kt ramees – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Apr 2023 11:32:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kt ramees – malayalees.ch https://malayalees.ch 32 32 നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത്; കോഴിക്കോടും കോയമ്പത്തൂരിലും ഇ.ഡി റെയ്ഡ് https://malayalees.ch/ed-raid-at-kozhikode-and-coimbatore-html/ Wed, 12 Apr 2023 11:23:23 +0000 https://malayalees.ch/?p=79530 നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. പരിശോധന സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. സ്വര്‍ണക്കടത്ത് മുഖ്യസൂത്രധാരന്‍ കെ ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയെന്ന കേസില്‍ കെ ടി റമീസിനെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു

കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് നിലവില്‍ ഇ ഡി അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും സ്വര്‍ണ വ്യാപാരികളെയും കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പുരോഗമിക്കുന്നത്.

]]>
സ്വർണം കടത്ത് കേസ്; കെ.ടി.റമീസ് പോയത്​ സ്വർണ, വജ്ര ബിസിനസിനെന്ന് https://malayalees.ch/nia-says-kt-ramis-went-to-tanzania-for-gold-and-diamond-mining-business/ Sat, 24 Oct 2020 04:39:43 +0000 https://malayalees.ch/?p=33802 ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്​തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി

സ്വർണം കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി.റമീസ്​ താൻസാനിയയിലേക്ക്​ പോയത്​ സ്വർണ-വജ്ര ഖനന ബിസിനസിനെന്ന് സമ്മതിച്ചെന്ന് എൻ.ഐ.എ. ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്​തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി. സ്വർണ കടത്ത് കേസിലെ മുഖ്യ പ്രതി റമീസ് ആഫ്രിക്കയിൽ നിന്ന് യു.എ.ഇയിലേക്ക് സ്വർണ്ണവും വജ്രവും കൊണ്ടുവന്നതായി സമ്മതിച്ചതായാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്. റമീസ് വെളിപ്പെടുത്തിയ വസ്തുതകൾ സംബന്ധിച്ച്​ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.

ചില പ്രശ്നങ്ങൾ കാരണം പിന്നീട് റമീസ് തടി ബിസിനസിലേക്ക് മാറി. യു.എ.ഇയിലേക്ക്​ തടി കയറ്റുമതി ചെയ്​തതായും ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്നും എന്‍.ഐ.എ അറിയിച്ചു. കെ.ടി റമീസിനെ എ.എം ജലാൽ, പി.എസ്​ സരിത്​ എന്നിവരെ ചോദ്യം ചെയ്യലിന്​ ശേഷം തിരികെ കോടതിയിൽ ഹാജരാക്കയപ്പോഴാണ് എന്‍.ഐ.എ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനിടെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി തൽക്കാലം കസ്റ്റംസിനു നൽകാനാവില്ലന്ന് കോടതി അറിയിച്ചു. ‌

മൊഴിപ്പകർപ്പിനു വേണ്ടിയുള്ള കസ്റ്റംസിന്‍റെ അപേക്ഷ എന്‍.ഐ.എ കോടതി തള്ളി. സന്ദീപിന്‍റെ മൊഴിപ്പകർപ്പ് നൽകുന്നതിനെ എൻ.ഐ.എയും പ്രതിഭാഗവും എതിർത്തിരുന്നു. സന്ദീപിന്‍റെ രഹസ്യമൊഴികൾ ചോരാൻ ഇടവരുമെന്ന് എൻ.ഐ.എ അറിയിച്ചു. മൊഴികളിലെ വിവരം പുറത്തു വരുന്നതു സന്ദീപിന്‍റെ ജീവനുപോലും ഭീഷണിയാവുമെന്നു പ്രതിഭാഗവും സൂചിപ്പിച്ചു. സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത എൻ.ഐ.എ പരിശോധിക്കുന്നതിനിടയിലാണു കസ്റ്റംസ് മൊഴിപ്പകർപ്പിനായി അപേക്ഷ നൽകിയത്. കസ്റ്റംസ് കോഫെപോസ ചുമത്തിയനാലാണ് അപേക്ഷയെ പ്രതിഭാഗം എതിർത്തത്.

]]>