krishnakumar kunnath – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Jun 2022 04:24:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png krishnakumar kunnath – malayalees.ch https://malayalees.ch 32 32 ‘ചൂട് കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നു, പരിപാടി കാണാൻ വന്ന മറ്റാർക്കും പ്രശ്‌നമില്ലായിരുന്നു’ : സംഘാടകർ https://malayalees.ch/kk-didnt-face-any-problems-during-program-says-organizers/ Wed, 08 Jun 2022 04:24:39 +0000 https://malayalees.ch/?p=63058 കൊൽക്കത്തയിലെ നസ്രുൾ മഞ്ചിൽ നടന്ന പരിപാടിക്കിടെ ബോളിവുഡ് ഗായകൻ കെകെയ്ക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് സംഘാടകർ. ചൂടു കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോൾ കുറച്ച് ലൈറ്റുകൾ ഓഫ് ചെയ്തുവെന്നും എസി പ്രവർത്തിക്കാത്തത് സംഘാടകരുടെ കുഴപ്പമല്ലെന്നും സംഘാടകർ പറഞ്ഞു. അഗ്‌നിശമന വാതകം ഉപയോഗിച്ചത് ഓഡിറ്റോറിയത്തിന് പുറത്താണെന്നും സംഘാടക സമിതി അംഗമായ ദേബശിഷ് ദാസ് പറഞ്ഞു.

നസ്രുൾ മഞ്ചിൽ നടന്ന കെകെയുടെ സംഗീത പരിപാടിക്കിടെ ഒട്ടേറെ വീഴ്ചകൾ പറ്റിയെന്നും കെകെ അസ്വസ്ഥനായിരുന്നു എന്നുമുള്ള ആരോപണങ്ങളെ തീർത്തും തള്ളുകയാണ് സംഘാടകർ. പരിപാടിക്കിടെ ഒരു തെറ്റും സംഭവിച്ചിട്ടില്ല.പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ കെകെ തന്നെ പരിപാടി അവസാനിപ്പിക്കുമായിരുന്നു. പരിപാടിക്ക് ശേഷം വാഹനത്തിൽ ഇരുന്ന് തമ്പ്‌സ് അപ്പ് കാണിച്ചാണ് കെകെ മടങ്ങിയത് എന്നുമാണ് ന്യായീകരണം.

ഹാളിനകത്തു 3500 ഓളം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സംഘാടകർ പറഞ്ഞു. പരിപാടി കാണാൻ എത്തിയ ആർക്കും ഒരു പ്രശ്‌നവും ഇല്ലെന്നും സംഘടക സമിതി അംഗം വിശദീകരിച്ചു.

]]>
കെ.കെ.യ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ബംഗാള്‍ സര്‍ക്കാര്‍ https://malayalees.ch/farewell-to-kk-with-official-honors/ Wed, 01 Jun 2022 12:14:33 +0000 https://malayalees.ch/?p=62743 സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കെ.കെയുടെ മരണത്തില്‍ എ ആര്‍ റഹ്മാനും അനുശോചനമറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്.

ജീവിതത്തില്‍ യാതൊരു സംഗീതവും പ്രൊഫഷണലി പഠിക്കാതെയാണ് മലയാളിയായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത ലോകത്തേക്ക് എത്തിയത്. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് അദ്ദേഹം നടന്നുകയറിയതും സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു. എ.ആര്‍.റഹ്മാന്‍ കല്ലൂരി സാലൈ എന്ന ഗാനത്തിലൂടെയാണ് കെ.കെ.ഗാനലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഹലോ ഡോക്ടര്‍ എന്ന ഗാനവും അദ്ദേഹം ആലപിച്ചു. കിഷോര്‍ കുമാറിന്റെയും ആര്‍ഡി ബര്‍മന്റെയും കടുത്ത ആരാധകന്‍ കൂടിയായിരുന്നു കെ.കെ.

തു ഹീ മേരി ശബ് ഹെ സുഭാ ഹെ, 2007ല്‍ ഈ ഗാനം ഇന്ത്യയൊട്ടാകെ അലയൊലികള്‍ ഉണ്ടാക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു മലയാളിയായിരുന്നുവെന്ന് പല മലയാളികള്‍ക്കും അറിയില്ലായിരുന്നു. കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെ ആയിരുന്നു ആ ഗായകന്‍. പക്ഷേ അതിന് മുമ്പേ തന്നെ ബോളിവുഡ് ആ മധുര ശബ്ദത്തില്‍ വീണുപോയിരുന്നു. 53ാം വയസിലാണ് ആരാധകരെ ഞെട്ടലിലാക്കി കെ.കെയുടെ വിയോഗം.

]]>