kottayam Constituency – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Mar 2021 08:03:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kottayam Constituency – malayalees.ch https://malayalees.ch 32 32 കോട്ടയത്ത് പി.സി ജോര്‍ജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം https://malayalees.ch/violence-in-pc-george-election-campaign/ Fri, 26 Mar 2021 08:02:55 +0000 https://malayalees.ch/?p=42080 കോട്ടയം പാറത്തോടിൽ പി.സി ജോർജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം. സി.പി.എം- ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സി.പി.എം പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി.സി ജോർജ് ആരോപിച്ചു.

പി.സി.ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി.ജോര്‍ജ് മടങ്ങുകയും ചെയ്തു

]]>
കോട്ടയത്ത് തീ പാറുന്ന പോരാട്ടം https://malayalees.ch/election-fight-in-kottayam/ Thu, 25 Mar 2021 04:01:19 +0000 https://malayalees.ch/?p=42004 പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വാശിയേറിയ പോരാട്ടമാണ് കോട്ടയം മണ്ഡലത്തിൽ നടക്കുന്നത്. വികസനവും വികസന മുരടിപ്പും ചർച്ചയാകുന്ന മണ്ഡലത്തിൽ ബി.ജെ.പിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

മണ്ഡലം തിരിച്ചു പിടിക്കാൻ ഇത്തവണ എൽ.ഡി.എഫ് ശക്തനായ സ്ഥാനാർഥിയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ അഡ്വക്കേറ്റ് കെ. അനിൽകുമാർ പരിസ്ഥിതി സൗഹൃദ വികസനം മുന്നോട്ടുവച്ചാണ് വോട്ടു തേടുന്നത്. പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്.

മണ്ഡലത്തിലെ വികസനത്തിന് വിലങ്ങുതടിയാകുന്നത് സംസ്ഥാന സർക്കാരനെന്ന് പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തിൽ നിന്നും ലഭിച്ച പിന്തുണ ഇത്തവണയും ഉണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് തിരുവഞ്ചൂരിനെ ഉള്ളത്. ഭൂരിപക്ഷം വർധിപ്പിക്കാൻ ഉള്ള ശ്രമത്തിൽ മാത്രമാണ് തിരുവഞ്ചൂരിനു ശ്രദ്ധ.

സി.പി.എം വിട്ടു വന്ന മിനാർവ മോഹനാണ് ബി.ജെ.പിക്ക് വേണ്ടി ഇത്തവണ കളത്തിൽ ഇറങ്ങിയിരിക്കുന്നത്. എൽ.ഡി.എഫ് വോട്ടുകളും ആളും സാമുദായിക വോട്ടുകളും തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

]]>