kpa majeed – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 May 2022 08:07:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kpa majeed – malayalees.ch https://malayalees.ch 32 32 അബ്ദുൾ ലത്തീഫിന് ലീ​ഗുമായി ബന്ധമില്ല : കെപിഎ മജീദ് https://malayalees.ch/abdul-latheef-not-league-member-says-kpa-majeed/ Tue, 31 May 2022 08:06:52 +0000 https://malayalees.ch/?p=62686 ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തിക്ക് ലീ​ഗുമായി ബന്ധമില്ലെന്ന് കെപിഎ മജീദ്. ആരോപണം തള്ളി യുഡിഎഫും രം​ഗത്ത് വന്നു. തെരഞ്ഞെടുപ്പ് ദിവസം വിഷയം കത്തിക്കാനുള്ള ശ്രമമാണെന്നും പിടിയിലായ വ്യക്തിക്ക് ലീ​ഗുമായി ബന്ധമുണ്ടെന്ന ആരോപണം കള്ളക്കഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലാകുന്നത് ഇന്ന് രാവിലെയാണ്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായി കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ഉടൻ കൊച്ചിയിലേക്ക് കൊണ്ടുവന്നു.

]]>
ലീഗ് 24 സീറ്റ് നേടും; യുഡിഎഫ് അധികാരത്തിലെത്തും: പ്രതീക്ഷ പങ്കുവച്ച് കെപിഎ മജീദ് https://malayalees.ch/league-will-win-24-seats-udf-will-come-to-power-kpa-majeed/ Thu, 29 Apr 2021 04:26:39 +0000 https://malayalees.ch/?p=43490 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുസ്ലിം ലീഗ് 24 സീറ്റുകള്‍ വരെ നേടുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് ട്വന്റിഫോറിനോട്. ലീഗിന് കടന്നാക്രമിച്ചത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. മലബാറിനൊപ്പം തെക്കന്‍ ജില്ലകളിലും യുഡിഎഫ് ഇത്തവണ വിജയമുറപ്പിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു.

‘യുഡിഎഫ് 75 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഒടുവിലത്തെ വിലയിരുത്തല്‍. ബിജെപിയും ഇടതുമുന്നണിയും ലീഗിനെ കടന്നാക്രമിച്ചത് രാഷ്ട്രീയമായി ലീഗിന് ഗുണം ചെയ്തു. കേരള കോണ്‍ഗ്രസിന്റെ വരവ് പോലും ഇടത് മുന്നണിക്ക് ഗുണം ചെയ്തിട്ടില്ല. മലബാറിനൊപ്പം തെക്കന്‍ കേരളത്തിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കും’ എന്ന് കെപിഎ മജീദ് ട്വന്റി ഫോറിനോട്.

]]>
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചന നല്‍കി കെ.പി.എ മജീദ് https://malayalees.ch/kpa-majeed-may-not-contest-in-the-assembly-election/ Mon, 22 Feb 2021 04:09:55 +0000 https://malayalees.ch/?p=40488 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന സൂചന നൽകി കെ.പി.എ മജീദ്‌. മാനസികമായി സന്നദ്ധല്ലന്നായിരുന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണം. നേതൃത്വം ആവശ്യപെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു.

മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനായിരുന്നു കെ.പി.എ മജീദിന്‍റെ ആലോചന. എന്നാൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മത്സരിച്ചേക്കില്ലന്ന സൂചന കെ.പി.എ മജീദ് നൽകുന്നത്. മത്സരിക്കാൻ മാനസികമായി തയ്യാറല്ലെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം. നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

ലീഗിന്‍റെ മുതിർന്ന നേതാക്കൾ ഒരുമിച്ചു മത്സരിക്കേണ്ടന്ന നേതൃതല ചർച്ചകളും സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകളുമാണ് മജീദിന്‍റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കെ.പി.എ മജീദിനെ ലീഗ് പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നിലവിലെ രാജ്യസഭാ എം.പി.പി.വി അബ്‌ദുൽ വഹാബിന് നിയമസഭയിലേക്ക് അവസരം നൽകിയേക്കും. അബ്ദുൽ വഹാബും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താല്പര്യം നേതൃയോഗത്തിൽ അറിയിച്ചിരുന്നു.

]]>
വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്ന് കെ.പി.എ മജീദ് https://malayalees.ch/muslim-league-opposes-vijayaraghavans-statement/ Thu, 18 Feb 2021 08:38:35 +0000 https://malayalees.ch/?p=40357 ന്യൂനപക്ഷ വർഗീയതാണ് ഏറ്റവും തീവ്രവർഗീയതയെന്ന വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ മുസ്‍ലിം ലീഗ്. സി.പി.എമ്മിന്‍റേത് നയവ്യതിയാനമാണ്. ബോധപൂർവ്വമാണ് വിജയരാഘവൻ ഈ പ്രസ്താവന നടത്തിയത്. വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ് പറഞ്ഞു.

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നുമായിരുന്നു വിജയരാഘവന്റെ ഇന്നലത്തെ പ്രസ്താവന. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുവെയാണ് വിജയരാഘവന്‍റെ ഭാഗത്ത് നിന്നു ഇത്തരമൊരു പ്രതികരണമുണ്ടായത്.

എന്നാൽ പരാമർശം വിവാദമായതോടെ ഇന്ന് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയുമാണ് എന്നുമാണ് അദ്ദേഹം ആരോപിച്ചത്.

]]>