ksrtc swift – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Dec 2023 04:41:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ksrtc swift – malayalees.ch https://malayalees.ch 32 32 അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി https://malayalees.ch/ksrtc-swift-didnt-stop-complaint/ Fri, 01 Dec 2023 04:41:46 +0000 https://malayalees.ch/?p=92125 വീട്ടമ്മയെ അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി.

ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്ന് രജനി പറയുന്നു. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നു എന്നും രജനി പറയുന്നു.

]]>
കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക് https://malayalees.ch/kollam-lorry-swift-bus-accident/ Tue, 26 Sep 2023 05:09:10 +0000 https://malayalees.ch/?p=88402 കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്. ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പരുക്കേറ്റവരിൽ രണ്ടു പേരെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കടക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

]]>
തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും https://malayalees.ch/ksrtc-swift-new-60-electric-bus-to-start-service-in-thiruvananthapuram/ Wed, 23 Aug 2023 05:01:06 +0000 https://malayalees.ch/?p=86617 തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും.

പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും. നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും. 104 കോടി രൂപയ്ക്കാണ് 113 ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്നത്.

ബസുകളുടെ റൂട്ടുകള്‍ പൊതുജനാഭിപ്രായംകൂടി പരിഗണിച്ചാണ് തീരുമാനിക്കുക. സിറ്റി സര്‍ക്കുലര്‍ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുള്‍പ്പെടുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ ലഭിക്കാനായി മാര്‍ഗദര്‍ശി എന്ന ആപ്പും സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാര്‍ഗദര്‍ശി ആപ്പ് നവീനവും ശാസ്ത്രീയവുമായ പുതിയ ചുവടുവെപ്പായി മാറുമെന്ന് അധികൃതര്‍ പറയുന്നു.

കണ്ട്രോള്‍ റൂം ഡാഷ്‌ബോര്‍ഡില്‍ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്‌മെന്റ്, ഓവര്‍സ്പീഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനര്‍ തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാന്‍ കഴിയും. സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ സഞ്ചാര വിവരം അറിയാനുള്ള എന്റെ കെ.എസ്.ആര്‍.ടി. സി നിയോ ബീറ്റാ വേര്‍ഷന്റെ റിലീസും ശനിയാഴ്ച നടക്കും.

]]>
സ്ലീപ്പർ, സെമി സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നു; ചിങ്ങം ഒന്ന് മുതൽ സർവീസ് https://malayalees.ch/ksrtc-swift-sleeper-semi-sleeper-bus-service/ Thu, 27 Jul 2023 06:23:28 +0000 https://malayalees.ch/?p=85095
അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇതാദ്യമായാണ് സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുന്നത്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസിൽ 15 സ്ലീപ്പർ ബർത്തുകളും 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബസിൽ ഉള്ളത്. ഓരോ സീറ്റിലും പ്രത്യേകം ചാർജിംഗ് പോയിന്റുകളും ലൈറ്റുകളും ഉണ്ട്. ഓൺലൈൻ ബസ് ട്രാക്കിംഗ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, അനൗൺസ്‌മെന്റ് സംവിധനം അങ്ങനെ നീളുന്നു പ്രത്യേകതകൾ. പദ്ധതി വിജയിച്ചാൽ കൂടുതൽ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസി സ്വിഫ്റ്റിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിക്കുന്നവർ നൽകുന്ന സേപ്പോസിറ്റ് തുക ഉപയോഗിച്ചാണ് ഒരു എസി ബസും ഒരു നോൺ എസി ബസും വാങ്ങിയത്. ലാഭത്തിന്റെ വിഹിതം താത്കാലിക ജീവനക്കാർക്കും നൽകും. എസി ബസിന് 50 ലക്ഷവും നോൺ എസിക്ക് 43 ലക്ഷവുമാണ് വില. തിരുവനന്തപുരത്ത് എത്തിച്ച രണ്ട് ബസുകളും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കും.

]]>
പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക് https://malayalees.ch/ksrtc-swift-bus-accident-in-thrissur/ Sat, 19 Nov 2022 07:06:18 +0000 https://malayalees.ch/?p=71566 തൃശൂര്‍ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്. കൊല്ലം-പഴനി ബസാണ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12.30നാണ് അപകടമുണ്ടായത്.

പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്ക് മുകളിലെ മേല്‍പ്പാത അവസാനിക്കുന്ന ഭാഗത്തുവച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുകയറിയതോടെ ഡിവൈഡറും വിളക്കുകാലും തകര്‍ന്നു. വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്.

]]>
കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ https://malayalees.ch/k-swift-for-ksrtc-protest/ Sat, 30 Apr 2022 04:26:25 +0000 https://malayalees.ch/?p=61015 നിലവിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ അനുവദിച്ചുള്ള ഉത്തരവിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ. കെഎസ്ആർടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ് ആക്ഷേപം.നിലമ്പൂർ – ബാംഗ്ലൂർ സർവീസ് ഉൾപ്പടെ ഇപ്പോൾ മികച്ച വരുമാനമുള്ള 7 സർവീസുകളാണ് കെ – സ്വിഫ്റ്റിലേക്ക് മാറ്റുന്നത്.

