിരന്തരം അധിക്ഷേപ പരാമര്‍ശം നടത്തുന്ന ആളാണ്. സുധാകരനും ബ്രിഗേഡും സോഷ്യല്‍ മീഡിയയിലടക്കം തന്നെ കടന്നാക്രമിച്ചു. തെറി പറയുന്ന ബ്രിഗേഡ് നാടിന് ശാപമാണെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

സഹോദരന്റെ മരണ വാര്‍ത്തയുടെ താഴെ വന്ന് പോലും തെറി പറയുന്ന തരത്തില്‍ ബ്രിഗേഡുകള്‍ തരം താഴുന്നുവെന്ന് കെ വി തോമസ് ചൂണ്ടിക്കാട്ടി. അവര്‍ക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. കെ സുധാകരന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ആ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം സ്വയം വിലയിരുത്തണമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത് എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെ സിപിഐഎം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ അറിയിച്ചിരുന്നു.

ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കെ.സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍!! 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

]]>
തന്നെ പുറത്താക്കാന്‍ സുധാകരന് അധികാരമില്ല; ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് https://malayalees.ch/k-v-thomas-says-sudhakaran-has-no-right-to-dismiss-him-from-congress/ Fri, 13 May 2022 08:02:12 +0000 https://malayalees.ch/?p=61785 കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന് നേതാവ് കെ വി തോമസ്. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. എന്നാല്‍ അത് സംബന്ധിച്ച് ഇ മെയിലോ കത്തോ ഒന്നും തനിക്ക് വന്നിട്ടില്ല. പുറത്താക്കിയ വിവരം അറിയിക്കേണ്ടത് എഐസിസി ആണെന്നും കെ സുധാകരന് അതിന് അധികാരമില്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

‘പുറത്താക്കിയ കാര്യമറിയിക്കാന്‍ ഫോണില്‍ വിളിച്ചെന്ന് പറയുന്നുണ്ട്. പക്ഷേ എനിക്കങ്ങനെ ഒരു കോള്‍ വന്നിട്ടില്ല. അവര്‍ മറ്റാരെയെങ്കിലും നമ്പര്‍ മാറി വിളിച്ചിരിക്കാം’. കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് സംഘടനയെ തകര്‍ക്കാനുള്ള, ഹൈജാക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ് കെ വി തോമസ് ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിനെയും വിമര്‍ശിച്ചു.

‘എന്താണ് ചിന്തന്‍ ശിബിരിന്റെ മാനദണ്ഡം?. വഴിയില്‍ പോണവരെയൊക്കെ വിളിക്കുന്നതാണോ? അദ്ദേഹം ചോദിച്ചു. പുറത്തായെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് തന്റെ കാഴ്ചപ്പാട് പുറത്തേക്കില്ലെന്ന് വ്യക്തമാക്കിയ കെ വി തോമസ്, എല്‍ഡിഎഫിലേക്ക് പോകില്ലെന്നും ആവര്‍ത്തിച്ചു. അംഗത്വത്തില്‍ നിന്ന് പുറത്താക്കാമെന്നല്ലാതെ ആ ചിന്താഗതിയില്‍ നിന്നോ കാഴ്ചപ്പാടില്‍ നിന്നോ തന്നെ മാറ്റാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘തൃക്കാക്കരയില്‍ താന്‍ വികസനത്തിനൊപ്പമാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ ഊര്‍ജം നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എന്നുപറഞ്ഞ് ചിലര്‍ വെറുതെ നടക്കുകയാണ്. ആ വാക്കിന്റെ പ്രസക്തി പോലും നഷ്ടപ്പെട്ടു. മറ്റൊരു പാര്‍ട്ടിയിലേക്കും ഞാന്‍ പോകാനുദ്ദേശിക്കുന്നില്ല. ജനങ്ങള്‍ക്കൊപ്പവും വികസനത്തിനൊപ്പവും സ്വതന്ത്രനായി നില്‍ക്കും. ഓരോ കാലത്തും ഓരോ ആളുകളുടെ കൊഴിഞ്ഞുപോക്കാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം. അസ്ഥികൂടമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്’. കെ വി തോമസ് വ്യക്തമാക്കി.

]]>
തൃക്കാക്കര പിടിക്കാന്‍ ആഞ്ഞുതുഴഞ്ഞ് മുന്നണികള്‍; കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും https://malayalees.ch/kv-thomas-will-be-campaigning-for-joe-joseph-today/ Fri, 13 May 2022 04:40:17 +0000 https://malayalees.ch/?p=61766 മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി എത്തിയതോടെ തൃക്കാക്കരയില്‍ ഇടത് ക്യാമ്പ് പൂര്‍ണ സജ്ജമാണ്. കെ വി തോമസ് ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലാണ് എന്‍ഡിഎയും യുഡിഎഫും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാവിലെ ഏഴു മണിക്കാണ് ഇടതു സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പ്രചാരണമാരംഭിക്കുക. വീട് കയറി വോട്ട് പിടിക്കാന്‍ ജോയ്‌ക്കൊപ്പം തോമസ് മാഷുമുണ്ടാകും. സഭാ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ഉത്തരവാദിത്തവും കെ വി തോമസിന് തന്നെ.

