KRAIL – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Aug 2023 10:40:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KRAIL – malayalees.ch https://malayalees.ch 32 32 ‘സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി’; ഇ ശ്രീധരന്റെ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ https://malayalees.ch/bjp-to-take-over-bjp/ Sat, 12 Aug 2023 10:40:39 +0000 https://malayalees.ch/?p=86085 സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി. അതിവേഗ റെയിൽ ബിജെപി കോർകമ്മിറ്റി യോഗം ചർച്ച ചെയ്യുന്നു. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ അവതരിപ്പിക്കും. പദ്ധതി എങ്ങനെ കേരളത്തിൽ നടപ്പാക്കണമെന്നത് യോഗത്തിൽ ചർച്ച ചെയ്യും.

ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. സംസ്ഥാന പ്രഭാരിയെയും നേതാക്കളെയും ശോഭാ സുരേന്ദ്രൻ വിമർശിച്ചിട്ട് നടപടിയില്ല. ശോഭാ സുരേന്ദ്രന്റെ നടപടി അംഗീകരിക്കില്ല.

പരാതിയുണ്ടെങ്കിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല. ജനറൽ സെക്രട്ടറി സുധീറിനെ അറിയില്ലെന്ന് പറഞ്ഞത്തിലും ശോഭാ സുരേന്ദ്രന് വിമർശനം. ശോഭാ സുരേന്ദ്രനെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. പരസ്യ പ്രതികരണം ആവർത്തിച്ചാൽ നടപടിയെടുക്കേണ്ടത് ഔദ്യോഗിക വിഭാഗമാണ്.

കൂടാതെ പുതുപ്പള്ളി സ്ഥാനാർത്ഥി സാധ്യത പട്ടിക 2 പേരിലേക്ക് ചുരുക്കി. ബിജെപി. ജന. സെക്രട്ടറി ജോർജ് കുര്യൻ, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ പരിഗണനയിൽ. പേരുകൾ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറും. എന്നാൽ എൻ ഹരിയുടെ പേരും സജീവ പരിഗണനയിലാണ്. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിനെതാണ്.

]]>
സില്‍വര്‍ലൈന്‍: കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേക്ക് സമര്‍പ്പിച്ചു https://malayalees.ch/silver-line-more-details-submitted-to-railway/ Wed, 26 Jul 2023 10:32:16 +0000 https://malayalees.ch/?p=85073 സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയില്‍ സമര്‍പ്പിച്ചതായി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ നിർദദശം നല്‍കാന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതായും ഹൈബി ഈഡന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിന് റെയില്‍വേമന്ത്രി റെയില്‍വേമന്ത്രി രേഖാമൂലം മറുപടി നല്‍കി.

പദ്ധതി അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് കെ റെയില്‍നോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതായി അറിയാന്‍ കഴിഞ്ഞതായും റെയില്‍മന്ത്രി വ്യക്തമാക്കി.

]]>
സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; വിയോജിപ്പുമായി അലോക് വർമ്മ https://malayalees.ch/silver-line-debate-alok-verma-disagrees/ Tue, 26 Apr 2022 04:16:04 +0000 https://malayalees.ch/?p=60673 സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്.

ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയാറാക്കിയത്. ജോസഫ് സി. മാത്യുവിനു പകരം പരിസ്ഥിതി പ്രവർത്തകൻ ഡോ. ആർ. ശ്രീധറിനെ ഉൾപ്പെടുത്തി. ജോസഫ് സി. മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസൽ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉൾപ്പെടുത്തി. 28ന് താജ് വിവാന്തയിലാണ് സംവാദം.

സംവാദത്തിൽ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചിരുന്നതായി ജോസഫ് സി. മാത്യു ട്വന്റിഫോർ എൻകൗണ്ടറിൽ പറഞ്ഞു. തനിക്ക് സർക്കാർ പിആർ നോട്ട് അയച്ചിരുന്നു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയട്ടെയെന്നും ഒഴിവാക്കിയ വിവരം അറിയിക്കാൻ സർക്കാർ മാന്യത കാണിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവരേയും സംവാദത്തിൽ പങ്കെടുപ്പിക്കണമെന്ന് താനാണ് അഭ്യർത്ഥിച്ചതെന്നും ജോസഫ് സി മാത്യു വ്യക്തമാക്കി.

]]>
കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ https://malayalees.ch/congress-leaders-threaten-k-rail-officials-mv-jayarajan/ Sat, 23 Apr 2022 07:57:53 +0000 https://malayalees.ch/?p=60602 കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു.

ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന രാഷ്ടീയമാണ് ആർഎസ്എസ് വളർത്തുന്നത്. ഈ രാഷ്ട്രീയത്തെ ചെറുക്കാൻ ന്യൂനപക്ഷങ്ങളെ വർഗീയമായും തീവ്രവാദപരമായും സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ഇരു വർഗീയ തീവ്രവാദ സംഘടനകളും പരസ്പരം വളർത്താനാണ് പരിശ്രമിക്കുന്നത്.

അന്യോന്യം വളർത്തുന്ന ഒന്നായി വർഗീയത മാറുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ രണ്ട് വർഗീയ ശക്തികൾക്കെതിരായി മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ജനങ്ങളെ അണിനിരത്തുന്നത്. മതവിശ്വാസികളും മതേതര വിശ്വാസികളും ഒരുമിച്ച് നിൽക്കണം. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ, വർഗീയ ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം’- എം.വി ജയരാജൻ വ്യക്തമാക്കി.

