KSEB BILL – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 06:24:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KSEB BILL – malayalees.ch https://malayalees.ch 32 32 ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി https://malayalees.ch/one-time-settlement-of-bill-dues-kseb-with-attractive-reward-scheme/ Tue, 28 Nov 2023 06:24:27 +0000 https://malayalees.ch/?p=91901 വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക.

ഡിസംബർ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 2023 നവംബർ 30 വരെ പണമടച്ചവരിൽ നിന്നും ഡിസംബർ ആദ്യ വാരത്തിലും ഡിസംബർ മാസത്തിൽ പണമടച്ചവരിൽ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാർഹരെ കണ്ടെത്തും.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി പരമാവധി തുക ശേഖരിച്ച കെ.എസ്.ഇ.ബി സെക്ഷൻ, സർക്കിൾ, എസ്.ഒ.ആർ ഓഫീസുകൾക്കായി പ്രത്യേക ഇൻസൻ്റീവ് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള വൈദ്യുതി ബില്‍ കുടിശ്ശിക വമ്പിച്ച പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാർഗ്ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം.

15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് 4% അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 5% രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 6% എന്നിങ്ങനെയാണ് പലിശനിരക്ക്. പലിശ തുക 6 തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.

]]>
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക ബാധ്യതയുണ്ടാക്കും; മറികടക്കണമെങ്കിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി https://malayalees.ch/electricity-crises-kseb-may-increase-charge/ Wed, 06 Sep 2023 07:41:34 +0000 https://malayalees.ch/?p=87324 വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോർഡ്. ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും ബോർഡ് സർക്കാരിന് മുന്നറിയിപ്പ് നൽകി. ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാധ്യതയാണുണ്ടാകുന്നത്.

മഴ കുറഞ്ഞതിലൂടെയും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചത്. ഇതു അഞ്ചു വർഷത്തേക്ക് 3270 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോഴാണിത്. 5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കരാർ. ഈ ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസയുടെ നിരക്ക് വർധന ഏർപ്പെടുത്തേണ്ടി വരും.

ഇടക്കാല കരാറിന് ഒരു വർഷത്തേക്ക് 2064 കോടി ചെലവാകും ദീർഘകാല കരാറായിരുന്നെങ്കിൽ ചെലവ് 1410 കോടി മാത്രമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നു. ഭീമമായ സാമ്പത്തിക ബാധ്യത കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയെ അറിയിച്ചു. പഴയ കരാർ പുന:സ്ഥാപിക്കുന്ന കാര്യം നാളത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും.

]]>
തത്ക്കാലം ഷോക്കില്ല; ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല; കഴിഞ്ഞ വര്‍ഷത്തെ താരിഫ് ജൂണ്‍ 30 വരെ തുടരും https://malayalees.ch/no-hike-in-electricity-charges-in-april-last-years-tariff-will-continue-till-june-30/ Sat, 25 Mar 2023 08:13:28 +0000 https://malayalees.ch/?p=78601 സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഈ ഏപ്രിലില്‍ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമര്‍പ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷന്‍ കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി നീട്ടുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാക്കിയ തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി ബോര്‍ഡിന്റെ പരിഗണനയിലാണ്.

മാര്‍ച്ച് 31 ന് അവസാനിക്കുന്ന താരിഫ് ആണ് ജൂണ്‍ 30 വരെ നീട്ടിയാണ് സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങിയതിന് യൂണിറ്റിന് ഒന്‍പത് പൈസ വീതം സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ മുന്‍പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.

]]>
വീട്ടില്‍ ആകെയുള്ളത് രണ്ട് ലൈറ്റും ഒരു ഫാനും മാത്രം; കെഎസ്ഇബി നല്‍കിയത് 17000 രൂപയുടെ ബില്ല്! https://malayalees.ch/kseb-issued-bill-of-17000-rupees-for-a-small-home/ Wed, 22 Mar 2023 04:40:05 +0000 https://malayalees.ch/?p=78380 ഒരു ഫാനും രണ്ട് ലൈറ്റ് മാത്രമുള്ള വീട്ടില്‍ കെഎസ്ഇബി നല്‍കിയത് 17,044 രൂപയുടെ ബില്ല്. ബില്ല് നല്‍കിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി വിച്ഛേദിച്ചു. പത്തനംതിട്ട പെരിങ്ങരയിലെ വീട്ടിലാണ് കെഎസ്ഇബിയുടെ നടപടി.

രണ്ട് ലൈറ്റ് മാത്രമുള്ള, പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുമില്ല. പക്ഷേ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ് എന്ന് പറഞ്ഞിട്ടും അത് ഉദ്യോഗസ്ഥര്‍ കേട്ടില്ല എന്നും കുടുംബം ആരോപിക്കുന്നു.

പരമാവധി മുന്നൂറ്റമ്പത് രൂപയാണ് കെഎസ്ഇബിയുടെ ബില്ലായി വന്നിരുന്നത്. ആ വീടിനേയും വീട്ടുകാരെയും ഞെട്ടിച്ചാണ് പതിനേഴായിരം രൂപയുടെ ബില്ല് വന്നത്. എങ്ങനെയാണ് ഈ കരണ്ട് ഉപയോഗിക്കപ്പെട്ടതെന്ന് മാത്രം ആര്‍ക്കുമറിയില്ല.

വിജയനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും എണ്‍പത് വയസ്സോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്. രണ്ട് എല്‍ഇഡി ബള്‍ബുകളും ഒരു ഫാനും മാത്രമാണ് വീട്ടിലുള്ളത്. വിജയന്റെ ജേഷ്ഠ സഹോദരന്‍ രമേശിന്റെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്. പ്രതിമാസം അഞ്ഞൂറ് രൂപയില്‍ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് പതിനേഴായിരത്തി നാല്പത്തി നാല് രൂപയുടെ ബില്ല് മൊബൈല്‍ ഫോണ്‍ മുഖേന ലഭിക്കുന്നത്.

തുടര്‍ന്ന് വിജയന്‍ കാവുംഭാഗത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കി. അംഗീകൃത ഇലക്ട്രീഷ്യന്‍ വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നല്‍കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യന്‍ വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മീറ്ററിന്റെ ഫോട്ടോ എടുത്ത് വിജയന്‍ വീണ്ടും കെഎസ്ഇബി ഓഫീസിലെത്തി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥര്‍ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റര്‍ തിരികെ കൊണ്ടുപോയി. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ രണ്ട് ലൈന്‍മാന്‍മാരെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്.

കുട്ടിക്ക് പരീക്ഷാക്കാലമാണെന്ന് അറിയിച്ചിട്ടും ഒരു അനുകമ്പയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന് വിജയന്‍ പറയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തങ്ങള്‍ക്ക് ഭീമമായ ഈ തുക അടക്കാന്‍ നിര്‍വാഹമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നതുമാണ് ഈ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് കെഎസ്ഇബി മണിപ്പുഴ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കും സാധിച്ചില്ല.

]]>
മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് കെ.എസ്.ഇ.ബി അമിത ബില്ല് ചുമത്തുന്നതായി പരാതി https://malayalees.ch/power-bills-shock-consumers/ Mon, 26 Oct 2020 05:58:30 +0000 https://malayalees.ch/?p=33874 മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് ഉപഭോക്താക്കള്‍ക്ക്മേല്‍ കെ.എസ്.ഇ. ബി അമിത ബില്ല് ചുമത്തുന്നതായി പരാതി. 60 ദിവസത്തിനകം എടുക്കേണ്ട മീറ്റര്‍ റീഡിംഗ് ഒരാഴ്ച വൈകിപ്പിക്കുന്നതിലൂടെ‌ ഉപഭോക്താക്കളുടെ സ്ലാബ് മാറ്റം വരുത്തിയാണ് അമിത ചാര്‍ജ്ജ് ഈടാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പലയിടങ്ങളിലും കെ.എസ്. ഇ.ബി മീറ്റര്‍ റീഡിംഗ് താളം തെറ്റിയ നിലയിലാണ്.

കെ.എസ്.ഇ. ബി എടവണ്ണപ്പാറ സെക്ഷനു കീഴിലെ ഉപഭോക്താവായ ഇസ്മായിലിനു കിട്ടിയ ഇലക്ട്രിസിറ്റി ബില്ലാണിത് . മീറ്റര്‍‌ റീഡിംഗ് വൈകിയത് കാരണം ഇദ്ദേഹത്തിന്‍റെ താരിഫില്‍ മാറ്റം വന്നു. തുടര്‍ച്ചയായ മൂന്ന് ബില്ലുകള്‍ക്ക് ഇങ്ങനെ റീഡിംഗ് വൈകിയതു കാരണം അമിത ചാര്‍ജ്ജ് നല്‍കേണ്ടി വന്നതായി ഇസ്മയില്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രദേശത്ത് പലര്‍ക്കും സമാനമായ അനുഭവമുണ്ട്. സാധാരണ 60 ദിവസത്തിനകം മീറ്റര്‍ റീഡിംഗ് നടത്തി ബില്ല് നല്‍കുന്നതിന് പകരം കെ.എസ്.ഇ.ബി ഒരാഴ്ചയോളം റീഡിംഗ് വൈകിപ്പിക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. ബില്ല് വൈകുന്നതോടെ താരിഫില്‍ വലിയ മാറ്റമാണ് വരുന്നത്.

വൈദ്യുത ബോര്‍ഡ് വരുത്തുന്ന വീഴ്ച കാരണം എനര്‍ജി ചാര്‍ജ്ജ് , മീറ്റര്‍‌ചാര്‍ജ്ജ് ഫ്ക്സഡ്ചാര്‍ജ്ജ് എന്നിവക്കെല്ലാം ചേര്‍ത്ത് ടാക്സ് നല്‍കേണ്ടി വരുന്നത് കാരണം അമിത ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അതേസമയം മീറ്റര്‍ റീഡിംഗില്‍ സംഭവിക്കുന്ന സാങ്കേതിക പിഴവുകള്‍ മാത്രമാണിതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

]]>
കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം https://malayalees.ch/virtual-queue-system-in-kseb-offices/ Mon, 21 Sep 2020 12:34:50 +0000 https://malayalees.ch/?p=32123 കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ ‘ഇ -സമയം’ (esamayam.kseb.in) എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേരും മറ്റ് വിവരങ്ങളും നല്‍കാം. തുടര്‍ന്ന് സന്ദര്‍ശിക്കേണ്ട ഓഫീസിന്റെ പേരും ഉദ്യോഗസ്ഥന്റെ പേരും സമയവും സന്ദര്‍ശനോദ്ദേശ്യവും തെരഞ്ഞെടുക്കണം. വൈകാതെ ടോക്കണ്‍ നമ്പരും സമയവും എസ്എംഎസായി ലഭിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വെള്ളയമ്പലം, കേശവദാസപുരം എന്നീ രണ്ട് സെക്ഷന്‍ ഓഫീസുകളിലേക്കാണ് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. വൈകാതെ ഈ സൗകര്യം എല്ലാ ഓഫീസുകളിലേക്കും ലഭ്യമാവും.

]]>