kovalam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 06:47:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kovalam – malayalees.ch https://malayalees.ch 32 32 കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ജീവിതാവസാനം വരെ തടവ് https://malayalees.ch/kovalam-tourist-murder-culprit-verdict/ Tue, 06 Dec 2022 06:47:04 +0000 https://malayalees.ch/?p=72395 കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവിതാവസാനം വരെ തടവ്. ഒപ്പം പ്രതികൾ 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക സഹോദരിക്കാണ് നൽകേണ്ടത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ഇളവുകൾ പാടില്ലെന്ന് കോടതി നിർദ്ദേശം നൽകി. സംതൃപ്തിയുള്ള വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 2018 മാർച്ചിലാണ് ലാത്വിയൻ സ്വദേശിയായ യുവതി ലിഗയെ പ്രതികൾ ക്രൂരമായി ബലാത്സം ചെയ്ത് കൊലപ്പെടുത്തിയത്.

തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. കൊലപാതകം, കൂട്ട ബലാത്സംഗം, മയക്കുമരുന്ന് നൽകി ഉപദ്രവിക്കൽ, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, അന്യായമായി തടവിൽവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

അതേസമയം, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി അനിൽ കാന്ത് അനുമോദിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ.കെ.ശശികല ഉൾപ്പെടെയുള്ള സയന്റിഫിക് ഓഫിസർമാർക്കും പൊലീസ് ആദരം നൽകി.

കേരളത്തിൽ ആയുർവേദ ചികിത്സയ്‌ക്കെത്തിയ യുവതിയെ കോവളത്തു വെച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് രാജ്യത്തിനും പുറത്തും ശ്രദ്ധ നേടിയിരുന്നു. പോത്തൻകോട്ടെ ആയുർവേദ കോളജിൽ നിന്നും 2018 മാർച്ച് 14 നു കാണാതായ യുവതിയെ 36 ദിവസങ്ങൾക്കു ശേഷം പനത്തുറയിലെ കണ്ടൽക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ വൈകിയതുൾപ്പടെ ആദ്യ ഘട്ടത്തിൽ പൊലീസിന് കേൾക്കേണ്ടി വന്ന പഴി ചെറുതല്ല.

ലാത്വിയൻ എംബസി വരെ അന്വേഷണം ഊര്ജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രത്യേക സംഘം പരമാവധി സാഹചര്യ തെളിവുകൾ ശേഖരിച്ചതാണ് പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ നിർണായകമായത്.

രാജ്യത്തിന് തന്നെ അപമാനം കേട്ട സംഭവത്തിൽ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചതോടെയാണ് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവി ആദരിച്ചത്. അന്ന് ദക്ഷിണമേഖല ഐ.ജി ആയിരുന്ന ഇപ്പോഴത്തെ വിജിലൻസ് ഡയറക്റ്റർ മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ഐജി പി.പ്രകാശ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജെ.കെ.ദിനിൽ ഉൾപ്പടെ 42 പൊലീസ് ഉദ്യോഗസ്ഥരും 8 സയിന്റിഫിക്ക് ഓഫിസേഴ്‌സും ആദരവ് ഏറ്റുവാങ്ങി. കേസിൽ കോടതിയിൽ ഹാജരാകുന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജു പൊലീസ് ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തു. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

]]>
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന് https://malayalees.ch/kovalam-tourist-murder-verdict-today/ Mon, 05 Dec 2022 06:43:55 +0000 https://malayalees.ch/?p=72332 കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷവിധിക്കുന്നത്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേ സമയം, വധശിക്ഷ മറ്റുള്ളവരെ കുറ്റം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും, മറ്റൊരാളുടെ ജീവനെടുത്താൻ നഷ്ടപ്പെട്ട ജീവൻ തിരികെ കിട്ടില്ലെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി 24നോട് പറഞ്ഞു.

സംഭവം നടന്ന് നാലര വർഷമാകുമ്പോഴാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 2018 മാർച്ച് 14 ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് കാണാതായ വിദേശ വനിതയെ 36 ആം ദിവസം പനത്തുറയിലെ കണ്ടൽക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോവളത്തെത്തിയ യുവതിയെ പ്രതികളായ ഉമേഷും ഉദയനും ടൂറിസ്റ്റ് ഗെഡെന്ന വ്യാജേനെ കണ്ടൽ കാട്ടിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കണ്ടെത്തൽ കോടതി ശരി വെച്ചിരുന്നു.

കോടതി വിധിക്കുന്ന ഏതു ശിക്ഷയിലും സന്തോഷമെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി 24 നോട് പ്രതികരിച്ചു. ക്രൂര കുറ്റകൃത്യത്തിനു വധശിക്ഷ നൽകിയിട്ടുണ്ടെന്നും, എന്നാൽ അത് തനിക്കു സന്തോഷം നൽകില്ലെന്നും സഹോദരി. ബലാത്സംഗ കൊലപാതകങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ വേണമെന്നും നീതി വേഗത്തിലാക്കാൻ അത് സഹായിക്കുമെന്നും സഹോദരി പറഞ്ഞു.

കൊല നടന്ന കാട് പ്രതികളുടെ താവളമാണെന്നും യുവതിയെ കൊല്ലപ്പെടും മുൻപ് അവസാനം കണ്ടത് പ്രതികളാണെന്ന സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കേസ് തെളിയിച്ചതാണ് നേട്ടമായത്.

]]>
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ https://malayalees.ch/kovalam-foreign-lady-rape-case-verdict/ Fri, 02 Dec 2022 07:26:39 +0000 https://malayalees.ch/?p=72225 കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാർ. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.

ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. 36 ആം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ നിന്ന് പൊലീസ് കണ്ടെത്തി. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വലിയ ചർച്ചയായ കേസിൽ കൊലപാതകം നടന്ന് നാലര വർഷം കഴിഞ്ഞാണ് വിധി വന്നത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികൾ ഓൺലൈൻ വഴികാണാനുള്ള സംവിധാനം ഒരുക്കിയിരുന്നു.

]]>
കോവളം സംഭവം; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ https://malayalees.ch/kovalam-incident-action-against-si-tourism-minister-to-visit-foreigner/ Sat, 01 Jan 2022 09:29:52 +0000 https://malayalees.ch/?p=54892 കോവളത്ത് വിദേശ പൗരന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്‍റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കും. ടൂറിസം മന്ത്രി നേരിൽ കാണാൻ താത്പര്യം പ്രകടിപ്പിച്ചതായി സ്വീഡിഷ് പൗരൻ സ്റ്റീവൻ ഓക്സർബർഗ് പ്രതികരിച്ചു. മദ്യം ഒഴുക്കിക്കളഞ്ഞ പൊലീസ് നടപടി നിരാശാജനകമെന്ന് സ്റ്റീവൻ ഓക്സർബർഗ്. നേരത്തെയും മോശപ്പെട്ട അനുഭവങ്ങൾ പൊലീസിൽ നിന്നും ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടി സ്വാഗതാർഹമെന്ന് സ്വീഡിഷ് വിനോദസഞ്ചാരി വ്യകത്മാക്കി.

]]>