kseb strike – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Aug 2022 04:19:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kseb strike – malayalees.ch https://malayalees.ch 32 32 കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും https://malayalees.ch/kseb-employees-will-go-on-strike-today-2/ Mon, 08 Aug 2022 04:19:42 +0000 https://malayalees.ch/?p=66058 വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. വൈദ്യുതി ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ്, കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യസേവനങ്ങളെ മാത്രമാണ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസൻസികൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവിൽ വരുന്നതോടെ സ്വകാര്യ കമ്പനികൾക്ക് കേരളത്തിന്റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാൻ കഴിയും.ഇതോടെ കർഷകർക്കും മറ്റു ജനവിഭാഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതും ക്രോസ് സബ്സിഡിയും ഇല്ലാതാകും. ഒരു മെഗാ വോൾട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താകൾക്ക് ഓപ്പൺ ആക്സിസ് വഴി വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നത് മേഖലയെ തകർക്കുമെന്നും ആരോപണമുണ്ട്.

]]>
കെസ്ഇബി സമരം ശക്തമാക്കും; നാളെ വൈദ്യുതി ഭവന്‍ വളയുമെന്ന് സമരസമിതി https://malayalees.ch/kseb-strike-will-strengthen/ Mon, 18 Apr 2022 11:15:14 +0000 https://malayalees.ch/?p=60293 കെഎസ്ഇബി സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണും.

വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതിനാല്‍ ഇതു നടന്നില്ല. സമരം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ അസോസിയേഷന്‍ നേതാക്കള്‍ വൈദ്യുതി മന്ത്രിയെ കാണും. നാളത്തെ വൈദ്യുതി ഭവന്‍ വളയല്‍ അടക്കമുള്ള സമരപരിപാടികള്‍ ശക്തമാക്കാനാണ് സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും.

കഴിഞ്ഞ ദിവസം അസോസിയേഷന്‍ നേതാക്കള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സമരം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. സ്ഥലംമാറ്റം അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് അസോസിയേഷന്‍. വാട്ടര്‍ അതോറിറ്റിയിലെ ഓഫീസര്‍മാരുടെ സംഘടന അടക്കം ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
അവസാനിക്കാതെ കെഎസ്ഇബി പോര്; മാനേജ്‌മെന്റിനെതിരായ അനിശ്ചിതകാല സമരം തുടരുന്നു https://malayalees.ch/kseb-strike-against-management-continue/ Mon, 18 Apr 2022 04:25:24 +0000 https://malayalees.ch/?p=60228 കെസ്ഇബിയില്‍ മാനേജ്‌മെന്റിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നും തുടരും. സംഘടനാ ഭാരവാഹികള്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായുള്ള ചര്‍ച്ച ഇന്നുണ്ടാകില്ല.

നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ അംഗീകരിക്കില്ലെന്നാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്. പണിമുടക്കില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ചെയര്‍മാന്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവന്‍ വളയും. പ്രതിഷേധം ശക്തമാകുമ്പോഴും സമവായം നീളുകയാണ്.

ഇന്ന് നടക്കുമെന്ന് കരുതിയ മന്ത്രിതല ചര്‍ച്ചയില്‍ വ്യക്തതായായിട്ടില്ല. പാലക്കാട്ടെ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് തിരുവനന്തപുരത്തെത്തില്ല. മന്ത്രി തലസ്ഥാനത്ത് എത്തിയ ശേഷമാകും തുടര്‍ചര്‍ച്ചകള്‍.

അതേസമയം ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ എംജി സുരേഷ്‌കുമാര്‍, ബി ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലം മാറ്റം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍കുകയാണ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി അശോക്. സസ്‌പെന്‍ഷന്‍ ചെയ്യപ്പെട്ടവരെ അതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുക്കില്ലെന്ന കീഴ്‌വഴക്കം വ്യക്തമാക്കി ബോര്‍ഡ് വിശദീകരണക്കുറിപ്പിറക്കാനും സാധ്യതയുണ്ട്.

]]>