KT JALEEL – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Sep 2022 04:44:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KT JALEEL – malayalees.ch https://malayalees.ch 32 32 ആസാദ് കാശ്മീർ പരാമർശം; കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി കോടതി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/case-against-k-t-jaleel/ Wed, 14 Sep 2022 04:44:02 +0000 https://malayalees.ch/?p=68032 ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി റോസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്കാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നൽകിയ നിർദേശം പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇന്നത്തെ നടപടിക്രമങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്.

സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ ഇടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇന്ന് കേസിൽ അന്തിമവിധി പറയുമെന്നാണ് കോടതി രേഖപ്പെടുത്തിയിരിക്കുന്നത്. രേഖാമൂലമുള്ള നിർദേശം ഇല്ലാത്തതിനാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെങ്കിൽ കേസിൽ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.

കേസെടുക്കാൻ നൽകിയ നിർദേശം ഉത്തരവിന്റെ ഭാഗമായി ഉൾപ്പെടാതിരുന്ന വിഷയം ഇന്ന് കോടതിയുടെ ശ്രദ്ധയിൽ എത്തിക്കും എന്ന് പരാതിക്കാരനായ സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്.മണി പറഞ്ഞു.

]]>
ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ https://malayalees.ch/azad-kashmir-reference-kt-jaleel-with-explanation/ Sat, 13 Aug 2022 04:40:19 +0000 https://malayalees.ch/?p=66362 വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ രം​ഗത്ത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കശ്മീരിനെപ്പറ്റിയുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനൊടുവിൽ വാൽക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാ​ദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്.

ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയർന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കൊപ്പം ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം. ജലീലിന്റെ മുന്‍ സിമി ബന്ധമുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ ആക്രമിക്കുന്നത്.

പ്രതിപക്ഷനേതാവിന്റേതുള്‍പ്പടെ യു.ഡി.എഫ് നേതാക്കളുടെ കൂടുതല്‍ പ്രതികരണങ്ങള്‍ ഇന്നുണ്ടായേക്കും. വിഷയത്തില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. ജലീലിന്റെ പരാമര്‍ശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാശ്മീരിൻ്റെ ശക്തിയും ദൗർബല്യവും അതിൻ്റെ സൗന്ദര്യമാണ്. കശ്മീരിൻ്റെ അനുഗ്രഹവും ശാപവും അതിൻ്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കാശ്മീരിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറിൽ നിന്ന് 96 കിലോമീറ്റർ യാത്ര ചെയ്താണ് 11.30 ന് പഹൽഗാമിലെത്തിയത്. ‘പഹൽ’ എന്ന വാക്കിൻ്റെ അർത്ഥം ആട്ടിടയൻ എന്നാണ്. ‘ഗാം’ എന്നാൽ ഗ്രാമമെന്നും. “ഇടയഗ്രാമ”ത്തിൽ ഞങ്ങൾ അധികവും കണ്ടത് പക്ഷെ, കുതിരകളെയാണ്. വിനോദ സഞ്ചാരികൾ കുതിര സവാരിക്ക് തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്.

അനന്ത് നാഗ് ജില്ലയിലാണ് പഹൽഗാം സ്ഥിതിചെയ്യുന്നത്. കശ്മീരിലെ അത്യാകർഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വാരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയർന്ന് നിൽക്കുന്ന മല നിരകളിൽ നിന്ന് ഉറവപൊട്ടി പാലാഴി തീർത്തൊഴുകുന്ന ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം നീണ്ടു നിവർന്ന് നിൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണീ പട്ടണം. എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാാമിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്.

ജമ്മു കശ്മീരിൽ ഒരു ഗുഹയിൽ സ്ഥാപിതമായ ഹൈന്ദവ ദേവാലയമാണ് അമർനാഥ് ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ വടക്കുകിഴക്കു ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് ലോക പ്രശസ്തമായ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് ഹൈന്ദവ വിശ്വാസികൾ ഇതിനെ വിളിക്കുന്നത്. ഗുഹയിൽ ജലം ഇറ്റുവീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ പരിണമിച്ചുവെന്നാണ് ഐതിഹ്യം. വേനൽക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകും. 400 വർഷം മുമ്പാണ് ഈ ഗുഹയും ഹിമ ലിംഗവും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആരാധനയും തുടങ്ങി.

