Kupwar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Oct 2021 12:29:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kupwar – malayalees.ch https://malayalees.ch 32 32 ജമ്മു കശ്മീരിലെ കുപ് വാരയിൽ വൻ ആയുധ ശേഖരം പിടികൂടി https://malayalees.ch/cache-of-arms-jks-kupwar/ Thu, 14 Oct 2021 12:29:45 +0000 https://malayalees.ch/?p=50984 ജമ്മു കശ്മീരിലെ കുപ് വാരയിൽ നിന്ന് ആയുധങ്ങളുടെ ശേഖരം പിടികൂടി. ബിഎസ്എഫും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ആയുധങ്ങൾ പിടികൂടിയത്. എ കെ 47 തോക്ക്, 790 വെടിയുണ്ടകൾ, മൂന്ന് ഗ്രെനേഡുകൾ, എട്ട് ഡിറ്റോനേറ്ററുകൾ എന്നിവയാണ് പിടികൂടിയത്.

ഇതിനിടെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ലെന്നും പാകിസ്താന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെയും കീഴിൽ നടന്ന പ്രധാനചുവടുവെപ്പായിരുന്നു സർജിക്കൽ സ്‌ട്രൈക്കെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിർത്തികൾ ആരും തകർക്കരുതെന്ന സന്ദേശം നൽകുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലക്ക് ശിലസ്ഥാപനം നടത്തിയ ശേഷമുള്ള പ്രസംഗത്തിൽ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കവേയായിരുന്നു മുന്നറിയിപ്പ്. ഇത്തരം ഏറ്റമുട്ടലുകൾ സൈനിക നടപടി ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

]]>