kunchako boban – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Jul 2023 05:25:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kunchako boban – malayalees.ch https://malayalees.ch 32 32 കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി https://malayalees.ch/aalmara-kaakka-the-poetic-theppu-padmini-movie-song/ Wed, 12 Jul 2023 05:25:15 +0000 https://malayalees.ch/?p=84242
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസ് ചെയ്തു. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്‌സ് ബിജോയിയാണ് സംഗീതം പകർന്നിരിക്കുന്നത്. അഖിൽ ജെ ചന്ദാണ് ആലപിച്ച ഗാനം സരിഗമ മലയാളം എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ’ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. ട്രെയിലറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സെന്ന ഹെഗ്ഡേ സംവിധാനം നിർവ്വഹിച്ച ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും. ഗൾഫ് രാജ്യങ്ങളിൽ ചിത്രം ജൂലൈ 21ന് എത്തും. 

അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ തിരക്കഥ ദീപു പ്രദീപാണ് രചിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; പുതിയ മത്സരഘടന വെല്ലുവിളി; മികവുറ്റ ടീം ആയതിനാൽ നാളെ വിജയ പ്രതീക്ഷയുണ്ടെന്ന് കുഞ്ചാക്കോ ബോബൻ https://malayalees.ch/ccl-2023-kunchackoboban-about-c3-kerala-strikers/ Sat, 04 Mar 2023 08:17:50 +0000 https://malayalees.ch/?p=77370 സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് നാളെ മുംബൈ ഹീറോസിനെ നേരിടും. വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങൾ കളത്തിലിറങ്ങുന്നത്. നാളെ വൈകിട്ട് 7 മണിക്ക് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫ്‌ളവേഴ്‌സിൽ തത്സമയം കാണാം.(CCL 2023 kunchackoboban about C3 kerala strikers)

ഹോം ഗ്രൗണ്ടിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ചുവടുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. നാളെ നടക്കുന്ന മത്സരം നിർണായകമാണ്. അതുകൊണ്ടുതന്നെ കഠിന പരിശീലനത്തിലാണ് കുഞ്ചാക്കോബോബൻ നേതൃത്വം നൽകുന്ന C3 കേരള സ്‌ട്രൈക്കേഴ്‌സ്.

നാളത്തേത് വളരെ ക്രൂഷ്യൽ മത്സരമാണ് അതുകൊണ്ട് ജയിച്ചേ മതിയാകുവെന്ന് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഹോം ഗ്രൗണ്ട് മാച്ച് ആയത് കൊണ്ട് സന്താഷമുണ്ട്. മുബൈക്കെതിരെ വിജയം അനിവാര്യമാണ്. ജയിക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും കുഞ്ചാക്കോബോബൻ ട്വന്റി ഫോറിനോട് പറഞ്ഞു. പുതിയ മത്സരഘടന വെല്ലുവിളിയാണ്. മികവുറ്റ ടീം ആയതിനാൽ പ്രതീക്ഷയുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

നാളത്തെ മത്സരം ഏറെ നിർണായകമെന്ന് വിജയ് യേശുദാസ് ട്വന്റി ഫോറിനോട് പറഞ്ഞു. ഇനിയുള്ള രണ്ട് മത്സരവും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 19നാണ് ഫൈനൽ.

]]>
സിനിമയുടെ പരസ്യവാചകത്തെ പരസ്യമെന്ന നിലയിൽ കണ്ടാൽ മതി: മന്ത്രി മുഹമ്മദ് റിയാസ് https://malayalees.ch/pa-muhammed-riyas-about-nna-than-case-kodu-movie/ Thu, 11 Aug 2022 12:29:34 +0000 https://malayalees.ch/?p=66254 സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ വിമർശിക്കാം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യും. സുതാര്യമായ രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമം. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും മന്ത്രി പറഞ്ഞു.

‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

]]>