Kozhikkode – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Jul 2023 09:55:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kozhikkode – malayalees.ch https://malayalees.ch 32 32 പയ്യോളിയിൽ സ്വകര്യ ബസ് മറിഞ്ഞ് അപകടം https://malayalees.ch/payyoli-private-bus-accident/ Wed, 26 Jul 2023 09:55:26 +0000 https://malayalees.ch/?p=85064 കോഴിക്കോട് പയ്യോളി കളരിപ്പടിക്കല്‍ സ്വകര്യ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

]]>
സിൽവർ ലൈൻ; കല്ലായിയിലും നട്ടാശേരിയിലും ഇന്ന് സർവേ, തടയുമെന്ന് സമരക്കാർ https://malayalees.ch/silver-line-survey-today-in-kallai-and-nattassery/ Fri, 25 Mar 2022 04:26:11 +0000 https://malayalees.ch/?p=59037 സിൽവർ ലൈനിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കോഴിക്കോട് കല്ലായിയിലും കോട്ടയം നട്ടാശേരിയിലും ഇന്ന് സർവേ നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർവേ തടയുമെന്ന നിലപാടിൽ തന്നെയാണ് സമരക്കാർ. തവനൂരിലെ സർവേ നടപടികൾ രണ്ട് ദിവസത്തേയ്ക്ക് നിർത്തിവെച്ചിരിക്കുകയാണ്.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത രം​ഗത്തെത്തി. ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിമർശിച്ചു. സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ല. ഇരകളെ സന്ദർശിച്ചാൽ രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുന്നത് പ്രതിഷേധാർഹമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ ഗൗനിക്കാതെ സർക്കാർ മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

അതേസമയം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിൻ്റെ കണക്ക്. എന്നാൽ ഇത് ശരിയല്ല. റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും. എല്ലാം വശവും പരിശോധിച്ച് കേരളത്തിൻ്റെ നന്മ മുൻനിർത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിലെ എംപിമാരോട് റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞു. വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് പോകാനെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് പുതുതായി പറയാൻ ഒന്നുമില്ല. ഡിപിആർ അബദ്ധ പഞ്ചാംഗമാണ്. സിൽവർ പദ്ധതിക്കായി എന്ത് പഠനമാണ് നടത്തിയത്. മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാൻ നോക്കണ്ട. സിൽവർലൈൻ സമരത്തിൽ യു ഡി എഫ് നേതാക്കൾ ജയിലിൽ പോകാൻ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതേസമയം സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ് മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാന്‍ ശ്രമം; എതിര്‍പ്പുമായി വ്യാപാരികള്‍ https://malayalees.ch/attempt-to-forcibly-evict-street-vendors-on-sm-street/ Mon, 19 Jul 2021 12:34:02 +0000 https://malayalees.ch/?p=46972 കോഴിക്കോട് മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം. ഇന്നലെ തന്നെ സ്ഥലത്ത് തെരുവ് കച്ചവടം അനുവദിക്കാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ മറുവാദവുമായി രംഗത്തെത്തി. കോര്‍പറേഷന്‍ അനുവദിച്ച 101 തെരുവ് കച്ചവടക്കാരാണ് ഉള്ളത്. അവര്‍ കച്ചവടത്തിനിറങ്ങുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള ഇടങ്ങളില്‍ വരെ കച്ചവടം അനുവദിക്കുന്നുണ്ട്. അപ്പോള്‍ മിഠായി തെരുവില്‍ മാത്രം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം. സാധാരണ വരുന്ന ആളുകള്‍ തന്നെയാണ് വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. അതിനാല്‍ തിരക്കില്‍ വലിയ വ്യത്യാസം വരില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

തെരുവ് കച്ചവടത്തിന് അനുമതി ഇല്ലെന്നും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നുമാണ് പൊലീസ് വാദം. റിക്കവറി വാഹനം കൊണ്ടുവന്ന് കച്ചവടക്കാരെ ഒഴുപ്പിക്കാനും പൊലീസ് ശ്രമം നടത്തി. ഇതും സംഘടനകള്‍ തടഞ്ഞു. തങ്ങള്‍ കച്ചവടം നടത്തുമെന്നും ഒഴിഞ്ഞു പോകില്ലെന്നും കച്ചവടക്കാരുടെ പ്രതിനിധി.

