KPCCK – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Feb 2021 08:08:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KPCCK – malayalees.ch https://malayalees.ch 32 32 വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന് കെ മുരളീധരന്‍ https://malayalees.ch/k-muraleedharan-not-willing-to-campaign-outside-vadakara/ Tue, 16 Feb 2021 08:08:35 +0000 https://malayalees.ch/?p=40255 വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മലബാറില്‍ മുരളീധരനെ പ്രചാരണത്തിന് ഇറക്കണമെന്ന് ലീഗ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളി നിലപാട് വ്യക്തമാക്കിയത്. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നില്‍.

തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്‍റെ പരാതി. മുരളിയെപ്പോലെ തലയെടുപ്പുള്ള നേതാവ് മലബാറില്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കില്‍ അപകടമാകുമെന്ന് ലീഗ് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന മുരളീധരനെ പ്രചാരണ രംഗത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചു. നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് മുരളി വ്യക്തമാക്കുന്നത്.

കെപിസിസി നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും ലീഗുമായി മികച്ച ബന്ധമാണ് മുരളീധരന്. കോണ്‍ഗ്രസ് വേദികളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴും ലീഗ് പരിപാടികളില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നുണ്ട് മുരളീധരന്‍. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പടലപ്പിണക്കം പരിഹരിക്കാന്‍ കെപിസിസി നേതൃത്വം ഇടപെടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.

]]>
കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു https://malayalees.ch/k-muraleedharan-resignation/ Mon, 28 Sep 2020 05:19:37 +0000 https://malayalees.ch/?p=32421 കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന കാര്യം കെ മുരളീധരന്‍ അറിയിച്ചത്. സംസ്ഥാന നേതൃത്വത്തോടുള്ള ഉള്ള അതൃപ്തിയെ തുടര്‍ന്നാണ് രാജി എന്നാണ് മുരളീധരന്‍ സൂചിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ മുരളീധരന്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയത്.

സംസ്ഥാനതലത്തില്‍ എടുക്കുന്ന പലതീരുമാനങ്ങള്‍ പലതും മറ്റ് നേതാക്കളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും അറിയുന്നില്ല, ചില നേതാക്കള്‍ മാത്രമായി തീരുമാനമെടുക്കുന്നു. മാധ്യമങ്ങളില്‍ വരുമ്പോഴാണ് ഇക്കാര്യം പലനേതാക്കളും അറിയുന്നത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ചര്‍ച്ച നടന്നില്ല തുടങ്ങിയ പരാതികള്‍ സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുന്‍പുള്ള ഉപതിരഞ്ഞെടുപ്പുകളിലും കെ മുരളീധരനായിരുന്നു പ്രചരണത്തിന്റെ ചുമതല.

]]>