KUTHIRAN TUNNEL – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Jan 2022 08:19:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KUTHIRAN TUNNEL – malayalees.ch https://malayalees.ch 32 32 കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി പിടികൂടി https://malayalees.ch/kuthiran-tunnel-accident-lorry-held/ Sat, 22 Jan 2022 08:19:29 +0000 https://malayalees.ch/?p=55872 കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ടോറസ് ലോറി പിടികൂടി. ഡ്രൈവർ ചുവന്നമണ്ണ് കുന്നുമ്മേൽ ജിനേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മണ്ണിറക്കിയതിനു ശേഷം ബക്കറ്റ് താഴ്ത്താൻ മറന്നുപോയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളാണ് ലോറി ഇടിച്ച് തകർത്തത്. ടോറസിന് പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം. 10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് കുതിരാനിലെ രണ്ടാം തുരങ്കം തുറന്നുകൊടുത്തത്. രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത് തൃശൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുത്തത്. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കം ഏപ്രില്‍ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നല്‍കാമെന്ന നിര്‍ദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്. തുരങ്കങ്ങള്‍ തുറന്നു കൊടുത്താലും ടോള്‍ പിരിവ് ഉടന്‍ തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌.

]]>
കുതിരാന്‍ രണ്ടാം തുരങ്കം 12 മണിക്ക് ഗതാഗതത്തിനായി തുറക്കും; ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി റിയാസ് https://malayalees.ch/kuthiran-tunnel-opens-today/ Fri, 21 Jan 2022 04:26:41 +0000 https://malayalees.ch/?p=55815 കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുരങ്കം തുറക്കുക. തൃശ്ശൂരില്‍ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങള്‍ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടും. ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതല്‍ ഒഴിവാക്കാനാണ് തീരുമാനം. തുരങ്കം പൂര്‍ണമായി തുറക്കാതെ കുതിരാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശൂര്‍ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു.

തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തയാറാണെന്നും കരാര്‍ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തുരങ്കം തുറന്നാലുടന്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള കരാര്‍ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. നേരത്തെ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട,പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിക്കുകയും ചെയ്തിരുന്നു.

]]>
ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി https://malayalees.ch/kuthiran-tunnel/ Fri, 16 Jul 2021 08:52:39 +0000 https://malayalees.ch/?p=46885 ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി അരുൺ ഭാസ്കർ. ട്രയൽ റൺ വിജയിച്ചാൽ രണ്ടുദിവസത്തിനകം ഒരു അന്തിമപരിശോധന കൂടി നടത്തുമെന്നും അതും വിജയിച്ചാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പാകപ്പിഴവുകൾ കണ്ടെത്തിയാൽ അത് ശെരിയാക്കാനുള്ള സമയം കൂടി നൽകിയ ശേഷമാകും വീണ്ടും പരിശോധന നടത്തുക എന്നും ജില്ലാ ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.

]]>