Kumbh Mela – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Apr 2021 04:14:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kumbh Mela – malayalees.ch https://malayalees.ch 32 32 24 സന്യാസിമാർക്കു കൂടി കൊവിഡ്; കുംഭമേളയിൽ പ്രതിസന്ധി രൂക്ഷം https://malayalees.ch/24-more-monks-tested-covid-positive-crisis-intensifies-in-kumbh-mela/ Sat, 17 Apr 2021 04:14:12 +0000 https://malayalees.ch/?p=43030 കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉത്തരാഖണ്ഡ് സർക്കാർ ഇക്കാര്യം പരിഗണിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

മഹാ നിർവ്വാണി അഖാഡയിലെ സന്യാസിവര്യൻ സ്വാമി കപിൽ അഖിൽ ദേവ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഓൾ ഇന്ത്യ അഖാഡ പരിഷത്ത് അധിപൻ മഹാന്ദ് നരേന്ദ്ര ഗിരിക്ക് ഇന്ന് കൊവിഡ് സ്ഥിതീകരിച്ചു. 6 ദിവസത്തിനിടെയാണ് കുംഭമേളയിൽ പങ്കെടുത്ത 1800ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുന്ന 13 വിഭാഗങ്ങളിൽ രണ്ട് വിഭാഗങ്ങൾ മേള നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് ശക്തമായ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചതെങ്കിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത്സിങ്ങ് റാവത്ത് ഇതിന് വഴങ്ങിയിട്ടില്ല. മാസ്കും സാമൂഹ്യ അകലവും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മേള പുരോഗമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കുംഭമേളക്ക് മുന്നോടിയായി ഏപ്രിൽ14ന് നടന്ന ഷാഹി സ്നാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത് ലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ഏപ്രിൽ 30നാണ് മേള അവസാനിക്കുക. മേഖലയിൽ ആർടി പിസിആർ പരിശോധന ഊർജിതമാക്കിയതായും സന്ന്യാസിമാർ തമ്പടിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.

]]>
കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കൊവിഡ്; ഒരു മരണം https://malayalees.ch/1701-covid-19-cases-detected-at-haridwar-kumbh-mela-in-past-5-days/ Fri, 16 Apr 2021 04:07:47 +0000 https://malayalees.ch/?p=42988 ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ്. അഞ്ച് ദിവസത്തിനിടെ 1,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിദ്വാറിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കുംഭമേളയുടെ പശ്ചാത്തലത്തിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ട്.

കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

]]>