kpac-lalitha-bharathan-love-story – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Feb 2022 04:15:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kpac-lalitha-bharathan-love-story – malayalees.ch https://malayalees.ch 32 32 ആദ്യം ഭരതന്റെയും ശ്രീവിദ്യയുടെ പ്രണയത്തിന് ദൂത് പോയി; പിന്നീട് ആ പ്രണയം ലളിതയെ തന്നെ തേടിയെത്തി; https://malayalees.ch/kpac-lalitha-bharathan-love-story/ Wed, 23 Feb 2022 04:14:59 +0000 https://malayalees.ch/?p=57442 ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം മലയാള സിനിമാ ലോകത്ത് ചർച്ചയായിരുന്ന കാലം…അന്ന് ആ വിഖ്യാത പ്രണയത്തിനായി ഭരതന് വേണ്ട സഹായങ്ങൾ ചെയ്തിരുന്നത് കെപിഎസി ലളിതയായിരുന്നു. ( kpac lalitha bharathan love story )

ശ്രീവിദ്യയെ ഫോൺ ചെയ്യുന്നതിനായി ചെന്നൈയിൽ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതൻ ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ എത്തുമായിരുന്നു. സ്ത്രീകൾ വിളിച്ചാൽ മാത്രമേ ശ്രീവിദ്യയ്ക്ക് ഫോൺ കൊടുക്കുമായിരുന്നുള്ളു. അതുകൊണ്ട് ലളിതയാണ് ഭരതന് ഫോൺ വിളിച്ചുകൊടുത്തിരുന്നത്.

സിനിമാ ഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേർന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് കെപിഎസി ലളിത തന്നെ എഴുതിയിട്ടുണ്ട്. ലളിത പറഞ്ഞതിങ്ങനെ : ‘അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രം’. എന്നാൽ ഭരതന്റേയും ശ്രീവിദ്യയുടേയും പ്രണയം അധികകാലം നീണ്ടുനിന്നില്ല. ‘രാജഹംസ’ത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഭരതനും ശ്രീവിദ്യയും പിണങ്ങി. അവർ വേർ പിരിഞ്ഞു.

]]>