Ksurendran – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Aug 2023 11:11:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ksurendran – malayalees.ch https://malayalees.ch 32 32 ‘വീണ വിജയന് കൊടുത്തതിലും കൂടുതൽ തുക പിണറായി വിജയന് കൊടുത്തു,ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങലാണ് https://malayalees.ch/cmrl-gave-96-crore-to-ldf-and-udf-leaders-allege-k-surendran-rz7zuu/ Fri, 11 Aug 2023 11:11:03 +0000 https://malayalees.ch/?p=86020 തിരുവനന്തപുരം:കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവസായം നടത്തുന്ന വ്യക്തി ഐഎൻഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയത്. സുതാര്യമായി ബിസിനസ് സ്ഥാപനം നടത്തുന്നതാണെങ്കിൽ എന്തിനാണ് അദ്ദേഹം പണം കൊടുത്തതെന്നും തിരുവനന്തപുരം മാറനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.

വീണാ വിജയന് കൊടുത്തതിലും കൂടുതൽ തുക പിണറായി വിജയന് കൊടുത്തു എന്നാണ് പുതിയ വിവരം. പിവി എന്നാൽ പിണറായി വിജയനാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പണം കിട്ടിയവരുടെ ലിസ്റ്റിൽ പിണറായി വിജയനുമുണ്ട്. ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങലാണ്. വലിയ അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 96 കോടി രൂപ കൈക്കൂലി കൊടുത്തെങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ ഡീലാണ് നടന്നിരിക്കുന്നതെന്ന് ഉറപ്പാണ്. എല്ലാവരും ഒരുമിച്ച് നടത്തിയത് കൊണ്ട് പറഞ്ഞുതീർക്കാമെന്നാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ കരുതുന്നത്. എന്നാൽ അത് നടപ്പില്ല.

അഴിമതിയുടേയും സമ്പത്ത് കൊള്ളയടിക്കുന്നതിന്‍റേയും അവിശുദ്ധ സഖ്യമാണ് ഇന്ത്യ എന്ന് വ്യക്തമായിരിക്കുകയാണ്. കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനമാണ് നിയമസഭയിൽ നടന്നത്. നിയമസഭയിൽ വിഷയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നാണ് വിഡി സതീശൻ പറയുന്നത്. അദ്ദേഹം സ്വയം പരിഹാസ കഥാപാത്രമാവുകയാണ്. കള്ളന് കഞ്ഞിവെച്ചവനാണ് വിഡി സതീശൻ. ഇത്രയും അധികം തെളിവുകൾ പുറത്ത് വന്നിട്ടും വിജിലൻസ് എന്തുകൊണ്ടാണ് കേസെടുക്കാത്തത്? ലോകായുക്ത എന്തുകൊണ്ടാണ് ഇടപെടാത്തത്? തനിക്കും കുടുംബത്തിനും മാസപ്പടി കിട്ടിയ സംഭവത്തിൽ അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും  കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു

]]>
കള്ളപ്പണക്കേസ്: പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം https://malayalees.ch/bjp-core-committee-decision-about-black-money-case/ Tue, 15 Jun 2021 13:23:57 +0000 https://malayalees.ch/?p=45583 കള്ളപ്പണക്കേസ് അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. നോട്ടീസ് നല്‍കി ഹാജരാവാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നിയമോപദേശം തേടാമെന്നും പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

കള്ളപ്പണക്കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതിനെതിരെ ഇന്ന് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

]]>
മുട്ടിൽ വനംകൊള്ള: സംസ്ഥാന സർക്കാറിനെതിരെ ആയുധമാക്കാൻ ബി.ജെ.പി https://malayalees.ch/muttil-forest-looting-bjp-wants-to-take-up-against-the-state-government/ Wed, 09 Jun 2021 08:48:10 +0000 https://malayalees.ch/?p=45314 മുട്ടിൽ മരം മുറി സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കി പ്രതിരോധം തീർക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ട് നടപടി എടുപ്പിക്കാനാണ് ബി ജെ പി ശ്രമം. ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് ഇക്കാര്യം ഉന്നയിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തിൽ ബി.ജെ.പി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്ന് വന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് പ്രതിരോധം തീർക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ ഇടപാട് ആരോപണവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലവിലെ സാഹചര്യം സുരേന്ദ്രൻ ധരിപ്പിക്കും. കൊടകര കള്ളപ്പണ ഇടപാട് കേസിൽ സുരേന്ദ്രന്റെ പങ്ക് സംബന്ധിച്ച വാർത്തകൾ വന്നതും മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിക്ക് പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ കേസ് എടുത്തതും ദേശീയ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത്.

]]>