kpcc-reorganization-will-be-completed-soon-v-d-satheesan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Mar 2022 08:43:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kpcc-reorganization-will-be-completed-soon-v-d-satheesan – malayalees.ch https://malayalees.ch 32 32 കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഒരു സംഘം നിരന്തരം ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ] https://malayalees.ch/kpcc-reorganization-will-be-completed-soon-v-d-satheesan/ Fri, 04 Mar 2022 08:43:42 +0000 https://malayalees.ch/?p=58013 കെ സുധാകരനുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദങ്ങൾക്ക് പ്രസക്തിയില്ല. പുനഃസംഘടന ഉടൻ പൂർത്തിയാക്കും. കെ പി സിസി അധ്യക്ഷനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഒരു സംഘം നിരന്തരം ശ്രമിക്കുന്നു. താൻ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്‌ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന്റെ ഭാഗമായി ഒരു പദവിയിലും ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുനഃസംഘടന സംബന്ധിച്ച് പ്രശ്നങ്ങൾ വന്നപ്പോൾ എല്ലാവരുമായി ചർച്ച നടത്തി. കെ പി സി സി അധ്യക്ഷൻ കെ സുധാകരനുമായി വിശദമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും. ഹൈക്കമാൻഡിന്റെ അനുമതിയോടെ പുനഃസംഘടനാ പൂർത്തിയാക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

]]>