Krunal Pandya – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 May 2023 11:56:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Krunal Pandya – malayalees.ch https://malayalees.ch 32 32 നായകന്മാരായി സഹോദരങ്ങള്‍; ഐപിഎല്ലിലെ അപൂര്‍വ്വ കാഴ്ച https://malayalees.ch/hardik-pandya-and-krunal-pandya-play-together-in-ipl/ Mon, 08 May 2023 11:55:19 +0000 https://malayalees.ch/?p=80906 ലഖ്നൗ ഗുജറാത്ത് ഐപിഎല്‍ മത്സരം സഹോദരങ്ങളുടെ പേരില്‍ കൂടി ശ്രദ്ധേയമാവുകയാണ്. 2023 ഐപിഎല്ലിലെ 51ാം മത്സരമായ ഇന്നത്തെ മത്സരത്തിലാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്മാരായി സഹോദരങ്ങളെത്തിയത്. നിലവില്‍ ഐ പി എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് പരുക്കേറ്റ നായകന്‍ കെ എല്‍ രാഹുലിന് പകരം ഇന്ന് ലഖ്നൗവിനെ നയിക്കുന്നത്. ഒപ്പം കൃണാല്‍ പാണ്ഡ്യയും. ടോസിനെത്തിയ ഇരുവരും പരസ്പരം ചേര്‍ത്ത് പിടിക്കുന്ന കാഴ്ച ഐപിഎല്‍ ആരാധകര്‍ക്ക് സുന്ദരമായൊരു കാഴ്ചയായി മാറി. നേരത്തെ മുംബൈ ഇന്ത്യന്‍സില്‍ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റന്‍ കൃണാല്‍ പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാമതുള്ള ലഖ്നൗ വിന് വിജയം നേടി രണ്ടാം സ്ഥാനത്തേക്ക് ഉയരുക എന്ന ലക്ഷ്യവുമുണ്ട്. ഐ പി എൽ ചരിത്രത്തിലാദ്യമായാണ് സഹോദരങ്ങൾ ക്യാപ്റ്റൻമാരായി ഏറ്റുമുട്ടുന്നത്

]]>
അനായാസം ലഖ്‌നൗ ; ഹൈദരബാദിനെ 5 വിക്കറ്റിന് തകര്‍ത്തു https://malayalees.ch/krunal-pandya-helps-lucknow-super-giants-beat-sunrisers-hyderabad/ Sat, 08 Apr 2023 04:57:29 +0000 https://malayalees.ch/?p=79277 ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മത്സരത്തില്‍ അനായാസ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്. ആദ്യ മത്സരത്തില്‍ തോറ്റുവന്ന ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിനെ വീഴ്ത്താമെന്ന പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങിയതെങ്കിലും സ്പിന്‍ കുഴിയില്‍ വീണുപോകുകയായിരുന്നു. ( Krunal Pandya helps Lucknow Super Giants beat Sunrisers Hyderabad)

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി തകര്‍ന്ന് വീഴുക തന്നെയായിരുന്നു. 20 ഓവറില്‍ 121 റണ്‍സിന് ഒതുങ്ങുകയായിരുന്നു ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. ഹൈദരാബാദിന്റെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം നിര്‍ത്തി മൂന്ന് വിക്കറ്റ് പിഴുത ക്രുനാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ 16 ഓവറില്‍ 121 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ലഖ്‌നൗ. ബാറ്റുകൊണ്ട് തിളങ്ങിയ ക്രുനാല്‍ 34 റണ്‍സെടുത്ത് വീണ്ടും തിളങ്ങുകയും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 35 റണ്‍സുമായി മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തതോടെ വിജയം ഉറപ്പിക്കുകയായിരുന്നു.

