kuthiran – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Dec 2022 04:27:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kuthiran – malayalees.ch https://malayalees.ch 32 32 കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും https://malayalees.ch/defect-in-the-construction-of-kuthiran-national-highway/ Wed, 21 Dec 2022 04:26:54 +0000 https://malayalees.ch/?p=73141 തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്കും എന്‍എച്ച്എഐക്കും ഗുരുതരവീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി

മണ്ണുത്തി വടക്കഞ്ചേരി ദേശീയപതായില്‍ വഴുക്കുംപാതയിലെ വിള്ളലിന് ഒരുമാസത്തിനുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണാനുള്ള തീരുമാനമാണ് മന്ത്രി കെ രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. സര്‍വീസ് റോഡ് നിലനിര്‍ത്തി നിലവിലെ പാര്‍ശ്വഭിത്തിയുടെ
ചെരിവ് ശക്തിപ്പെടുത്തും. റോഡിന്‍റെ വശങ്ങള്‍ റീ പാക്ക് ചെയ്യാനും യോഗത്തില്‍ ധാരണയായി. എന്‍എച്ച്എഐയുടെ റസിഡന്‍റ് എഞ്ചിനീയര്‍രണ്ട് ദിവസത്തില്‍
ഒരിക്കലും സൈറ്റ് എഞ്ചിനീയര്‍ പ്രവൃത്തികള്‍വിലയിരുത്തും. കലക്ടര്‍ നിര്‍ദേശിക്കുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥ സംഘം അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനമായിട്ടുണ്ട്

ഈ മേഖലയിലെ റോഡ് നിര്‍മാണത്തിലും പാര്‍ശ്വഭിത്തി നിര്‍മാണത്തിലും കരാര്‍കമ്പനിക്കും മേല്‍നോട്ടം വഹിച്ച എന്‍എച്ച്എഐയ്ക്കും ഗുരുതര വീഴ്ച ഉണ്ടായതായാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ദേശീയപാതയിലെ അപകടകരമായ വിള്ളലിനെ കുറിച്ചുള്ള വാര്‍ത്ത 24 ആണ് പുറത്തുകൊണ്ടുവന്നത്.
ഇതിന് പിന്നാലെയായിരുന്നു മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ ഹരിത വി കുമാറും സ്ഥലം സന്ദര്‍ശിക്കുകയും എന്‍എച്ച്എഐയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തത്. നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്.

]]>
കുതിരാൻ രണ്ടാം തുരങ്കം തുറന്നു; വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി https://malayalees.ch/kuthiran-second-tunnel-opened/ Thu, 20 Jan 2022 08:54:23 +0000 https://malayalees.ch/?p=55766 കുതിരാൻ രണ്ടാം തുരങ്കം തുറന്നു. രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത് തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും.

രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുത്തത്.പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കം ഏപ്രിൽ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.

എന്നാൽ, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നൽകാമെന്ന നിർദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്. തുരങ്കങ്ങൾ തുറന്നു കൊടുത്താലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

‘രണ്ടാം തുരങ്കം പണി നടക്കുന്ന സമയത്ത് തുടർച്ചയായി മന്ത്രിമാർ പങ്കെടുത്ത് യോഗം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. എന്നാൽ ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ല’. ടോൾ പിരിവ് എന്ന വാർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

കുതിരാൻ ടണലിന്റെ ബാക്കിയുള്ള പണികളും തീർത്ത് പൂർണമായ പ്രവർത്തനം ഏപ്രിൽ അവസാനത്തോടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പണികൾ പൂർത്തിയാക്കാനുള്ളതിനാൽ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. പൂർണമായി തുരങ്കം തുറന്ന് നൽകുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകുമെന്നും മന്ത്രി കെ രാജനും പറഞ്ഞു.

]]>
കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ സജ്ജം; ദേശീയ പാതാ അതോറിറ്റി https://malayalees.ch/ready-to-open-the-second-tunnel-kuthiran/ Thu, 20 Jan 2022 04:01:15 +0000 https://malayalees.ch/?p=55737 കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി. കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശുർ ജില്ലാ കളക്ടറെ അറിയിച്ചു. തുറങ്കം തുറക്കുന്ന കാര്യത്തിൽ നാളെ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാവും എന്നാണ് സൂചന.

തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തയാറാണെന്നും കരാർ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ തുരങ്കം തുറന്നാലുടൻ ടോൾ പിരിവ് തുടങ്ങാനുള്ള കരാർ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷം മാത്രമേ തുരങ്കം എന്ന് തുറക്കൂവെന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളൂ.

972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. നേരത്തെ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട,പ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകി. പിന്നാലെ രണ്ടാം തുരങ്കത്തിൻ്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി. കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശുർ ജില്ലാ കളക്ടറെ അറിയിച്ചു. തുറങ്കം തുറക്കുന്ന കാര്യത്തിൽ നാളെ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാവും എന്നാണ് സൂചന.

തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തയാറാണെന്നും കരാർ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ തുരങ്കം തുറന്നാലുടൻ ടോൾ പിരിവ് തുടങ്ങാനുള്ള കരാർ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷം മാത്രമേ തുരങ്കം എന്ന് തുറക്കൂവെന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളൂ.

972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. നേരത്തെ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട,പ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകി. പിന്നാലെ രണ്ടാം തുരങ്കത്തിൻ്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.

]]>
കുതിരാൻ തുരങ്കം, അപ്രോച്ച് റോഡ് നിർമാണം; പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും https://malayalees.ch/permission-got-from-fire-force-to-open-second-tunnel-in-kuthiran/ Fri, 07 Jan 2022 04:17:39 +0000 https://malayalees.ch/?p=55150 കുതിരാൻ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങാൻ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കും. തുരങ്ക കവാടത്തിലെ പാറകൾ പൊട്ടിച്ചു നീക്കണം. ഇതിനു മുന്നോടിയായി പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്ഫോടനം.

ഏപ്രിൽ മാസത്തോടെ രണ്ടാം തുരങ്കവും തുറക്കും. തൃശൂർ പാലക്കാട് റൂട്ടിൽ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. 972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം.

രണ്ടാം തുരങ്കത്തിൽ തീ പിടുത്തമുണ്ടായാൽ ഇരുപത്തിനാലു മണിക്കൂറും ഇതുപോലെ വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാൻ പ്രത്യേക ഫാനുകൾ. പ്രത്യേക വെളിച്ച സംവിധാനങ്ങൾ. അങ്ങനെ, ആദ്യ തുരങ്കത്തിലെ എല്ലാ സുരക്ഷാക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലുമുണ്ട്. നിർമാണ ജോലികൾ പൂർത്തിയായി. സുരക്ഷാ സംവിധാനങ്ങൾ തൃശൂരിലെ ഫയർഫോഴ്സ് മേധാവിയും സംഘവും പരിശോധിച്ചു.

അതേസമയം, ദേശീയപാതയിൽ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകി.

]]>