Kottayam – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Sep 2023 08:12:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kottayam – malayalees.ch https://malayalees.ch 32 32 വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; പൊലീസ് എത്തിയപ്പോൾ 13 നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു https://malayalees.ch/pet-dogs-guarding-cannabis-trade/ Mon, 25 Sep 2023 08:11:54 +0000 https://malayalees.ch/?p=88352
കോട്ടയം കുമരനെല്ലൂരിൽ വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. പൊലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുമരനെല്ലൂർ സ്വദേശി റോബിനാണ് മുങ്ങിയത്. റോബിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. വിദേശ ബ്രീഡുകളിൽ പെട്ട 13 നായ്ക്കളാണ് റോബിൻ വളർത്തുന്നത്.(Pet dogs guarding cannabis trade)

ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തിയത് 13 കിലോ കഞ്ചാവാണ്. കഞ്ചാവിന് പുറമെ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കളും പൊലീസ് കണ്ടെത്തി. നായകളെ ഉപയോഗിച്ച് കടിപ്പിക്കുക റോബിൻ ചെയ്തിരുന്നു. കഞ്ചാവ് വില്പന ഉണ്ടെന്ന കാര്യം നാട്ടുകാർ അറിഞ്ഞിരുന്നില്ല. പൊലീസ് പരിശോധനയ്ക്ക് ശേഷമാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

]]>
കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ https://malayalees.ch/human-rights-commission-intervened-in-the-case-of-the-farmers-suicide-attempt/ Fri, 04 Aug 2023 08:24:02 +0000 https://malayalees.ch/?p=85614 സ്വന്തം പാടത്തേക്ക് വെള്ളം കിട്ടാൻ എട്ടു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കർഷകൻ്റ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. തിരുവാർപ്പ് സ്വദേശി എൻ.ജി ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യഷി, ജലസേചന വകുപ്പുകൾക്കെതിരെയാണ് പരാതി. ഓഗസ്റ്റ് 22 ന് കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

]]>
കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും https://malayalees.ch/kollam-sudhi-cremation-today/ Tue, 06 Jun 2023 04:19:27 +0000 https://malayalees.ch/?p=82240 കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനം നടക്കും. പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. നിരവധി വർഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഫഌവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവർണകാലഘട്ടത്തിൽ നിൽക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.

വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോകുകയായിരുന്നു. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.

]]>
ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: കോട്ടയത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി https://malayalees.ch/private-bus-accident-ettumanoor/ Tue, 07 Mar 2023 09:58:24 +0000 https://malayalees.ch/?p=77547 കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നതെന്ന് വ്യക്തമാകുന്ന സമീപത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി തകർന്നു. കടയിൽ ആളില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
ബസ് ഓടിച്ചിരുന്ന ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഇദ്ദേഹത്തിന് പരുക്കേറ്റിരുന്നു.

]]>
കോട്ടയത്ത് പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ https://malayalees.ch/kottayam-police-attack-2-arrest/ Tue, 07 Mar 2023 04:44:12 +0000 https://malayalees.ch/?p=77499 കോട്ടയം വാകത്താനത്ത് പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാകത്താനം സ്വദേശി നിഖിൽ, സഹോദരൻ അഖിൽ എന്നിവരാണ് പിടിയിലായത്. നാലുന്നാക്കൽ ലൈഫ് മിഷൻ കോളനിയിൽ അയൽവീട്ടുകാർ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇവർ ആക്രമിച്ചത്.

കഴിഞ്ഞ് ഞായറാഴ്ചയാണ് അയൽവീട്ടുകാർ തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. തർക്കം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

]]>
കോട്ടയത്ത് ബൈക്കിൽ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം https://malayalees.ch/kottayam-accident-housewife-die/ Thu, 12 Jan 2023 04:12:54 +0000 https://malayalees.ch/?p=74335 കോട്ടയം പാമ്പാടി എട്ടാം മൈലിൽ ബൈക്കിൽ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മീനടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി എട്ടാം മൈൽ ജം​ക്ഷനിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. മകൻ്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം .

പിന്നിൽ നിന്നെത്തിയ ടോറസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് കൂടി വണ്ടി കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിച്ചു. മകൻ അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രണ്ട് വർഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചത്.