]]>
പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ക്യാമ്പിനൊപ്പം ചേർന്നു https://malayalees.ch/pandya-brothers-join-mumbai-indians-camp/ Fri, 27 Aug 2021 13:08:54 +0000 https://malayalees.ch/?p=48705 പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മറ്റ് ടീം അംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിതനായ കൃണാൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം മടങ്ങാതെ പിന്നീടാണ് നാട്ടിലേക്ക് പോയത്. (Pandya brothers Mumbai Indians)

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Image
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.ഇതിനിടെ ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസിയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് പകരക്കാരനായാണ് ഷംസി ടീമിലെത്തുക. ഇന്ത്യയിൽ വച്ച് നടന്ന മത്സരങ്ങളിൽ ടീമിൻ്റെ സ്പിൻ വിഭാഗത്തിൻ്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇത് പരിഹരിക്കാനായാണ് ലോക ഒന്നാം നമ്പർ ബൗളറെത്തന്നെ രാജസ്ഥാൻ ഒപ്പം കൂട്ടിയിരിക്കുന്നത്.
ഷംസി കൂടി ടീമിലെത്തിയതോടെ മൂന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് രാജസ്ഥാൻ പകരക്കാരെ കണ്ടെത്തി. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ബെൻ സ്റ്റോക്സിനു പകരം ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര, രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർക്ക് പകരം ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് റോയൽസിലെത്തിയത്.
ആർസിബിയും ടീം വിട്ടവർക്ക് പകരം വിദേശ താരത്തെ കണ്ടെത്തി. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്.
]]>
ഒരു കോടി വിലയുള്ള 3 വാച്ചുകൾ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ക്രുനാലിനെ ഡി.ആർ.ഐ തടഞ്ഞു https://malayalees.ch/krunal-pandya-was-in-possession-of-high-end-luxury-watches-and-gold-close-to-inr-1-crore-report/ Fri, 13 Nov 2020 08:12:10 +0000 https://malayalees.ch/?p=35034 ഒരു കോടി രൂപ വിലയുള്ള ആഢംബര വാച്ചുകൾ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മുംബൈ ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻലിജൻസ് കസ്റ്റഡിയിൽ എടുത്തു. ഐപിഎൽ കീരിടം നേടിയ മുംബൈ ഇന്ത്യൻസ് ടീം ഇന്നലെ വൈകിട്ടാണ് പ്രത്യേക വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്.

നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്രുനാലിനെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. തുടർന്നാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച വാച്ചുകൾ കണ്ടെടുത്തത്. ഡയമണ്ട് പതിച്ച ഒരു ഓദുമാ പീ​ഗെ വാച്ചും രണ്ട് റോളക്സ് വാച്ചുകളുമാണ് ക്രുനാലിന്‍റെ കൈവശം ഉണ്ടായിരുന്നത്. ഇവക്ക് ഒരു കോടി രൂപ വിലവരുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓദുമാ പീ​ഗെക്ക് മാത്രം ഇന്ത്യയിൽ 50 ലക്ഷം രൂപ വിലയുണ്ട്. രണ്ട് വാച്ചുകളും ഡി.ആർ.ഐ മുംബൈ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. പിഴയും നികുതിയും നൽകിയാൽ ക്രുനാലിന് ഇവ തിരികെ നൽകുമെന്ന് ഡി.ആർ.ഐ അറിയിച്ചു. 35000 രൂപക്ക് മുകളിൽ വിലയുള്ള ആഡംബര വാച്ചുകൾക്ക് 35 ശതമാനം നികുതി അടക്കണം.

സോഷ്യല്‍ മീഡിയകളിലും പ്രധാനമായി ഇന്‍സ്റ്റഗ്രാമിലും ക്രുനാല്‍ ഷെയര്‍ ചെയ്തിരുന്ന ചിത്രങ്ങളിലെ വ്യത്യസ്തമായ വാച്ചുകള്‍ കണ്ട് പാണ്ഡ്യയെ കുറച്ചുകാലമായി ഡിആർഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുംബൈ മിറര്‍ റിപ്പോർട്ടിൽ പറയുന്നു. തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും പിഴ ചുമത്താന്‍ തയ്യാറാണെന്നും ക്രുനാല്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.

29 കാരനായ ക്രുനാൽ പാണ്ഡ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 71 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

]]>