ആരും കൂടെയില്ലെന്നു ആവര്‍ത്തിക്കുമ്പോഴും ഇടത് ക്യാമ്പിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉമാ തോമസിന് ആശങ്കയാണ്. അത് മറിക്കടക്കാന്‍ പരമാവധി വോട്ടര്‍മാരിലേക്ക് ഇറങ്ങുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിന് എത്തിക്കാനും നീക്കമുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എന്‍ഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വികസനത്തിനൊപ്പം, ദേശീയ രാഷ്ട്രീയം കൂടി ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപിയുടെ പ്രചാരണം. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തും.

]]>
നൂറാം സീറ്റുറപ്പിക്കാന്‍ എല്‍ഡിഎഫ്; തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം തോമസ് മാഷ് ഇന്നിറങ്ങും https://malayalees.ch/trikkakkara-election-campaign-with-pinarayi-vijayan-and-kv-thomas/ Thu, 12 May 2022 04:52:52 +0000 https://malayalees.ch/?p=61723 തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.

കറ കളഞ്ഞ കോണ്‍ഗ്രസുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന തോമസ് മാഷ് ഇന്നാദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടഭ്യര്‍ഥിക്കും. പ്രിയപ്പെട്ട പി.ടി തോമസിന്റെ പ്രിയതമ ഉമാ തോമസ് ഏറെ പ്രിയപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ അപ്പുറത്ത് മത്സര രംഗത്തുണ്ട്. പുത്രീ നിര്‍വിശേഷമായ സ്‌നേഹമാണ് ഉമയോടെങ്കിലും പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കെ.വി തോമസിനെ എത്തിച്ചത്.

തന്നെ പുറത്താക്കാന്‍ തിടുക്കപ്പെടുന്നവര്‍ക്കൊപ്പം കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നാടിന്റെ വികസനത്തിനായി നിലപാടുകളാവാമെന്ന് കെ.വി തോമസ് കരുതുന്നു. പല കുറി എം.പിയും എം.എല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയിരുന്നു കെ.വി തോമസ്. സോണിയ ഗാന്ധി തൊട്ട് കരുണകാകരന്‍ വരെ കെ.വി തോമസിന്റെ രാഷ്ട്രീയ പാഠങ്ങളാണ്. ജോ ജോസഫിനെ ജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് തോമസ് മാഷിന്റെ സിലബസ് ആവശ്യമുണ്ട് തൃക്കാക്കരയില്‍.

വികസന രാഷ്ട്രീയം മുതല്‍ സമുദായ സമവാക്യങ്ങള്‍ വരെയുണ്ട് തോമസ് മാഷിന് പറയാനും പഠിപ്പിക്കാനും. ജോ ജോസഫ് ജയിച്ചില്ലെങ്കില്‍ അത് കെ.വി തോമസിനുള്ള ഗുണപാഠമാകും. മറിച്ചാണെങ്കില്‍ 100 മാര്‍ക്കാണ് ഈ പരീക്ഷയില്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ ഒപ്പമിരുത്തിയ കെ.വി തോമസിനെ ചെങ്കൊടിക്കീഴില്‍ പ്രചരണത്തിനെത്തിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി തൃക്കാക്കര ഇന്ന് കാതോര്‍ക്കുന്നുണ്ട്.

]]>
കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് https://malayalees.ch/udf-candidate-uma-thomas-against-kv-thomas/ Tue, 10 May 2022 08:07:01 +0000 https://malayalees.ch/?p=61594 കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് രം​ഗത്ത്. സിപിഐഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്ട്രീയമാറ്റം ദൗർഭാ​ഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും തന്റെ ആത്മവിശ്വാസം വർധിക്കുകയാണെന്നും വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.

കെ.വി തോമസ് ഉൾപ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. വികസനം വേണമെന്ന് ആഗ്രഹിക്കുന്നവർ നാല് വർഷം തൃക്കാക്കരയ്ക്ക് പാഴായി പോകരുതെന്ന് ആത്മാർത്ഥമായി കരുതുന്ന ആളുകളാണ്. അവരുടെ മുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയല്ലാതെ മറ്റൊരാൾ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തോടൊപ്പം, സിപിഐഎമ്മിനൊട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ്. വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസുകാരനായി തുടരാൻ സംഘടനയിൽ വേണമെന്നില്ല. തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി പ്രചരണത്തിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം നാളെ. കോൺഗ്രസ് സംസ്‌കാരവും വികാരവുമാണ്. വികാരം ഉൾകൊള്ളുന്ന ഒരു കോൺഗ്രസുകാരനായി തുടരും.

ഞാ ൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും കെവി തോമസ് ചോദിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.