]]>
രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം തന്നെ; ഫോറന്‍സിക് പരിശോധനാഫലം പുറത്ത് https://malayalees.ch/reshmi-died-of-food-poisoning-forensic-test-results-are-out/ Mon, 09 Jan 2023 09:51:24 +0000 https://malayalees.ch/?p=74165 കോട്ടയത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നഴ്‌സ് രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം എന്ന് ഫോറന്‍സിക് പരിശോധനാഫലം. അന്വേഷണ സംഘത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സംഭവത്തില്‍ ഹോട്ടലുടമകളെയും പ്രതിചേര്‍ത്തു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണ സംഘത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ ഉണ്ടാകും. അതേസമയം ഭക്ഷ്യ വിഷബാധയുണ്ടായ കോട്ടയത്തെ ദ പാര്‍ക്ക് എന്ന ഹോട്ടലിന്റെ ഉടമളെയും ഗന്ധിനഗര്‍ പോലീസ് പ്രതി ചേര്‍ത്തു. ഇവര്‍ക്കായുള്ള തിരച്ചിലും ഊര്‍ജിതമാക്കി.

ഇന്നലെ ഹോട്ടലിലെ പ്രധാന കുക്കിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാം തിയതിയാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രശ്മി മരിക്കുന്നത്. അന്ന് തന്നെ ബന്ധുക്കള്‍ ഭക്ഷ്യവിഷബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചിരുന്നു.

]]>
കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക് https://malayalees.ch/bus-carrying-sabarimala-pilgrims-overturns-in-kottayam/ Sat, 07 Jan 2023 03:58:03 +0000 https://malayalees.ch/?p=74080 കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരുക്ക്. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരുക്കേറ്റത് .ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. രാമപുരം പൊലീസിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.

]]>
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ https://malayalees.ch/kottayam-municipal-health-supervisor-suspended/ Wed, 04 Jan 2023 04:24:25 +0000 https://malayalees.ch/?p=73863 കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവർത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തി.

അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ . ഒരു കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റു . ആർപ്പൂക്കര സ്വദേശി കെ ആർ ഷാജിക്കും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഫോണിൽ പരാതി പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നും ഷാജി പറഞ്ഞു.

അതിനിടെ രശ്മിക്ക് ഭക്ഷ്യ വിഷബാധയേറ്റ അതേ ദിവസം ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാനായിട്ടില്ല. ഒരു ക്വാർട്ടർ കുഴിമന്തിയും ഷവർമ്മയും ആണ് ഇമ്മാനുവൽ ഓർഡർ ചെയ്തത്. കുഴിമന്തി ചിക്കനും റൈസും മയണോയ്സുമാണ് ഇമ്മാനുവൽ കഴിച്ചത്. അന്നത്തെ ദിവസംതനിക്ക് വലിയ പ്രശ്നമുണ്ടായില്ല. എന്നാൽ അടുത്ത ദിവസം കടുത്ത വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടുവെന്ന് ഇമ്മാനുവൽ പ്രതികരിച്ചു.

പിന്നാലെ നല്ല വിറയലോടെ പനിയുണ്ടായി. മരുന്ന് കഴിച്ചെങ്കിലും പനിയും വയറിളക്കവും കൂടിയും കുറഞ്ഞും ഇരുന്നു. ഒരു ദിവസം കൂടി വീട്ടിൽ വിശ്രമിച്ച ശേഷം കോട്ടയം കിംസിൽ അഡ്മിറ്റായി. താനിപ്പോഴും ആശുപത്രിയിലാണ് പനി വിട്ടെങ്കിലും വയറിളക്കവും വയറുവേദനയും ഇപ്പോഴും ഉണ്ടെന്ന് ഇമ്മാനുവൽ വ്യക്തമാക്കി.

]]>
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും https://malayalees.ch/food-poison-death-postmortem/ Tue, 03 Jan 2023 03:58:24 +0000 https://malayalees.ch/?p=73795 ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ.

സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 19 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

ഇതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി. പോസ്റ്റ്മോർട്ടതിനു ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ രശ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വീണ്ടും മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

]]>