അമർനാഥ് ക്ഷേത്രത്തിൽ എത്തിപ്പെടുക എളുപ്പമല്ല. ജീവൻ പണയപ്പെടുത്തി വേണം ഹിമലിംഗ ദർശനത്തിനുള്ള യാത്ര. മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും പതിവാണ്. വിശ്വാസം ആഴത്തിൽ വേരൂന്നിയവർക്കേ ഗുഹാക്ഷേത്ര സന്ദർശനം സാദ്ധ്യമാകൂ. എൺപതാം വയസ്സിൽ അവർനാഥ് യാത്ര നടത്തിയ എടപ്പാൾ സ്വദേശി കുട്ടികൃഷ്ണൻ നായരെ എനിക്ക് നേരിട്ടറിയാം. ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിൻ്റെ നൂറ്റി ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.

പഹൽഗാമിൽ നിന്ന് മടങ്ങവെ “ആകാംക്ഷയുടെ താഴ്വരയിലും”(ബേതാ വാലി) ഒരോട്ടപ്രദക്ഷിണം നടത്തി. പർവ്വതങ്ങളുടെ മടിത്തട്ടിലാണ് ‘ബേതാ വാലി’ പണിതിരിക്കുന്നത്. മലമുകളിലെ ഇട തൂർന്ന കാടുകളിലേക്ക് വേണ്ടവർക്ക് പോകാം. കുതിരപ്പുറത്ത് നദി മുറിച്ചു കടക്കാം. താഴ്വാരത്തിലൂടെ ഒഴുകുന്ന അരുവിയിലിറങ്ങി ഉല്ലസിക്കാം. അരമണിക്കൂർ കൊണ്ട് എല്ലാം കണ്ടെന്ന് വരുത്തി ശ്രീനഗറിലേക്ക് മടങ്ങി. യാത്രക്കിടെ ഒരാപ്പിൾ തോട്ടത്തിലും കയറി. രണ്ട് മണിക്കൂർ മുമ്പ് പറിച്ചെടുത്ത ജീവൻ തുടിക്കുന്ന ആപ്പിൾ കഴിച്ചു.

മിനിവാനിൽ കയറുന്നതിന് തൊട്ടു മുമ്പ് രണ്ടരയേക്കർ ആപ്പിൾ തോട്ടം പരിപാലിക്കുന്ന ഊർജ്ജസ്വലയായ സഹോദരി എവിടെ നിന്നാണെന്ന് ചോദിച്ചു. കേരളത്തിൽ നിന്നാണെന്ന് ഞാൻ മറുപടി നൽകി. ഷക്കീലാ ഭട്ടിന് ആവേശം വർധിച്ചു. തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നിട്ടുണ്ടെന്ന് അവർ മൊഴിഞ്ഞു. ‘ട്രേഡ് യൂണിയന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ?’ ഞാൻ തിരക്കി. നിറഞ്ഞ ചിരിയോടെ ‘സി.പി.ഐ (എം)’ എന്ന് ബട്ട് മറുപടി പറഞ്ഞു. ഞങ്ങളും സി.പി.ഐ (എം) കാരാണെന്നറിഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അനൽപ്പമാണ്.

ചെയർമാൻ എ.സി മൊയ്തീനും ഞങ്ങളുടെ സംഭാഷണത്തിൽ പങ്ക് ചേർന്നു. മുഹമ്മദ് തരിഗാമി എം.എൽ.എയെ അടുത്ത പരിചയമാണെന്നും അവർ പറഞ്ഞു. “കോംറേഡ്” എന്നു വിളിച്ച് ആഹ്ളാദത്തോടെ അവരും സഹോദരിയും മക്കളും ഗുഡ്ബൈ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.വൈകുന്നേരം ഏഴരയോടെ ശ്രീനഗറിലെ എം.എൽ.എ ക്വോർട്ടേഴ്സിലെ താമസ സ്ഥലത്തെത്തി. നീണ്ട യാത്ര കഴിഞ്ഞ് എല്ലാവരും ക്ഷീണിച്ചിരുന്നു. ലൈസൺ ഓഫീസർ സജാതിനെയും കൂട്ടി ചരിത്ര പ്രസിദ്ധമായ “ഹസ്റത്ത് ബാൽ” പള്ളിയിലേക്ക് പുറപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബിയുടെ തിരുശേഷിപ്പെന്ന് കരുതപ്പെടുന്ന “വിശുദ്ധ കേശം” സൂക്ഷിക്കുന്ന പ്രമുഖ കേന്ദ്രമാണ് ശ്രീനഗറിലെ ‘ഹസ്‌റത്ത് ബാല്‍’ മസ്ജിദ്.