കെഎസ്ആർടിസിയെ സ്വിഫ്റ്റ് പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ഗതാഗത മന്ത്രി ഉൾപ്പടെ പറഞ്ഞിരുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ദീർഘദൂര സർവീസുകളെ കവർന്നെടുക്കുമെന്നും കെഎസ്ആർടിസിയെ തകർക്കുമെന്നും പ്രതിപക്ഷ സംഘടനകളും വാദിച്ചു. ഇന്നലെ ഇറങ്ങിയ ഈ ഉത്തരവിൽ കെഎസ്ആർടിസിയുടെ 7 സർവീസുകളാണ് കെ – സ്വിഫ്റ്റിലേക്ക് മാറുന്നത്. കൊട്ടാരക്കര – കൊല്ലൂർ, നിലമ്പൂർ – ബാംഗ്ലൂർ ഉൾപ്പടെയുളള വരുമാനം അധികമായി ലഭിക്കുന്ന സർവീസുകൾ കെ- സ്വിഫ്റ്റിലേക്ക് മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. കെഎസ്ആർടിസിയെ കുളം തോണ്ടാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. കോർപ്പറേഷന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം

ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസിയുടെ 700 സൂപ്പർ ഫാസ്റ്റ് സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റാനാണ് മാനേജ്മെന്റ് തീരുമാനം. സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനമടക്കം മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

]]>
കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ https://malayalees.ch/bms-against-ksrtc-swift/ Thu, 21 Apr 2022 10:19:11 +0000 https://malayalees.ch/?p=60487 കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ ഉപരോധിക്കുന്നു. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് പറഞ്ഞാണ് ഉപരോധം. ബസ് പോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ.

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് തുടങ്ങുമ്പോൾ തന്നെ കെഎസ്ആർടിസിയുടെ സർവീസുകളൊന്നും വെട്ടിക്കുറയ്ക്കില്ലെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ സ്വിഫ്റ്റ് ബസ് സർവീസ് നടത്തുന്ന ബംഗളൂരു റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെ സർവീസാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോഴിക്കോട് സ്റ്റാൻഡിൽ ബിഎംഎസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റാണ് പ്രതിഷേധക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. വർഷങ്ങളായി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നതാണ് കെഎസ്ആർടിസി. ഈ സർവീസാണ് വെട്ടിയത്.

]]>
വിവാദ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ https://malayalees.ch/ksrtc-swift-begins-today/ Mon, 11 Apr 2022 05:33:22 +0000 https://malayalees.ch/?p=59862 കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനാവും.

മന്ത്രിമാരായ എംവി ​ഗോവിന്ദൻ, വി ശിവൻകുട്ടി, ജിആർ അനിൽ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുക്കും. പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്. 5.30 മുതൽ ബെംഗളൂരുവിലേക്കുളള എസി വോൾവോയുടെ 4 സ്ലീപ്പർ സർവീസുകളും 6 നു ശേഷം തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള 6 ബൈപാസ് റൈഡർ സർവീസുകളുമാണ് ആദ്യദിനം നടത്തുക.

12ന് വൈകിട്ട് 5.30ന് ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള മടക്ക സർവീസ് ബെംഗളൂരുവിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരുവിൽ നിന്നുള്ള കേരളയാത്രയ്ക്ക് ആദ്യദിനം തന്നെ മുഴുവൻ സീറ്റുകളിലേക്കും ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റ് തീർന്നു. 12, 13 തീയതികളിൽ ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സർവീസുകളുടെ ടിക്കറ്റുകളാണു പൂർണമായും ബുക്ക് ചെയ്യപ്പെട്ടത്. വിഷു, ഈസ്റ്റർ തിരക്കനുസരിച്ചു കൂടുതൽ സർവീസുകൾ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു നടത്തും.

34 സൂപ്പർ ക്ലാസ് ബസുകൾ സാധാരണ സർവീസ് നടത്തുന്നതിൽ അധികമായി ഈ അവധിക്കാലത്ത് കൂടുതൽ സർവീസുകളും നടത്തും. 11 മുതൽ 18 വരെ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ വഴി ലഭിക്കും. പ്രധാന റൂട്ടുകളിൽ അധികസർവീസുകളും ഹ്രസ്വദൂര – ദീർഘദൂര സർവീസുകൾ യാത്രക്കാരുടെ തിരക്ക് അനുസരിച്ചും 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകപരിശീലനം ലഭിച്ച ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവീസുകൾ നിയന്ത്രിക്കുന്നത്.

ലഗേജ്‌ വയ്ക്കുന്നതിന് കൂടുതൽ സ്ഥലവും, ലഗേജ് കൈകാര്യം ചെയ്യുന്നതിന് ക്രൂവിന്റെ സഹായവും ലഭിക്കും. സുരക്ഷയ്ക്കും വൃത്തിക്കും മുൻതൂക്കം നൽകി സർവീസുകൾ നടത്തുന്നതിനാണു സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ലഭ്യമാണ്.

]]>