KPCC PRESIDANT – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Jun 2023 07:43:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KPCC PRESIDANT – malayalees.ch https://malayalees.ch 32 32 ‘മോ​ൻ​സ​ൺ മാവുങ്കലുമായി ബന്ധമില്ല, തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും’; കെ. സുധാകരൻ https://malayalees.ch/k-sudhakaran-against-monson-mavungkal-case/ Tue, 13 Jun 2023 07:43:33 +0000 https://malayalees.ch/?p=82672 മോ​ൻ​സ​ൺ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേസിൽപ്പെട്ടത് എങ്ങനെയെന്ന് നിയമപരമായി പഠിക്കുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. സാവകാശം നൽകിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ ആലുവയിൽ പറഞ്ഞു.

മോ​ൻ​സ​ൺ മാവുങ്കൽ മുഖ്യപ്രതിയായ തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. പരാതിക്കാർ പറയുന്ന പാർലമെന്ററി കമ്മിറ്റിയിൽ താൻ അംഗമായിരുന്നില്ല. ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. മോൻസന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. പ​ല പ്ര​മു​ഖ​രും മോ​ൻ​സ​ന്‍റെ അ​ടു​ത്ത് വ​ന്ന് പോയിട്ടുണ്ട്. അവർക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. നാളെ കളമശേരിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു.

]]>
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിക്ക്; പ്രമേയം പാസാക്കി https://malayalees.ch/aicc-has-the-power-to-appoint-kpcc-chairman/ Thu, 15 Sep 2022 10:02:23 +0000 https://malayalees.ch/?p=68115 കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയില്‍ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു.

അധ്യക്ഷനെ നോമിനേറ്റ് ചെയ്യാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് ജി പരമേശ്വര പ്രതികരിച്ചു. 254 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു അജണ്ട. അധ്യക്ഷനായി കെ.സുധാകരന്‍ തന്നെ തുടരാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് കെപിസിസി അധ്യക്ഷനെയും കെപിസിസി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാഗാന്ധിക്ക് തീരുമാനിക്കാം എന്ന പ്രമേയം പാസാക്കിയത്.

കെ സി വേണുഗോപാല്‍ വിഭാഗവും എ-ഐ ഗ്രൂപ്പുകളും സുധാകരന്‍ തുടരാന്‍ ധാരണയിലെത്തുകയായിരുന്നു. കെ.പി.സി.സി ഭാരവാഹികളുടേയും എ.ഐ.സി.സി അംഗങ്ങളുടേയും കാര്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. സീറ്റുകള്‍ വീതം വയ്ക്കുകയാണെന്ന ആരോപണം ചില നേതാക്കള്‍ക്കുണ്ടെങ്കിലും ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ തര്‍ക്കം വേണ്ടെന്നാണ് തീരുമാനം.

]]>
നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചു; കെ സുധാകരന്‍ https://malayalees.ch/narendra-modi-affected-by-cannibalistic-talibanism-k-sudhakaran/ Mon, 04 Oct 2021 08:53:00 +0000 https://malayalees.ch/?p=50444 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയാണെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അപലപിക്കാന്‍ തയ്യാറായില്ല. സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ ധ്വംസനമാണ് ബിജെപി സര്‍ക്കാര്‍ യു.പിയില്‍ നടത്തുന്നത്. കര്‍ഷകരെ കൊലപ്പെടുത്തിയതിലും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് പന്തംകൊളുത്തി പ്രതിഷേധിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു

]]>
ഡിസിസി പുന സംഘടന: നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ https://malayalees.ch/kpcc-president-k-sudhakaran-warns-congress-workers/ Thu, 26 Aug 2021 04:18:10 +0000 https://malayalees.ch/?p=48608 ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ. നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കൾ. സംഘടനാ ശേഷി മാത്രം പരിഗണിച്ച് കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടിക. കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ചൂണ്ടിക്കാട്ടി.

തങ്ങൾക്കിഷ്ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളല്ല, ശത്രുക്കൾ തന്നെയാണ്. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവർത്തകർക്ക് ചേർന്നതല്ല.

കോൺഗ്രസിന്‍റെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കോൺഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പോകുന്നതെന്ന് മറച്ചുവെക്കുന്നില്ല. കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

പിണറായി സർക്കാരിന്‍റെ കെടുകാര്യസ്ഥകൾ മറച്ചുപിടിക്കാനാണ് കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള അനാവശ്യ കടന്നുകയറ്റം. കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട പിണറായി വിജയൻ – ആര്‍എസ്എസ് സഖ്യത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ എത്രയും പെട്ടെന്ന് തന്നെ ഡിസിസികൾ പ്രവർത്തനസജ്ജമാകേണ്ടതുണ്ട്.

ഹൈക്കമാൻഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചാലുടൻ തന്നെ കൂടുതൽ ഊർജത്തോടെ ഈ ജനവിരുദ്ധ ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധങ്ങളുമായി, നാടിന്‍റെ ശബ്ദമായി മാറാൻ ഓരോ പ്രവർത്തകനും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

]]>