Kunjalikutty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Apr 2022 07:54:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kunjalikutty – malayalees.ch https://malayalees.ch 32 32 കുപ്പായം മാറുംപോലെ മുന്നണി മാറില്ലെന്ന് കുഞ്ഞാലിക്കുട്ടി https://malayalees.ch/kunjalikutty-and-et-muhammed-basheer-criticized-cpi-m/ Sat, 23 Apr 2022 07:54:41 +0000 https://malayalees.ch/?p=60600 കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്ന് കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീ​ഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. ലീ​ഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറല്ല. സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുകയാണവർ ചെയ്യുന്നത്.

മലപ്പുറം ലീ​ഗ് ഹൗസിൽ മുസ്ലിംലീ​ഗിന്റെ അടിയന്തര യോ​ഗം ചേരുകയാണ്. പാർട്ടിയുടെ പ്രവർത്തന ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെങ്കിലും ഇപി ജയരാജന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യോ​ഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുസ്ലിംലീ​ഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവനയുടെ പേരിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപിയുടെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. സംഭവം വിവമാദമായതോടെ ലീ​ഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇപി ജയരാജൻ രം​ഗത്തെത്തിയിരുന്നു. ലീ​ഗ് ഇല്ലാതെയാണ് എൽഡിഎഫ് അധികാരത്തിലെത്തിയതും തുടർഭരണം നേടിയതുമെന്നും എൽഡിഫ് കൺവീനർ വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ സിപിഐഎം-സിപിഐ നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പരസ്പരം പറയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ സൂചിപ്പിച്ചിരുന്നു.

]]>
രണ്ടാം പിണറായി മന്ത്രിസഭക്ക് ആശംസകൾ അറിയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി https://malayalees.ch/pk-kunhalikkutty-appreciates-second-pinarayi-ministry/ Thu, 20 May 2021 13:07:41 +0000 https://malayalees.ch/?p=44423 രണ്ടാം പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നെന്നും സത്യപ്രതിജ്ഞ ചടങ്ങ് വിർച്വൽ ആയി വീക്ഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഈ പ്രതിസന്ധിയുടെ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാറിന് കഴിയട്ടെയെന്നും കുഞ്ഞാലിക്കുട്ടി ആശംസിച്ചു. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ്ണ പിന്തുണ നൽകും, വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ‘

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക്‌ അഭിനന്ദനങ്ങൾ. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നു. ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്വൽ ആയി ചടങ്ങ് വീക്ഷിക്കും. പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാറിന് കഴിയട്ടെ. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ്ണ പിന്തുണ നൽകും, വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും.

]]>
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കും https://malayalees.ch/kunjalikutty-contest-in-malappuram/ Thu, 07 Mar 2019 12:13:56 +0000 https://malayalees.ch/?p=3947 പൊന്നാനിയില്‍ നിന്നും ജനവിധി തേടണമെന്ന എം.എല്‍.എമാരടക്കമുള്ളവരുടെ ആവശ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലൂടെ മറികടന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നെങ്കിലും മലപ്പുറത്ത് നിന്ന് മാറേണ്ടി വന്നാല്‍ മത്സരരംഗത്ത് നിന്ന് തന്നെ പിന്‍മാറുമെന്ന സൂചന കുഞ്ഞാലികുട്ടി നല്‍കി. ഇതോടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് ഉന്നതാധികാര സമിതി യോഗവും എത്തുകയായിരുന്നു.

എം.എല്‍.എമാരായിരുന്നു കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത്. മൂന്നാം സീറ്റ് ചര്‍ച്ച ചെയ്യാനായി പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലും സമാനമായ നിലപാട് ഉയര്‍ന്നു. മലപ്പുറത്ത് നിന്ന് മാറിയാല്‍ സംസ്ഥാനം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിന് തടസം വരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. മണ്ഡലമാറ്റ ചര്‍ച്ച സജീവമായതോടെ അങ്ങനെയെങ്കില്‍ താന്‍ മത്സരിക്കാന്‍ തന്നെ ഉണ്ടാവില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന സൂചനകള്‍ കുഞ്ഞാലിക്കുട്ടി ഉന്നതാധികാര സമിത അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

ഇതോടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ഇടി പൊന്നാനിയില്‍ നിന്നും തന്നെ മത്സരിക്കട്ടെയെന്ന ഏകദേശ ധാരണയിലേക്ക് ഉന്നതാധികാര സമിതി യോഗം എത്തുകയായിരുന്നു. 9 ന് കോഴിക്കോട് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനത്തിലേക്ക് നീങ്ങുക. പൊന്നാനിയില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ പ്രതിച്ഛായ ബാധിക്കുമെന്ന ഭയവും കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വസ്തുത. മൂന്നാം സീറ്റിന് വേണ്ടിയുള്ള സമ്മര്‍ദ്ദം ലീഗ് തുടരില്ല. പക്ഷേ പ്രവര്‍ത്തക സമിതിയില്‍ കൂടി ചര്‍ച്ച ചെയ്യും. പ്രവര്‍ത്തക സമിതിയെ അപ്രസക്തമാക്കി നേതാക്കള്‍ തീരുമാനം എടുക്കുന്നുവെന്ന വിമര്‍ശനത്തെ മറികടക്കാന്‍ കൂടിയാണിത്.


]]>