kottathara – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Dec 2021 04:21:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kottathara – malayalees.ch https://malayalees.ch 32 32 അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മുന്നറിപ്പ് നൽകിയില്ലെന്ന് തൊഴിലാളികൾ https://malayalees.ch/20-temporary-staff-in-kottathara-tribal-specialty-hospital-lose-their-jobs/ Thu, 23 Dec 2021 04:21:04 +0000 https://malayalees.ch/?p=54487 അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. കാന്റീൻ അടച്ചുപൂട്ടാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം. 20 പേരുടെ തൊഴിൽ നഷ്ടമാകും. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് യാതൊരുവിധ നോട്ടീസും നൽകിയില്ലെന്ന് തൊഴിലാളികൾ.

അട്ടപ്പാടിയിലെ ആദിവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്. ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച സേവനങ്ങൾക്ക് അവാർഡ് ലഭിച്ച താലൂക്ക് ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയാണ്.

]]>
ആരോപണങ്ങളിൽ ഉറച്ച് സൂപ്രണ്ട്; ആവശ്യമെങ്കിൽ തെളിവുകൾ നൽകുമെന്ന് ഡോ.പ്രഭുദാസ് https://malayalees.ch/dr-prabhudas-superindent-of-attappadi-kottathara-tribal-hospital-transferred/ Sat, 11 Dec 2021 04:07:44 +0000 https://malayalees.ch/?p=53836 കോട്ടത്തറ ആശുപത്രി എച്ച് എം സി അംഗങ്ങൾക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സൂപ്രണ്ട്. ആവശ്യമെങ്കിൽ തെളിവുകൾ നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസ് വ്യക്തമാക്കി. അട്ടപ്പാടിക്കാർക്ക് മികച്ച സേവനം ലഭിക്കാൻ കഴുന്നതെല്ലാം ചെയ്‌തിട്ടുണ്ട്‌. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ഇന്നലെയാണ് സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.

ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.

ആരോഗ്യ മന്ത്രി വീണാജോര്‍ജിന്‍റെ മിന്നൽ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമർശനം. മന്ത്രിയുടെ സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് ത‍ടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്‍റെ നിലപാട്.

മന്ത്രിയുടെ മിന്നൽ സന്ദർശനദിവസം ഇല്ലാത്ത മീറ്റിങ്ങിന്‍റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്ന് ഡോ. പ്രഭുദാസ് തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുൻപേ എത്താനുള്ള തിടുക്കമാകാം ആരോഗ്യ വകുപ്പ് മന്ത്രിക്കെന്നും പ്രഭുദാസ് ആരോപിച്ചു.

]]>
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ https://malayalees.ch/attappadi-kottathara-tribal-hospital-termination/ Mon, 15 Nov 2021 11:08:51 +0000 https://malayalees.ch/?p=52528 അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച 61 താൽക്കാലിക ജീവനക്കാരെയാണ് പരിച്ചുവിട്ടത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ച് വിടാനുള്ള കാരണമെന്നാണ് വിശദീകരണം.

നഴ്‌സും അറ്റന്ററും ഡ്രൈവറും ബൈസ്റ്റാന്ററുമടക്കമുള്ള തസ്തികകളിലുള്ള 61 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനായിട്ടില്ല. ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസം ശമ്പളം നൽകിയത് ട്രൈബൽ ഫണ്ട് റീകൂപ്പ് ചെയ്തു കൊണ്ടായിരുന്നു. ഈ ഫണ്ട് തിരിച്ചടയ്ക്കാൻ ആശുപത്രിക്ക് നിർദ്ദേശം വന്നത് പ്രതിസന്ധി രൂക്ഷമാക്കി. കോവിഡ് സാഹചര്യം ദുഷ്‌കരമായപ്പോൾ സേവനം നിർവഹിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

അതേസമയം പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തി. ആശുപത്രി സൂപ്രണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തിയെന്നാണ് ആരോപണം. സാഹചര്യം വിലയിരുത്താൻ ആശുപത്രി മാനേജ്‌മെൻറ് കമ്മിറ്റി യോഗം ചേർന്നു. മാനേജ്‌മെന്റ് കമ്മിറ്റി ബാധ്യത ഏറ്റെടുക്കണമെന്ന് സുപ്രണ്ട് യോഗത്തിൽ ആവശ്യപ്പെട്ടു. 3 ദിവസം കൂടി ജീവനക്കാർക്ക് തുടരാൻ അവസരം നൽകിയിട്ടുണ്ട്. ഒരു കോടി എട്ട് ലക്ഷം രൂപയാണ് ശമ്പള കുടിശിക നിലനിൽക്കുന്നത്.

]]>