ഹസ്‌റത് എന്നാൽ ആദരണീയം എന്നാണ് ഉർദു ഭാഷയിൽ അർത്ഥം. ‘ബാല്‍’ എന്നാൽ കേശമെന്നും. അങ്ങിനെയാണ് പ്രസ്തുത കേന്ദ്രം ഹസ്റത്ത് ബാലായത്.”ആസാറെ ശരീഫ് ” (തിരുശേഷിപ്പ്), “അല്‍ മദീനത്തുസ്സാനിയ” (രണ്ടാം മദീന) എന്നീ പേരുകളിലും ഹസ്റത്ത്ബാൽ അറിയപ്പെടുന്നു. ഈ മസ്ജിദ് നര്‍മിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാന്‍ 1623 ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു.

1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന്‍ ചക്രവര്‍ത്തി വിശ്രമ കേന്ദ്രത്തിൻ്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയത്. 1635 ല്‍ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.

ഔറംഗസീബിന്റെ കാലത്ത് കാശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിച്ചത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ “നഖ്ശബന്ത് സാഹിബ്” ദര്‍ഗയിലാണ്. തിരുശേഷിപ്പ് കാണാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നു. ലാല്‍ തടാകത്തിനു സമീപം ഷാജഹാന്‍ പണികഴിപ്പിച്ച വിശാലമായ വിശ്രമ കേന്ദ്രത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു. വെള്ള മാർബിളിൽ പണിത ഹസ്റത്ത് ബാൽ മസ്ജിദ് അങ്ങിനെ ലോക ശ്രദ്ധ നേടി. 1980 ൽ അന്നത്തെ കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല്‍ ഇന്നു കാണും വിധം പുതുക്കിപ്പണിതു.

കശ്മീരിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുകേശ പ്രദര്‍ശനം. 1963 ഡിസംബറില്‍ തിരുകേശം അപ്രത്യക്ഷമായത്രെ. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പരന്നു. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു സമര സമിതി രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമെന്ന് വന്നു. പന്തിയല്ലെന്നു കണ്ട

പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്‌റു പ്രശ്നത്തിൽ ഇടപെട്ടു. 1963 ഡിസംബര്‍ 31 ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നഹ്റു രാജ്യത്തിന് ഉറപ്പ് നൽകി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവില്‍ 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവർ ആധികാരികത സ്ഥിരീകരിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം ”ഹസ്‌റത് ബാല്‍” മസ്ജിദില്‍ തിരിച്ചെത്തിച്ചു. ഹസ്റത്ത് ബാൽ പള്ളിയിൽ തിരുകേശം വലിയ അടച്ചുറപ്പിൽ മുകൾ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ സജീവമാണ് ഹസ്റത്ത് ബാൽ മസ്ജിദ്.

വാൽക്കഷ്ണം: ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കാശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം.

]]>
ഖുറാനിൽ സ്വർണം കടത്തിയെന്ന വാദം പൊളിഞ്ഞു; പ്രതിപക്ഷം മാപ്പ് പറയണമെന്ന് കെടി ജലീൽ https://malayalees.ch/kt-jaleel-wants-opposition-to-apologize/ Fri, 24 Jun 2022 08:11:14 +0000 https://malayalees.ch/?p=63847 പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ മുൻ മന്ത്രി കെടി ജലീൽ. സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് ഉയിർത്തെഴുന്നേൽക്കും. ഖുറാനിൽ സ്വർണം കടത്തിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തുവന്നിട്ടും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു:
UDF ഉം BJP യും മാപ്പ് പറയണം.

