kunchacko boban – malayalees.ch https://malayalees.ch Malayalam Online News Portal Tue, 18 Jul 2023 04:32:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kunchacko boban – malayalees.ch https://malayalees.ch 32 32 ഫാമിലി-യുവ പ്രേക്ഷകരുടെ പിന്തുണ; ചാക്കോച്ചന്റെ ‘പദ്മിനി’ ഹിറ്റിലേക്ക്! https://malayalees.ch/kunchacko-boban-starrer-padmini-movie/ Tue, 18 Jul 2023 04:32:30 +0000 https://malayalees.ch/?p=84552
ഒരുകാലത്ത് മലയാള സിനിമയില്‍ എതിരാളികളില്ലാതെ റൊമാന്റിക് ഹീറോയായി തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയതോടെ വിന്റെജ് ചാക്കോചന് നഷ്ടപ്പെട്ടെന്നൊരു ആകുലത പ്രേക്ഷകര്‍ക്ക് ഇടയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാലിപ്പോള്‍ പ്രേക്ഷകരുടെ ഉത്കണ്ഠക്കുള്ള മറുപടിയുമായിട്ടാണ് ചാക്കോച്ചന്‍ ‘പദ്മിനി’യില്‍ തിരിച്ചുവരവ്. ‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആള്‍ട്ടോ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയാണ് ‘പദ്മിനി’. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിങ്ങനെ മൂന്ന് നായികമാരുള്ളത്. ജൂലൈ 14 ന് തിയറ്റര്‍ റിലീസ് ചെയ്തത്.

‘പദ്മിനി’ ഒരു റൊമാന്റിക്-കോമഡി-ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ്. യുവതലമുറക്കും കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആവശ്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ ചേര്‍ത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിന് ഫാമിലി-യുവ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുത്. ചിത്രം റിലീസ് ചെയ്ത മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോഴേക്കും ‘പദ്മിനി’ വന്‍ ഹിറ്റിലേക്കാണ് കുതിച്ചുയരുന്നത്.

ദീപു പ്രദീപ് തിരക്കഥ രചിച്ച ചിത്രം ‘ലിറ്റില്‍ ബിഗ് ഫിലിംസ്’ന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആര്‍ഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, സ്റ്റില്‍സ്: ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിങ് ഡിസൈന്‍: പപ്പറ്റ് മീഡിയ, പി.ആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: എ എസ് ദിനേശ്.

]]>
ഈ രമേശൻ മാഷ് എങ്ങനെയാള്..?! കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി ‘ ട്രൈലർ !! https://malayalees.ch/kunchacko-boban-movie-padmini-trailer/ Thu, 06 Jul 2023 04:44:53 +0000 https://malayalees.ch/?p=83918 കുഞ്ചാക്കോ ബോബനെ നായകനാക്കി ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് “പദ്മിനി”. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തീയേറ്ററുകളിൽ എത്തും.

പദ്മിനിയുടെ ട്രൈലെർ ഇപ്പോൾ റീലീസ് ആയിട്ടുണ്ട്. പുറത്ത് വന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്മിനി ട്രൈലെർ ഏറെ ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ടീസറിനും, ലവ് യു മുത്തേ.. എന്ന ഗാനത്തിനും പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു . മൂന്ന് നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചാക്കോച്ചന്റെ നായികമാരായി എത്തുന്നത്.

പദ്മിനിയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ – മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കല – ആർഷാദ് നക്കോത്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, സ്റ്റിൽസ് – ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം – സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, പി ആർ & ഡിജിറ്റൽ മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ ഒ – എ എസ് ദിനേശ്.

]]>
കുഞ്ചാക്കോ ബോബന്റെ ‘ചാവേർ’; മോഷൻ ടീസർ പുറത്ത് https://malayalees.ch/chaver-movie-motion-teaser/ Mon, 30 Jan 2023 05:33:40 +0000 https://malayalees.ch/?p=75289 കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ മോഷൻ ടീസർ പുറത്ത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി പെപ്പെ, സജിൻ ഗോപി, മനോജ് കെ.യു, അനുരൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ( chaver movie motion teaser )

അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കാവ്യാ ഫിലിം കമ്പനിയുമായി ചേർന്ന് അരുൺ നാരായാണനും വോണു കുന്നപ്പിള്ളിയും നിർമിക്കുന്ന ചിത്രത്തിന്റെ തിരക്ക്ഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസാണ് സംഗീതം.

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക് അടിക്കാൻ മറ്റൊരു ചിത്രവുമായി എത്തുകയാണ് ടിനു പാപ്പച്ചൻ. ‘ന്നാ താൻ കേസ് കൊടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തീർത്തും വ്യത്യസ്തമായ വേഷപകർച്ചയിലാണ് കുഞ്ചാക്കോ ബോബൻ ചാവേറിൽ എത്തുക.

]]>
‘സിനിമയിലെ വിഷയം തമിഴ്നാട്ടിലെ കുഴി’; പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ https://malayalees.ch/kunchacko-boban-response-controversy/ Thu, 11 Aug 2022 12:26:01 +0000 https://malayalees.ch/?p=66248 ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല നൽകിയത്. ചിത്രത്തിന് ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോ? വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്.

വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്. ഈ അവസരത്തിൽ പോസ്റ്ററിലെ വാചകം സംസ്ഥാന സർക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം. സുപ്രിം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ, ടിസി രാജേഷ് തുടങ്ങിയവർ പോസ്റ്ററിനെതിരെ രംഗത്തുവന്നു. അതേസമയം, പോസ്റ്ററിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തുവരുന്നുണ്ട്.

വാചകത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതികരിക്കാനില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

ഇതിലെ രസകരമായ ഒരു കാര്യം, റോഡിലെ കുഴിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് സിനിമ പറയുന്നത് എന്നതാണ്. ട്രെയിലറിൽ റോഡിലെ കുഴിയെപ്പറ്റി പരാമർശമുണ്ട്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’. കുഞ്ചാക്കോ ബോബനൊപ്പം ഗായത്രി, അനഘ മരിയ വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

]]>