Kuttanad – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Sep 2023 04:37:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kuttanad – malayalees.ch https://malayalees.ch 32 32 കണക്കുകൂട്ടല്‍ തെറ്റിച്ച് തോരാമഴ; കൊയ്ത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ നെല്‍പ്പാടങ്ങള്‍ വെള്ളക്കെട്ടില്‍; കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍ https://malayalees.ch/farmers-in-kuttanad-are-in-distress-as-paddy-fields-flooded-with-rainwater/ Sat, 30 Sep 2023 04:37:00 +0000 https://malayalees.ch/?p=88647 രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ കുട്ടനാട് എടത്വ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 700 ഏക്കര്‍ നെല്‍വയലില്‍ വെള്ളംകയറി. കൊയ്ത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരം വെള്ളത്തില്‍ മുങ്ങിയത്. പാടങ്ങളിലാകെ വെള്ളം കയറിയതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ദുരിതത്തിലാകുകയാണ്. (Farmers in Kuttanad are in distress as paddy fields flooded with rainwater)

130 ദിവസത്തോളം കര്‍ഷകര്‍ അധ്വാനിച്ച് പരിപാലിച്ച് വന്നിരുന്ന നെല്‍കൃഷിയാണ് രണ്ട് ദിവസത്തെ തോരാമഴയില്‍ വെള്ളം കയറി നശിക്കുന്നത്. വിളവെടുപ്പിന് വെറും രണ്ട് ദിവസം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇനി കൊയ്താലും പകുതി വിളവ് പോലും കിട്ടുമെന്ന് തോന്നുന്നില്ലെന്നും വെള്ളവുമായി കുഴഞ്ഞ് നെല്ല് നശിച്ചുപോകാനാണ് സാധ്യതയെന്നും കര്‍ഷകര്‍ വിലയിരുത്തുന്നു. ഇനിയും മഴ തുടരുകയാണെങ്കില്‍ നെല്ല് പൂര്‍ണമായും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

കന്നി മാസത്തില്‍ ഈ സമയത്ത് മഴ കാണില്ലെന്നായിരുന്നു കര്‍ഷകരുടെ കണക്കുകൂട്ടല്‍. മഴ മാറിനില്‍ക്കുമെന്ന് പ്രതീക്ഷിച്ചാണ് രണ്ട് ദിവസം കഴിഞ്ഞ് വിളവെടുപ്പിന് കര്‍ഷകര്‍ തയാറെടുത്തത്. പക്ഷേ അപ്രതീക്ഷിതമായി തോരാമഴയെത്തിയതോടെ ഇവരുടെ പ്രതീക്ഷകളും വെള്ളത്തിലായി. പാടങ്ങളില്‍ വെള്ളം നില്‍ക്കുന്നത് ഇനി അടുത്ത് ചെയ്യാനിരിക്കുന്ന കൃഷിയേയും ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ഇന്നും ആലപ്പുഴ ജില്ലയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ജില്ലയില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

]]>
മഴ കനക്കുന്നു; അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി, നിരവധി വീടുകൾ വെള്ളത്തിൽ https://malayalees.ch/heavy-rain-flood-in-upper-kuttanad/ Wed, 05 Jul 2023 04:13:44 +0000 https://malayalees.ch/?p=83808 അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി. പമ്പാ ,മണിമല അച്ചൻകോവിൽ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. തലവടി പഞ്ചായത്തിലെ നീരേറ്റുപുറം കുന്നംമാടി കുതിരച്ചാൽ , മൂരിക്കോലുമുണ്ട്,പ്രിയദർശിനി,വേദവ്യാസ സ്കൂൾ, മണലേൽ , കോടമ്പനാടി,പൂന്തുരുത്തി എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി.

ഇന്നും കനത്ത മഴ തുടരുമെന്നാണ് വിലയിരുത്തൽ. 12 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്.

കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് കോളേജകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്ന സ്കൂളുകൾക്കും അവധിയാണ്. കെടിയു, എംജി, കണ്ണൂർ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റമുണ്ടാകില്ല.

അതേസമയം നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു. ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.

