KSFE – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Aug 2021 04:23:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KSFE – malayalees.ch https://malayalees.ch 32 32 കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ https://malayalees.ch/ksfe-vigilance-raid-recommendation-for-action-against-officials/ Mon, 09 Aug 2021 04:23:15 +0000 https://malayalees.ch/?p=47830 കെ.എസ്.എഫ്.ഇ ശാഖകളിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ മാനേജർമാരടക്കമുള്ള ജീവനക്കാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് വിജിലന്‍സ്. റെയ്ഡ് നടന്ന് എട്ടു മാസത്തിന് ശേഷമാണ് സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെങ്കിലും കേസെടുക്കേണ്ട എന്നാണ് തീരുമാനം.

ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളില്‍ കഴിഞ്ഞ നവംബര്‍ 27 ന് നടത്തിയ റെയ്ഡിന്‍റെ റിപ്പോർട്ടും നടപടി ശിപാർശയുമാണ് വിജിലൻസ് സർക്കാരിന് കൈമാറിയത്. 35 ശാഖകളിലായി നടന്ന റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കല്‍, പൊള്ളച്ചിട്ടികള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങി ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

ക്രമക്കേട് കണ്ടെത്തിയ ബ്രാഞ്ചുകളിലെ മാനേജർമാർക്കും ചില ജീവനക്കാർക്കുമെതിരെ നടപടി ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന. റെയ്ഡ് നടത്തിയ വിജിലന്‍സ് യൂണിറ്റുകളില്‍ നിന്ന് റിപ്പോർട്ട് ലഭിക്കാത്തതാണ് സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറുന്നത് എട്ടു മാസം വൈകിയതെന്നാണ് വിശദീകരണം.

ധനവകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നടന്ന റെയ്ഡ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും, കെ.എസ്.എഫ്.ഇ ചെയര്‍മാനും തള്ളിപ്പറഞ്ഞിരുന്നു. വിജിലന്‍സ് റെയ്ഡ് സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയതോടെ റെ‍യ്ഡ് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിനാൽ സർക്കാർ ഇതില്‍ എന്ത് തുടർനടപടി സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയം.

]]>
കെ.എസ്.എഫ്.ഇയിലെ റെയ്ഡ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് മുഖ്യമന്ത്രി https://malayalees.ch/cm-pinarayi-vijayan-seeks-report-from-vigilance-in-ksfe-raid/ Mon, 30 Nov 2020 06:38:56 +0000 https://malayalees.ch/?p=35978 കെഎസ്എഫ്ഇയിലെ റെയ്ഡ് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റെയ്ഡ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ വിജിലന്‍സിന് നിര്‍ദേശം നല്‍കി.

കെഎസ്എഫ്ഇയില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക.

അതേസമയം വിജിലന്‍സ് റെയ്ഡ് നടന്ന കെഎസ്എഫ്ഇ ശാഖകളിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ആഭ്യന്തര ഓഡിറ്റി‌ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആഭ്യന്തര ഓഡിറ്റിന് ശേഷമായിരിക്കും ധനവകുപ്പിന് വിശദ വിവരങ്ങള്‍ കെഎസ്എഫ്ഇ കൈമാറുക. 36 ശാഖകളിലാണ് ആഭ്യന്തര ഓഡിറ്റിങ് നടത്തുക. ധനവകുപ്പിനും വിവരങ്ങള്‍ കൈമാറും.

]]>
കെ​.എ​സ്.എ​ഫ്.ഇ ആഭ്യന്തര ഓഡിറ്റിംഗ് നടത്തും https://malayalees.ch/ksfe-internal-auditing/ Mon, 30 Nov 2020 06:21:52 +0000 https://malayalees.ch/?p=35967 വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്ന 36 ശാ​ഖ​ക​ളി​ലും തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര ആ​ഭ്യ​ന്ത​ര ഓ​ഡി​റ്റ് ന​ട​ത്താ​ൻ കെ​.എ​സ്.എ​ഫ്.ഇ​യി​ൽ തീ​രു​മാ​നി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ള്ള​തി​ലാ​ണ് ഓ​ഡി​റ്റെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. വി​ജി​ല​ൻ​സ് സം​ഘം കെ​.എ​സ്.എ​ഫ്.ഇ​യു​ടെ 36 ശാ​ഖ​ക​ളി​ലും എ​ന്താ​ണ് പ​രി​ശോ​ധി​ച്ച​ത് എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം നല്‍കിയിരുന്നു.

കെ​.എ​സ്.എ​ഫ്.ഇയി​ലെ പ​രി​ശോ​ധ​ന​യി​ൽ വി​ജി​ല​ൻ​സ് തി​ങ്ക​ളാ​ഴ്ച ഓ​ദ്യോ​ഗി​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കു​മെ​ന്നാ​ണ് വി​വ​രം. പ​രി​ശോ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ൾ എ​സ്.പി​മാ​ർ ഉ​ട​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ടാ​യി ന​ൽ​കും. ധ​ന​മ​ന്ത്രി ത​ന്നെ വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ലി​നെ ത​ള്ളി​പ്പ​റ‍​ഞ്ഞ സാ​ഹ​ച​ര്യ​ത്ത​ൽ വി​ജി​ല​ൻ​സി​ന്‍റെ അ​ടു​ത്ത നീ​ക്കം പ്ര​ധാ​ന​മാ​ണ്. കെ​.എ​സ്.എ​ഫ്.ഇ​യി​ല്‍ ന​ട​ന്ന വി​ജി​ല​ന്‍​സ് റെ​യ്ഡി​ല്‍ സി​പി​എ​മ്മി​ല്‍ അ​തൃ​പ്തി​യു​ണ്ടാ​കു​ന്നു​ണ്ട്.

]]>
കെ.എസ്.എഫ്.ഇ ശാഖകളില്‍ റെയ്ഡ്; വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് https://malayalees.ch/ksfe-fraud-raid-continued-in-ksfe/ Sat, 28 Nov 2020 07:13:26 +0000 https://malayalees.ch/?p=35921 സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. റെയ്ഡ് ഓപ്പറേഷൻ ബചത് എന്ന പേരിൽ. 40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ്. നിയമവിരുദ്ധമായി കൊള്ള ചിട്ടി നടത്തുന്നതും കണ്ടെത്തി.

വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലെന്ന് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.

ചിട്ടികളിലെ ആദ്യ ഗഡു ട്രഷറികളിലോ ബാങ്കുകളിലോ നിക്ഷേപിക്കാത്തതായും കണ്ടെത്തൽ. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തൽ.

ഇന്നലെ രാത്രി വൈകിയും റെയ്ഡ് തുടര്‍ന്നു. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

റെയ്ഡ് ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്.

]]>