]]>
‘എല്‍ഡിഎഫില്‍ പ്രവര്‍ത്തനം ഒറ്റക്കെട്ടായി, യുഡിഎഫില്‍ ഏകാധിപത്യം’; വീണ്ടും വിമര്‍ശിച്ച് കെ വി തോമസ് https://malayalees.ch/kv-thomas-slams-udf/ Mon, 09 May 2022 05:15:20 +0000 https://malayalees.ch/?p=61504 തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ വി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള പ്രചരണങ്ങളെ കെ വി തോമസ് തള്ളി. ഒരാള്‍ മാത്രം തീരുമാനമെടുക്കുന്ന സാഹചര്യമുളളതിനാലാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ വോട്ടറുമാരാണ് നഗരത്തിലുള്ളത്. വര്‍ഗീയമായ വിഷയങ്ങളിലല്ല അവര്‍ക്ക് താല്‍പര്യം. വോട്ടിനുവേണ്ടേി വികസനത്തെ തകര്‍ക്കരുതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതി എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.

ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റഷന്‍, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും. മന്ത്രി പി രാജീവ്,എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ എന്നിവര്‍ക്കൊപ്പമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് പത്രിക സമര്‍പ്പണത്തിനെത്തുക. ഇതുവരെ ഒരാള്‍ മാത്രമാണ് തെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

]]>
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കെ.വി തോമസിനെ നീക്കി https://malayalees.ch/kv-thomas-removed-from-positions/ Fri, 29 Apr 2022 07:52:57 +0000 https://malayalees.ch/?p=60969 കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും.

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ നേരത്തെ ്‌റിയിച്ചിരുന്നു. പദവികളിൽ നിന്ന് കെ വി തോമസിനെ മാറ്റി നിർത്താനായിരുന്നു തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദേശിച്ചതെന്നും, ആ നിർദേശം കോണ്ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെ സി വേണുഗോപാൽ അറിയിക്കുകയായിരുന്നു.

കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിസിസി എക്സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തത്.

കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാൽ പാർട്ടി വിടുന്നതിന് കെ.വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ സിപിഐഎമ്മിന് അവസരം ലഭിക്കുമെന്നും കോൺഗ്രസ് മുൻകൂട്ടി കാണുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കാതെ പൂർണ്ണമായും അകറ്റി നിർത്തുകയെന്ന തന്ത്രമാണ് നേതൃത്വം പയറ്റുന്നത്.

]]>
തെരഞ്ഞെടുപ്പ് വരട്ടെ, നോക്കാം!… താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനെന്ന് കെ.വി.തോമസ് https://malayalees.ch/let-the-election-come-lets-see-kv-thomas-says-he-is-still-a-congressman/ Wed, 27 Apr 2022 04:17:46 +0000 https://malayalees.ch/?p=60759 താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ഒദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മറുപടി പറയാനാവില്ല. ആകാശം ഇടിഞ്ഞ് വീഴുന്നതിന് ഇപ്പൊഴെ മുട്ട് കൊടുക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ മഹത്വം. പക്ഷെ തീരുമാനം എടുക്കേണ്ടത് താനല്ലേ. രാഷ്ട്രീയ അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളത്. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ ഉചിതമായ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമോ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പ്രതികരിക്കുമോ ആ രീതിയില്‍ പ്രതികരിക്കും.

താന്‍ ജനിച്ചു വളര്‍ന്ന പ്രദേശമാണ് തൃക്കാക്കര. തന്റെ ചെറുപ്പകാലത്ത് കശുവണ്ടി പറുക്കാന്‍ പോയ സ്ഥലമാണ് ഇന്നത്തെ കളക്ട്രേറ്റ്. എന്റെ അമ്മേടെ അമ്മയുടെ വീടാണ് അത്. അവിടുള്ള എല്ലാവരേയും എനിക്കറിയാം. താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുണ്ട്. എന്നെ പഠിപ്പിച്ച അധ്യാപകരുണ്ട് ഇപ്പോഴും അവിടെ. ഉറ്റ ബന്ധുക്കളുണ്ട് സുഹൃത്തുക്കളുണ്ട്. താന്‍ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ള ആളല്ലേ, ആ സമയത്ത് അതിന് ഉചിതമായ ഒരു തീരുമാനമെടുത്ത് അതനുസരിച്ച് പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് വരട്ടെ നോക്കാം അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണോ നടപടി ലഘൂകരിച്ചതെന്ന ചോദ്യത്തിന് അത് മാധ്യമങ്ങള്‍ക്ക് വിശകലനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ പാര്‍ട്ടി പ്രത്യേക ദൗത്യം ഏല്‍പ്പിച്ച പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് പ്രത്യേക ദൗത്യങ്ങളൊന്നും നിലവിലെന്നും തെരഞ്ഞെടുപ്പ് വരട്ടെ നോക്കാമെന്നും കെ.വി.തോമസ് പറഞ്ഞു.

]]>