Kunjalikkutty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Nov 2020 13:02:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kunjalikkutty – malayalees.ch https://malayalees.ch 32 32 ലീഗ്‌ നേതാക്കൾക്കെതിരെ സർക്കാർ കേസുകൾ കെട്ടിച്ചമക്കുന്നു; പി.കെ കുഞ്ഞാലിക്കുട്ടി https://malayalees.ch/pk-kunjalikutty-said-that-the-state-government-is-taking-revenge-on-the-udf-leaders/ Sat, 14 Nov 2020 13:02:47 +0000 https://malayalees.ch/?p=35106 സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കെ.എം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നടപടിയാണിത്. സർക്കാരിനെതിരെ ഉയർന്നു വന്ന ഗുരുതര ആരോപണങ്ങൾ പ്രതിരോധിക്കാനാണ് നടപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യോഗത്തില്‍ കെ എം ഷാജിയെ വിളിച്ചുവരുത്തി വിശദീകരണവും തേടി.

ഖമറുദീന്റെ കേസ് വൈരാഗ്യബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇടത് പക്ഷത്തിനു കേസെടുക്കാൻ കുറ്റം ചെയ്യണ്ട. ലീഗ്‌ നേതാക്കൾക്കെതിരെ സർക്കാർ കേസുകൾ കെട്ടിച്ചമക്കുന്നു. എംസി ഖമറുദ്ധീൻ രാജി വെക്കേണ്ടെന്നു ആവർത്തിച്ചു ലീഗ് രാജി വെക്കേണ്ടതായ കേസുകൾ എം എൽ എ ക്കെതിരെയില്ല.

]]>