KSRTC driver assault case – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Feb 2023 04:03:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KSRTC driver assault case – malayalees.ch https://malayalees.ch 32 32 ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ https://malayalees.ch/five-arrested-in-ksrtc-driver-assault-case/ Fri, 03 Feb 2023 04:02:18 +0000 https://malayalees.ch/?p=75562 ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. ഡ്രൈവറെ ആക്രമിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ചങ്ങനാശ്ശേരി പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ 31 ന് രാത്രി 10:30 യോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ലന്നാരോപിച്ചയിരുന്നു മർദ്ദനം. ബസിനെ പിന്തുടർന്നെത്തിയ യുവാക്കൾ ഡ്രൈവറെ അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

കേസിൽ പ്രതികളായ അകലക്കുന്നം സ്വദേശി അമേഗ് റ്റി. ചെറിയാൻ, അനന്ദകൃഷ്‌ണൻ, എബിൻ ബിനോയ്‌, അനന്ദ്, അനൂപ് ബെന്നി എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

]]>