]]>
സില്‍വര്‍ലൈന്‍: കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ തടസമില്ലെന്ന് സഹകരണമന്ത്രി https://malayalees.ch/silverline-there-is-no-impediment-to-giving-loans-on-stone-laying-land/ Sat, 16 Apr 2022 10:25:53 +0000 https://malayalees.ch/?p=60215 സില്‍വര്‍ ലൈനായി കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ സഹകരണബാങ്കുകള്‍ക്ക് മുന്നില്‍ തടസങ്ങളില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍. നഷ്ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഇത് സഹകരണ ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും തടസമുണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വി.എന്‍.വാസവന്‍ പറഞ്ഞു.

]]>
സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ https://malayalees.ch/panchayat-authorities-block-construction-of-house-in-the-name-of-silver-line/ Wed, 13 Apr 2022 07:06:23 +0000 https://malayalees.ch/?p=60027 കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് പറയുന്നത്. വീട് വെയ്ക്കാൻ കെ റെയിൽ കമ്പനിയുടെ അനുമതി വാങ്ങണമെന്നാണ് അപേക്ഷനോട് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. വീട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർ ലൈൻ തഹസിൽദാർക്ക് അയച്ച കത്തും പുറത്തായി.

വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാട് പ‍ഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സർവേ നമ്പർ ബഫർ സോണിൽ ഉൾപ്പെടുന്നതാണെന്ന് പറഞ്ഞ് സിൽവർ ലൈൻ തഹസിൽദാരെ കാണാൻ പ‍ഞ്ചായത്ത് സെക്രട്ടറി സിബിയോയ് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി തന്നെ സിൽവർ ലൈൻ തഹസിൽദാർക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.

വീട് വയ്ക്കാൻ എൻ.ഒ.സി ആവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റർ പഞ്ചായത്ത് സെക്രട്ടറി സിബിക്ക് കൈമാറുകയും ഫെബ്രുവരി മാസത്തിൽ കോട്ടയം കളക്ടറേറ്റിലെ തഹസിൽ​ദാരുടെ ഓഫിസിൽ ഇത് എത്തിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം പല തവണ അവിടെയെത്തിയിട്ടും വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സിബി ട്വന്റിഫോറിനോട് പറഞ്ഞു.

]]>
സില്‍വര്‍ ലൈന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ് https://malayalees.ch/the-railway-board-has-said-that-it-is-not-considering-giving-final-approval-to-the-silver-line/ Sat, 09 Apr 2022 04:33:28 +0000 https://malayalees.ch/?p=59803 സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്. കൊടിക്കുന്നില്‍ സുരേഷ് എംപിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതാണിത്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്ന് വിനയ ത്രിപാഠി. വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെന്നും ബോര്‍ഡ് ചെയര്‍മാന്‍.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതില്‍. സില്‍വര്‍ ലൈന്‍ സര്‍വേയുടെ പേരില്‍ റെയില്‍വേ കല്ലിടാന്‍ പാടില്ലെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നതാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ഇന്ന് നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കെ റെയിലില്‍ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളാണ്. അതുകൊണ്ട് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണം. ഇക്കാര്യത്തില്‍ വ്യക്തയില്ല. ഡിപിആര്‍ പരിഗണനയിലാണ്, റെയില്‍വേ ഭൂമിയില്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേ മുന്‍കൂര്‍ നോട്ടീസോ, അറിയിപ്പോ പ്രസിദ്ധീകരിച്ചതിന് ശേഷമാണോ, സാമൂഹിക പഠനം നടത്താന്‍ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകള്‍ നിയമാനുസൃത വലുപ്പമുള്ളതാണോ, സില്‍വര്‍ലൈന്‍ പുതുച്ചേരിയിലുടെ കടന്നുപോകുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

]]>
കെ റയിൽ വിരുദ്ധ പ്രതിഷേധം; തവനൂരിൽ സർവേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു https://malayalees.ch/thavanoor-silverline-survey/ Fri, 25 Mar 2022 04:46:48 +0000 https://malayalees.ch/?p=59048 തവനൂരിൽ സിൽവർ ലൈൻ സർവേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു. രണ്ട് ദിവസം കഴിഞ്ഞ് സർവേ നടപടികൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാകളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി

സിൽവർ ലൈൻ സർവേക്കെതിരെ സുപ്രിംകോടതിയിൽ ഹർജി. സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്.

]]>
സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ് https://malayalees.ch/silver-line-protest-police-arrested-the-activists/ Thu, 17 Mar 2022 09:57:12 +0000 https://malayalees.ch/?p=58722 കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്.

സമരക്കാർ ഒഴിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് പൊലീസ് ലാത്തിവീശുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.

ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പൊലീസ് എത്രയും വേ​ഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്. രണ്ടര മണിക്കൂറായി വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്ത് നില നിൽക്കുന്നത്. കല്ലിടീലിന്റെ പ്രാരംഭ പ്രർത്തനം പോലും നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.

]]>
സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ് https://malayalees.ch/congress-against-krail-strike/ Tue, 04 Jan 2022 11:17:05 +0000 https://malayalees.ch/?p=55018 സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്. സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം.

ഡി ലിറ്റ് വിവാദത്തിൽ ഗവർണറും സർക്കാരും ഒരുപോലെ കുറ്റക്കാരെന്ന് കോൺഗ്രസ് വ്യക്തമാക്കി. വി ഡി സതീശനും രമേശ് ചെന്നിത്തലയും പങ്കുവച്ചത് ഒരേ വികാരമെന്ന് രാഷ്ട്രീയകാര്യ സമിതി.

കൂടാതെ, കെപിസിസി പുനഃസംഘടനയിലെ മാർഗനിർദേശങ്ങളിൽ ചെറിയ തിരുത്തൽ ഉണ്ടാകുമെന്ന് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു. സംഘടന പ്രവർത്തനം നടത്താൻ അനുവാദമുള്ള ഗവൺമെന്റ് ജീവനക്കാരെയും ഭാരവാഹികളായി പരിഗണിക്കും.

]]>