]]>
സര്‍ക്കാര്‍ ഉറപ്പുകളെല്ലാം പാഴായി; കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെന്ന് പ്രതിപക്ഷനേതാവ് https://malayalees.ch/farmers-on-the-verge-of-suicide-v-d-satheeshan/ Tue, 12 Apr 2022 07:47:48 +0000 https://malayalees.ch/?p=59953 സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്. ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ പി സി സി പ്രസിഡന്റിനൊപ്പം കുട്ടനാട് സന്ദര്‍ശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. പലരും വട്ടിപ്പലിശയ്ക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനസിലാക്കാന്‍ കുട്ടനാട് നോക്കിയാല്‍ മതി. കുട്ടനാട്ടില്‍ നശിച്ചുപോയ നെല്ല് മുഴുവന്‍ സര്‍ക്കാര്‍ സംഭരിക്കണം. കൃത്യസമയത്ത് കര്‍ഷകര്‍ക്ക് കൊയ്ത്തുയന്ത്രവും കിട്ടുന്നില്ല. അത് കിട്ടിക്കഴിയുമ്പോഴേക്കും നെല്‍കൃഷി നശിച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. തോമസ് ഐസകിന്റെ രണ്ട് ബജറ്റിലും പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പത്തേക്കറോളം നെല്‍കൃഷി നശിക്കുകയും ബാങ്ക് വായ്പ് തിരിച്ചടയ്ക്കാനാകാത്തതും മൂലം പത്തനംതിട്ട തിരുവല്ലയില്‍ ഇന്നലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. നെല്‍കൃഷി നശിച്ചെങ്കിലും നിസാര നഷ്ടപരിഹാര തുക മാത്രമാണ് കര്‍ഷകന് ലഭിച്ചത്. മരിച്ച രാജീവിന്റെ വീട്ടില്‍ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്ന് സന്ദര്‍ശനം നടത്തും. അതേസമയം സര്‍ക്കാര്‍ സില്‍ലര്‍ ലൈനിന്റെ പിന്നാലെ പോകുന്നതെന്നും പിണറായി സര്‍ക്കാര്‍ ബൂര്‍ഷ്വകള്‍ക്കൊപ്പമാണോ കര്‍ഷകര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

]]>
ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു; കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു https://malayalees.ch/chalakkudi-and-kuttanad-water-level-current-status/ Tue, 19 Oct 2021 04:19:04 +0000 https://malayalees.ch/?p=51201 ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു. രാത്രി മഴ വലിയ മഴയില്ലാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. നിലവില്‍ 4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 8.1 മീറ്ററാണ് അപകടകരമായ ജലനിരപ്പ്.

ഷോളയാറില്‍ നിന്നും പറമ്പിക്കുളത്തുനിന്നും വെളളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ വലിയ ജാഗ്രത വേണമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടര അടിയോളം ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചമുതല്‍ പ്രദേശത്ത് മഴ പെയ്തിരുന്നില്ല.

ഇന്നലെയാണ് ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 2663 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2662.8 അടിയെത്തിയപ്പോഴാണ് ഡാം തുറന്നത്. ചാലക്കുടി ടൗണില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഷോളയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

അതേസമയം കുട്ടനാട്ടില്‍ പള്ളാത്തുരുത്തി, നെടുമുടി, കാവാലം മേഖലകളില്‍ ജലനിരപ്പുയര്‍ന്നു. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചു. എ.സി റോഡില്‍ വെള്ളം കയറി. കുട്ടനാട് ഒന്നാംകരയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിട്ടുണ്ട്.

]]>
കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം ചേരും https://malayalees.ch/rain-situation-in-kuttanad-high-level-meeting/ Mon, 18 Oct 2021 13:07:29 +0000 https://malayalees.ch/?p=51174 കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താൻ റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. കൃഷി മന്ത്രി പി .പ്രസാദ് , ഫിഷറീസ് വകുപ്പ്മന്ത്രി സജി ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്.

ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ പനിയുള്ളവരെ പ്രത്യേകം സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. നെല്‍കര്‍ഷകരും ആശങ്കയിലാണ്. ഇതിനിടെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.

]]>