UAE കോൺസുലേറ്റ് ഇറക്കുമതി ചെയ്ത 4479 തൂക്കമുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ്, കോൺസുലേറ്റിന് നോട്ടീസയച്ചു. 10,84,993 രൂപയാണ് ഇതിൻ്റെ മതിപ്പു വിലയെന്നും നോട്ടീസിൽ പറയുന്നു. കോൺസുലേറ്റിലെ ജീവനക്കാർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങൾക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുർആൻ കോപ്പികൾ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ UAE കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റൻ്റ് കസ്റ്റംസ് കമ്മീഷണർ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.

മാസങ്ങളോളം കേരളത്തെ പിടിച്ച് കുലുക്കിയ ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ള പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തു വന്നപ്പോൾ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് 9 പേജുള്ള കത്തിൻ്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി ഇമേജായി നൽകുന്നത്. കസ്റ്റംസ് വകുപ്പ് കേരള സർക്കാരിൻ്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് അത് ഉയിർത്തെഴുന്നേൽക്കും.

]]>
സ്വപ്‌ന സുരേഷിനെതിരെ കെ.ടി.ജലീല്‍ പൊലീസില്‍ പരാതി നല്‍കി; സമഗ്രാന്വേഷണം വേണമെന്നാവശ്യം https://malayalees.ch/kt-jaleel-lodged-a-complaint-with-the-police-against-swapna-suresh/ Wed, 08 Jun 2022 07:52:37 +0000 https://malayalees.ch/?p=63088 സ്വപ്‌ന സുരേഷിനെതിരേ കെ.ടി.ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി. സംഭവത്തില്‍ സമഗ്രാ അന്വേഷണം വേണെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. സ്വപ്‌നയുടെ ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് കെ.ടി.ജലീല്‍ പരാതി നല്‍കിയത്. പി.സി.ജോര്‍ജിന്റെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.ജലീല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായും തനിക്കെതിരായും നടത്തിയ കള്ള ആരോപണങ്ങള്‍ക്കെതിരായാണ് പരാതി നല്‍കിയതെന്ന് കെ.ടി.ജലീല്‍ പറഞ്ഞു.

]]>
പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രിയുടെ നിർദേശം https://malayalees.ch/kt-jaleel-meets-pinarayivijayan-ed/ Thu, 09 Sep 2021 09:11:08 +0000 https://malayalees.ch/?p=49338 എ ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും ജലീലിനോട് മുഖ്യമന്ത്രി നിർദേശം നൽകി. സഹകരണ ബാങ്കുകളിലെ ഇ ഡി അന്വേഷണമെന്ന ആവശ്യം പാർട്ടി നിലപാടിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സഹകരണ മേഖലയുമായി ബന്ധപ്പെട്ടു എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ് ഇത് മറികടന്നുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ഇതിൽ ഇടപെടാനുള്ള അവസരം നൽകുന്നതാണ് ജലീലിന്റെ പ്രസ്‌താവന. ഇക്കാര്യത്തിലുള്ള നീരസം മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീൽ. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയെ കണ്ടെന്ന് സ്ഥിരീകരിച്ച് കെ ടി ജലീൽ ഫേസ്ബുക്കിൽ പ്രതികരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള പോരാട്ടം തുടരും. 2006 ൽ ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണിത്. എ ആർ നഗർ പൂരം വെടിക്കെട്ട് അധികം വൈകാതെ കാരത്തോട്ട് തുടങ്ങുമെന്നും കെ ടി ജലീൽ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് :

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. “ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ” എന്ന വരികൾ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും!! മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

]]>
വിവാദങ്ങളുടെ ‘സുൽത്താൻ’, ഒടുവിൽ മുഖ്യമന്ത്രിയും കൈവിട്ടു, ഗത്യന്തരമില്ലാതെ രാജി https://malayalees.ch/kt-jaleel-and-his-controversies/ Tue, 13 Apr 2021 12:23:08 +0000 https://malayalees.ch/?p=42886 ബന്ധു നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീൽ രാജിവച്ചത് ഗത്യന്തരമില്ലാതെ. എല്ലാ വിവാദങ്ങളിലും സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടതോടെയാണ് ജലീൽ രാജിവച്ചൊഴിയുന്നത്. ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ ജലീൽ നൽകിയ വിധി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി.

ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്ക് തന്റെ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനിൽ അദീബ് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് എത്തുന്നത്. അദീബിനെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസാണ് ആദ്യം രംഗത്തെത്തിയത്. പ്രതിപക്ഷം ഒന്നടങ്കം ആരോപണം ഏറ്റുപിടിച്ചതിന് പിന്നാലെ അദീബ് രാജിവച്ചു.

എന്നാൽ ബന്ധുവിനെ നിയമിക്കാനായി ഒരു വഴിവിട്ട നീക്കവും നടത്തിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയ പികെ ഫിറോസിന് കോടതിയിൽ നിന്ന് വിമർശനം കേൾക്കേണ്ടി വന്നതും ഫിറോസിന് തുണയായി. എന്നാൽ ഇരുട്ടടി പോലെയാണ് വിഷയത്തിൽ ലോകായുക്തയുടെ വിധി വന്നത്.

ബന്ധു നിയമനം മാത്രമല്ല, പിണറായി സർക്കാറിൽ ആരോപണങ്ങൾ വിട്ടൊഴിയാത്ത മന്ത്രിയായിരുന്നു കെ.ടി ജലീൽ. മാർക്ക് ദാനം, ഭൂമി വിവാദം, സ്വർണക്കടത്ത്, ചട്ടവിരുദ്ധ അദാലത്ത്… എന്നിങ്ങനെ ജലീൽ ഉൾപ്പെട്ട കേസുകൾ നിരവധി. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനും ജലീൽ വിധേയനായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റിന് മുമ്പിൽ ഹാജരായത്.

ഈ വേളയിൽ ജലീലിന്റെ രാജിക്കായി മുറവിളി ഉയർന്നെങ്കിലും അതു സംഭവിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ സംരക്ഷിച്ചു നിർത്തി. ബന്ധു നിയമന വിവാദത്തിൽ ഇ.പി ജയരാജന് ലഭിക്കാത്ത സംരക്ഷണമാണ് ജലീലിന് സർക്കാറിൽ കിട്ടുന്നത് എന്ന മുറുമുറുപ്പ് പാർട്ടിയിലും ഉയർന്നു. ഈ അതൃപ്തി സിപിഎമ്മിനുള്ളിൽ പടരുന്നതിനിടെയാണ് ജലീലിന്റെ രാജിയുണ്ടാകുന്നത്.

]]>
ജലീലിനെ പുറത്താക്കണമെന്ന് ചെന്നിത്തല; ‘മന്ത്രിയെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രി’ https://malayalees.ch/opposition-leader-ramesh-chennithala-has-demanded-the-removal-of-minister-kt-jaleel/ Sat, 10 Apr 2021 04:34:58 +0000 https://malayalees.ch/?p=42743 മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും ലോകായുക്തയുടെ വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി.കെ. മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തക്ക് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീല്‍ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി.

]]>
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി https://malayalees.ch/complaint-against-kt-jaleel-for-violating-election-rules/ Sat, 20 Mar 2021 04:12:04 +0000 https://malayalees.ch/?p=41811 തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി. തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ വംശീയ പരാമർശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. രാജീവ് തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. ഒരു സ്വകാര്യ വാർത്താ ചാനലിന് കെടി ജലീൽ നൽകിയ അഭിമുഖത്തിലായിരുന്നു പരാതിക്ക് ആസ്പദമായ പരാമർശം.

തനിക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാർത്ഥിയെ ആണെന്നായിരുന്നു ജലീലിൻ്റെ വിവാദപരാമർശം. ഫിറോസ് കുന്നുംപറമ്പിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിൻ്റെ പരാമർശം. അദ്ദേഹം യൂത്ത് ലീഗ്കാരനാണെന്നും ഒരു സങ്കരയിനം സ്ഥാനാർത്ഥിയെ നിർത്തി തന്നെ തോൽപ്പിക്കാൻ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ജലീൽ പറഞ്ഞു.

]]>
‘കെ.ടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും’; ഫിറോസ് കുന്നംപറമ്പില്‍ https://malayalees.ch/kt-jalil-loses-masha-allah-innova-with-sticker-will-come-firos-kunnamparambil/ Fri, 19 Mar 2021 03:56:01 +0000 https://malayalees.ch/?p=41742 തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ.

തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കും, അതില്‍ യാതൊരു വിധ സംശയവും വേണ്ട. മാഷാ അല്ലാഹ് എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്പില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു. തീർച്ചയായും വധഭീഷണിയുണ്ടെന്നും അതൊന്നും ആരും പറഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ എന്നും ഫിറോസ് പ്രതികരിച്ചു.

കെ.ടി ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വൃക്കരോഗികൾക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്നി വെൽഫെയർ അസോസിയേഷന്‍റെ പരിപാടിക്ക് പോയപ്പോൾ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ജലീൽ എം.എൽ.എയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാൾക്ക് മാത്രമാണ്. താൻ ജയിച്ചാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണ്ണം കടത്താൻ പോകില്ലെന്നും ഫിറോസ് പറയുന്നു.

ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത്

ഞാന്‍ എന്തായാലും സ്വര്‍ണം കടത്താനൊന്നും പോകില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി വെല്‍ഫെയര്‍ അസോസിയേഷനും കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞ രോഗികള്‍ക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാത്തതുകൊണ്ട് അവര്‍ക്ക് സഹായങ്ങളും മരുന്നു നല്‍കുന്നതായിരുന്നു പദ്ധതി. കെ ടി ജലീല്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പദ്ധതി മുടക്കി.

കിഡ്‌നി വെല്‍ഫെയര്‍ അസോസിയേഷന്‍റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികള്‍ മന്ത്രി ഈ പദ്ധതി മുടക്കിയ കാര്യം അറിയിച്ചു. അന്വേഷിച്ചപ്പോള്‍ ഇത്തരം പദ്ധതികള്‍ ജലീല്‍ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായി.

ജീവകാരുണ്യ പ്രവര്‍ത്തനം ജയിച്ചാലും ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. തോറ്റാന്‍ ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. എന്നെ വകവരുത്താനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്ത് കഴിഞ്ഞു. മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനമൊക്കെ നമുക്ക് മുന്‍പേ ഓര്‍മ്മയുണ്ടല്ലോ. അത് ചിലപ്പോ ഇനിയുമുണ്ടാകാം. തീര്‍ച്ചയായും വധഭീഷണിയുണ്ട്. എന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. എന്നാലും ഞാന്‍ തളരില്ല. എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. പല ആരോപണങ്ങളും എനിക്കെതിരെ കൊണ്ടുവരാന്‍ ശ്രമിച്ചു.

ഞാന്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് വന്നതാണ്. ജലീല്‍ എം.എല്‍.എ ആയിരുന്നു, മന്ത്രിയായിരുന്നു. മന്ത്രിയായതുകൊണ്ട് അയാള്‍ക്ക് മാത്രമാണ് ഗുണം ലഭിച്ചിട്ടുള്ളത്. ജലീല്‍ മാത്രമാണ് എം.എല്‍.എയും മന്ത്രിയുമായത്, ജനങ്ങളല്ല. ഞാന്‍ എംഎല്‍എ ആയാല്‍ ജനങ്ങളുടെ പ്രതിനിധിയാണ്. പ്രധാനമായും വയ്യാത്ത ആളുകളെ സഹായിക്കും. അത്തരം പദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവരും. യുഡിഎഫ് പ്രകടന പത്രികയില്‍ അത്തരം പദ്ധതികളുണ്ട്.

]]>
സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെ.ടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി https://malayalees.ch/the-chief-minister-did-not-defend-the-stand-of-kt-jaleel-who-rejected-the-churches-in-the-scholarship-controversy/ Fri, 29 Jan 2021 03:56:20 +0000 https://malayalees.ch/?p=39276 ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി. ആനുകൂല്യങ്ങള്‍ ഒരു വിഭാഗം കൈയ്യടക്കുന്നുവെന്ന ക്രൈസ്തവ സഭകളുടെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നായിരിന്നു ജലീലിന്‍റെ പ്രതികരണം. എന്നാല്‍ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തെ അടുപ്പിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ചിലരാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തല്‍ ഇടത് മുന്നണിക്കുണ്ട്. അതുകൊണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥ പഠിക്കുന്ന കോശികമ്മറ്റി റിപ്പോർട്ട് കിട്ടുന്ന മുറക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്.

]]>