kumbhamela – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 May 2021 04:05:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kumbhamela – malayalees.ch https://malayalees.ch 32 32 മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ് https://malayalees.ch/99-kumbh-returnees-test-positive-for-covid/ Tue, 04 May 2021 04:05:42 +0000 https://malayalees.ch/?p=43632 മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ്. മധ്യപ്രദേശിൽ നിന്ന് കുംഭമേളയിൽ പങ്കെടുത്ത് തിരികെ എത്തിയ 61 പേരിൽ 60 പേർക്കും കൊവിഡ് പോസിറ്റീവായെന്നാണ് വിവരം. കുംഭമേളയിൽ പങ്കെടുത്തവർക്ക് വ്യാപകമായി വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനാൽ പല സംസ്ഥാനങ്ങളും മേളയിൽ പങ്കെടുത്ത് തിരികെ എത്തിയവർക്ക് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ, കുംഭമേളയിൽ പങ്കെടുത്ത് തിരികെയെത്തിവർ നിശ്ചയമായും ആർടി-പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്.

ഏകദേശം 70 ലക്ഷത്തോളം ആളുകളാണ് ഇത്തവണ കുംഭമേളയിൽ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ മേള ഒരു മാസത്തിനു ശേഷം നിർത്തിവച്ചിരുന്നു. മേളക്കിടെ സന്യാസിമാർ അടക്കം 2600 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഒരു സന്യാസി മരണപ്പെടുകയും ചെയ്തു. കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കോമൾ രാജ്യ ലക്ഷ്മി ദേവിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനു പിന്നാലെ കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുംഭമേള പ്രതീകാത്മകമായി നടത്താനും പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ കുംഭമേള പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.

]]>
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കുംഭമേള; പങ്കെടുത്ത 102 പേര്‍ക്ക് കോവിഡ് https://malayalees.ch/norms-go-for-a-toss-as-millions-throng-shahi-snan-amid-covid-19-surge/ Tue, 13 Apr 2021 08:02:52 +0000 https://malayalees.ch/?p=42874 കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയുടെ ആദ്യ ദിനം. ഷാഹി സ്നാനില്‍ പങ്കെടുക്കാനെത്തിയ 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 18,169 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. മാസ്‌കുകള്‍ പോലും ധരിക്കാതെ ലക്ഷക്കണക്കിന് ഭക്തരാണ് ഷാഹി സ്‌നാനത്തില്‍(പുണ്യ സ്‌നാനം) പങ്കെടുക്കാനെത്തുന്നത്. മേളക്കെത്തുന്നവരെ പൂര്‍ണ്ണമായും തെര്‍മന്‍ സ്‌കാനിംഗിന് വിധേയമാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം.

മേളക്കെത്തുന്നവര്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഒരിടത്തും പരിശോധിക്കുന്നില്ല. സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ടെങ്കിലും മേള നടക്കുന്ന സ്ഥലങ്ങളില്‍ ആരും പരിശോധനാ ഫലം നോക്കുന്നില്ല.

തിങ്കളാഴ്ചയോടെ 28 ലക്ഷം ഭക്തരാണ് ഷാഹി സ്‌നാനിനായി എത്തിയത്. ദശലക്ഷക്കണക്കിന് പേർ എത്തുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കൽ പോലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രായോഗികമല്ല. മാത്രമല്ല തെർമൽ സ്‌ക്രീനിങ്ങും നടന്നില്ല.

]]>