kottarakkara – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Jun 2023 12:01:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kottarakkara – malayalees.ch https://malayalees.ch 32 32 കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച് 20ഓളം പേർക്ക് പരുക്ക്; 2 പേരുടെ നില ​ഗുരുതരം https://malayalees.ch/ksrtc-bus-accident-in-kottarakkara-20-injured/ Sat, 24 Jun 2023 11:59:04 +0000 https://malayalees.ch/?p=83275 കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരുക്ക്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോ​ഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിക്ക് അപ്പ് ഡ്രൈവറായ തൃശൂർ സ്വദേശി ശരൺ (30 വയസ്സ്), എസ്ആർടിസിയിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻ പിള്ള, (52 വയസ്സ് ) എന്നിവർക്കാണ് ​ഗുരുതര പരുക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ്
കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്.

]]>
കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു https://malayalees.ch/kottarakkara-temple-pond-cleaning/ Sat, 10 Sep 2022 04:34:42 +0000 https://malayalees.ch/?p=67847 കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. ഫയർഫോഴ്‌സും നഗരസഭയും ചേർന്നാണ് നവീകരണം നടത്തുന്നത്. നാടിന്റെ തന്നെ നാളുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

പായൽ പിടിച്ച് കാടുമുടി കിടക്കുകയായിരുന്നു ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം. കുളം നവീകരിക്കണമെന്ന് മതഭേദമന്യേ നാടിൻറെ നാളുകളായുള്ള ആവശ്യമായിരുന്നു. ഒടുവിലാണ് നഗരസഭയും ഫയർഫോഴ്‌സും ചേർന്ന് നാടിൻറെ ആവശ്യത്തിന് പരിഹാരം കാണുന്നത്. നഗരസഭയിലെ 100 ലധികം തൊഴിലാളികളും ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളാകുന്നുണ്ട്.

ചിറക്ക് ചുറ്റും വിളക്കുകൾ സ്ഥാപിക്കാനും ചെടികൾ നട്ടുവളർത്താനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. നാലു കോടി രൂപയുടെ ക്ഷേത്രക്കുള നവീകരണത്തിനാണ് ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുള്ളത്. ക്ഷേത്ര കുള നവീകരണത്തിൽ ആചാരങ്ങൾക്ക് അനുകൂലമായ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ക്ഷേത്ര ഉപദേശക സമിതിയും അറിയിച്ചിട്ടുണ്ട്.

]]>
പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം; സംഭവം കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ https://malayalees.ch/kottarakkara-supplyco-rice/ Fri, 06 Aug 2021 11:57:20 +0000 https://malayalees.ch/?p=47775 കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. നാലു വർഷം പഴക്കമുള്ള പുഴുവരിച്ച അരി ചാക്കുകൾ നാട്ടുകാർ പിടിച്ചെടുത്തു. വൃത്തിയാക്കിയ അരി സ്കൂളുകളിൽ വിതരണം ചെയ്യാനായിരുന്നു ശ്രമം.

2017 ൽ സപ്ലൈകോ ഗോഡൗണിൽ എത്തിയ അരിയാണ് അധികൃതർ വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമിച്ചത്. 2000ത്തിൽ അധികം ചാക്ക് അരി നാട്ടുകാർ പിടിച്ചെടുത്തു. പുഴുവരിച്ച നിലയിൽ ആയിരുന്നു അരികൾ ചാക്കിൽ ഉണ്ടായിരുന്നത്. അരി അരിച്ചെടുത്ത ശേഷം, അതിൽ ഉള്ള ക്രിമി കീടങ്ങളെ വിഷം തളിച്ചാണ് നശിപ്പിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.

സ്കൂളുകളിലേക്ക് വിതരണം ചെയ്യാനാണ് അരി വൃത്തിയാക്കുന്നത് എന്നും നാട്ടുകാർ ആരോപിച്ചു. ഇത് സാധൂകരിക്കുന്ന സപ്ലൈകോ ഡിപ്പോക്ക് ലഭിച്ച ഉത്തരവും പുറത്തായി.

ആഴ്ചകളായി അരി വൃത്തിയാക്കൽ ജോലികൾ നടന്നുവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ബിജെപി ഡിപ്പോയിലേക്ക് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഉത്തരവ് പരിശോധിച്ചശേഷം സപ്ലൈകോ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

]]>
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് മോഷിടിച്ചയാളെ പിടികൂടി https://malayalees.ch/guy-who-stolen-ksrtc-bus-caught/ Thu, 25 Feb 2021 05:49:40 +0000 https://malayalees.ch/?p=40645 കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് മോഷിടിച്ചയാളെ പിടികൂടി. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ ടിപ്പർ അനിയാണ് പിടിയിലായത്. പാലക്കാട് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊട്ടരക്കര ഡിപ്പോയിൽ നിന്ന് കടത്തിയ ബസ് പിന്നീട് ഇയാൾ ഉപേക്ഷിച്ചിരുന്നു.

ഫെബ്രുവരി എട്ടാം തിയതിയാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് ഇയാള്‍ ബസ് മോഷ്ടിച്ചത്. ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു അന്വേഷണം. KL 15 7508 നമ്പർ ‘വേണാട്’ ബസാണ് മോഷ്ടിക്കപ്പെട്ടിരുന്നത്. ഡിപ്പോക്ക് സമീപം കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫിസിന് മുന്നിൽ നിന്നാണ് മോഷണം പോയത്.

]]>