]]>
മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതം https://malayalees.ch/rape-mentally-challenged-girl-investigation-is-on-chevayoor/ Wed, 07 Jul 2021 12:32:38 +0000 https://malayalees.ch/?p=46505 കോഴിക്കോട് ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ കണ്ടെത്തിയത് സിസി ടിവി ദൃശ്യങ്ങളിലൂടെ. പെണ്‍കുട്ടിയെ പ്രതികള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മെഡിക്കല്‍ കോളജിനടുത്തുള്ള മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വച്ചാണ് പ്രതികളായ ഗോപീഷും ഇന്ത്യേഷ് കുമാറും പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഹെല്‍മറ്റ് ധരിപ്പിച്ചാണ് സ്‌കൂട്ടറിന്റെ പിന്നിലിരുത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ നിര്‍ണായകമായി.

കോട്ടപ്പറമ്പിലെ ഷെഡില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്. മൂന്നാം പ്രതിയായ മുഹമ്മദ് ഷമീറിനെ മറ്റ് പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു.മൂന്ന് പ്രതികളും സുഹൃത്തുക്കളാണ്.ഗോപീഷിനെയും ഷമീറിനെയും മാത്രമാണ് പിടികൂടിയത്. ഇന്ത്യേഷ് കുമാര്‍ ഒളിവിലാണ്.ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറയുന്നു.2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഒളിവിലുള്ള ഇന്ത്യേഷ് കുമാര്‍.

]]>
കപ്പലിടിച്ച് ബോട്ട് അപകടം; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി https://malayalees.ch/boat-accident-bodies-of-three-more-people-were-found/ Sat, 17 Apr 2021 08:17:07 +0000 https://malayalees.ch/?p=43050 മംഗലാപുരം ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 150 മീറ്ററോളം മുങ്ങി പോയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറ് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാവിക സേന തുടരും. അപകടത്തില്‍ രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാനായി 14 തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ വിദേശ ചരക്കുകപ്പലിടിച്ച് തകര്‍ന്ന് ആഴക്കടലില്‍ മുങ്ങിപ്പോയത്. അതേസമയം അപകടമുണ്ടാക്കിയ ചരക്കുകപ്പല്‍ മംഗാലാപുരം തീരത്തെത്തിച്ചു. എപിഎല്‍ ലി ഹാവ്‌റെ കപ്പലാണ് അന്വേഷണത്തിന്റെ ഭാഗമായി തുറമുഖത്ത് എത്തിച്ചത്. കപ്പലില്‍ സര്‍ക്കാര്‍ അധികൃതര്‍ പരിശോധന നടത്തും.

]]>
കോഴിക്കോട്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; വയനാട് പത്ത് തദ്ദേശ സ്ഥാപന പരിധികളിലും https://malayalees.ch/ban-on-kozhikode-containment-zones-wayanad-in-ten-local-bodies/ Sat, 17 Apr 2021 04:01:43 +0000 https://malayalees.ch/?p=43016 കോഴിക്കോട് ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രം നടത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. നിരീക്ഷണത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ഏര്‍പ്പെടുത്തി.

അതേസമയം വയനാട് ജില്ലയില്‍ 10 തദ്ദേശസ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന്‍മേനി, അമ്പലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേരളത്തില്‍ ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 10000 കടന്നു. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. കോഴിക്കോട് 1560, എറണാകുളം 1391 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ എണ്ണം.

]]>
കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന https://malayalees.ch/covid-patients-increase-in-kozhikode/ Fri, 25 Sep 2020 05:01:36 +0000 https://malayalees.ch/?p=32311 കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ക്വിക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. പ്രവേശന കവാടങ്ങളിൽ പൊലീസ് പരിശോധന നടത്തും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക.

ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണുണ്ടായത്. 883 കോവിഡ് രോഗികള്‍. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.91 ശതമാനം . കഴിഞ്ഞ ദിവസമിത് 7.8 ശതമാനമായിരുന്നു. അനുദിനം അതിവേഗത്തിലാണ് ജില്ലയിലെ കോവിഡ് രോഗികളുടെ വര്‍ധന. ഇതില്‍ തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയാണ്. 414 പേര്‍ക്ക് വിവിധ വാര്‍ഡുകളിലായി കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമെ കൊടുവള്ളി നഗരസഭയിലും ഒളവണ്ണ പഞ്ചായത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്. നേരത്തെ ലാര്‍ജ്ജ് ക്ലസ്റ്ററായിരുന്ന പഞ്ചായത്താണ് ഒളവണ്ണ.

കഴിഞ്ഞ ദിവസം 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാകാനും നിര്‍ദ്ദേശിച്ചു. ജില്ലയില്‍ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രത്യേക എഫ് എല്‍ ടി സികള്‍ ഒരുക്കും. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കാണ് സൌകര്യമൊരുക്കുക.

]]>