kseb chairman – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Apr 2022 07:45:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kseb chairman – malayalees.ch https://malayalees.ch 32 32 മാടമ്പിത്തരം കുടുംബത്ത് വച്ചാല്‍ മതി; കെഎസ്ഇബി സമരക്കാര്‍ക്കെതിരെ വീണ്ടും ചെയര്‍മാന്‍ https://malayalees.ch/kseb-chairman-against-officers-asso-president/ Fri, 29 Apr 2022 07:45:10 +0000 https://malayalees.ch/?p=60957 കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്‍മാന്‍. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമര്‍ശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ് സുരേഷ് കുമാറിനെതിരായ വിമര്‍ശനം.

ചെയര്‍മാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്റെ പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രവൃത്തികള്‍. മന്ത്രിതലത്തില്‍ കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചെയര്‍മാന്റെ പ്രസ്താവന. ധിക്കാരം പറഞ്ഞാല്‍ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും. വൈദ്യുമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചുമതല സര്‍ക്കാരിലെ അത്രകണ്ട് സുപ്രധാന ചുമതലയല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ പ്രസിഡന്റിന് നേരെ വിമര്‍ശനമുന്നയിച്ചു. കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ബി അശോക് കുമാര്‍ പറഞ്ഞു.

അഴിമതി എന്നൊക്കെ പറഞ്ഞ് ചെപ്പടി വിദ്യ എടുക്കേണ്ടെന്നും അത് മാടമ്പിമാര്‍ കയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്നും അശോക് കുമാര്‍ പറഞ്ഞു. മാടമ്പി സ്വഭാവവും ഭോഷത്തരവും അനുവദിക്കില്ല എന്നും ബി അശോക് കുമാര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.

]]>
കെഎസ്ഇബിയിലെ തര്‍ക്കപരിഹാരം; വൈകിട്ട് നാലിന് സമരക്കാരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തും https://malayalees.ch/kseb-discussionj-between-management-and-protestors/ Wed, 13 Apr 2022 10:28:09 +0000 https://malayalees.ch/?p=60058 കെഎസ്ഇബിയിലെ തര്‍ക്കം തുടരുന്നതിനിടെ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കെഎസ്ഇബി മാനേജ്‌മെന്റ്. ഓഫിസ് അസോസിയേഷനുമായി വൈകിട്ട് നാല് മണിക്ക് മാനേജ്‌മെന്റ് ചര്‍ച്ച നടത്തും. ഫിനാന്‍സ് ഡയറക്ടര്‍ വി ആര്‍ ഹരി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.

ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. സസ്‌പെന്‍ഷനില്‍ ഉള്ള സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറും സെക്രട്ടറി ബി. ഹരികുമാറും ഇന്നലെ ചെയര്‍മാന് വിശദീകരണം നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

അതിനിടെ സസ്‌പെന്‍ഷനിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി അനുവദിച്ച അഞ്ച് ദിവസം ഇന്നവസാനിക്കും. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
പട്ടം കെഎസ്ഇബി ആസ്ഥാനത്ത് തുടരുന്ന അനിശ്ചിത കാല സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.

]]>
കെഎസ്ഇബിയില്‍ അച്ചടക്കനടപടി തുടരുന്നു; ബി ഹരികുമാറിന് സസ്‌പെന്‍ഷന്‍ https://malayalees.ch/kseb-officers-association-leader-suspended/ Fri, 08 Apr 2022 04:59:59 +0000 https://malayalees.ch/?p=59753 കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടന ആരോപിക്കുന്നത്.

കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.

]]>