kottarakkara taluk hospital – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 May 2023 04:32:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kottarakkara taluk hospital – malayalees.ch https://malayalees.ch 32 32 ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് വിശദമായി പരിശോധിക്കും https://malayalees.ch/dr-vandana-murder-case-accused-sandeep-mental-health-examination/ Wed, 17 May 2023 04:18:18 +0000 https://malayalees.ch/?p=81337 ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. ഇതിന് ശേഷമാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സന്ദീപിന്റെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ജി സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേതൃത്വം നല്‍കുന്ന സംഘമാണ് പരിശോധിക്കുക. പ്രതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില മെഡിക്കല്‍ സംഘം വിലയിരുത്തും. സന്ദീപിന് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നാണാണ് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട്. അന്വേഷക സംഘം സന്ദീപിനെ കൊട്ടാരക്കര എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി.

ആക്രമണത്തിന് ഉപയോഗിച്ച കത്രിക എവിടെ നിന്ന് എങ്ങനെ കൈക്കലാക്കി എന്നീ കാര്യങ്ങളില്‍ വ്യക്തതവരുത്താനുണ്ട്. സന്ദീപിന്റെ ശരീരത്തിലുള്ള മുറിവ് എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കോടതി ഉത്തരവ് പ്രകാരം സന്ദീപിന്റെ ഇടതുകാലിന്റെ പൊട്ടലിന് പുനലൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇയാളുടെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് വൈകും. ആരോഗ്യസ്ഥിതി തൃപ്തികരമായാല്‍ മാത്രമേ തെളിവെടുപ്പ് നടക്കുകയുള്ളൂ.

]]>
15 മിനിറ്റിന് ശേഷം സന്ദീപിന്റെ മട്ടുമാറി, മദ്യപിച്ചെന്ന് തോന്നിയില്ല പക്ഷേ സംസാരം സാധാരണ നിലയിലായിരുന്നില്ല; ആശുപത്രിയിലെ നടുക്കുന്ന സംഭവങ്ങള്‍ വിവരിച്ച് ഡോ. ഷിബിന്‍ https://malayalees.ch/doctor-shibin-explains-sandeeps-behavior-inside-hospital-vandana-murder/ Fri, 12 May 2023 04:17:12 +0000 https://malayalees.ch/?p=81093 ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകവും അതിന് തൊട്ടുമുന്‍പും ആശുപത്രിയില്‍ നടന്ന ഭയാനകമായ സംഭവങ്ങള്‍ വിവരിച്ച് ഡോക്ടര്‍ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ ഷിബിന്‍. സന്ദീപിനെ കൊണ്ടു വരുമ്പോള്‍ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും 15 മിനിട്ടിന് ശേഷമാണ് സന്ദീപ് പ്രകോപിതനാകുന്നതെന്നും ഷിബിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. 

ശബ്ദം കേട്ട് പുറത്ത് വരുമ്പോള്‍ സന്ദീപ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടതെന്നാണ് ദാരുണമായ കൊലപാതകത്തെക്കുറിച്ച് സന്ദീപ് പറയുന്നത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നിരായുധരായിരുന്നു. പരുക്ക് പറ്റിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പിന്‍മാറി. പൊലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെ താനും പോയെന്നും ഡോക്ടര്‍ ഷിബിന്‍ പറഞ്ഞു.

ഡോക്ടര്‍ വന്ദനയുടെ ശബ്ദം കേട്ടാണ് തിരിച്ച് വന്നപ്പോള്‍ പ്രതി സന്ദീപും ഡോക്ടറും നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും ഡോക്ടര്‍ ഷിബിന്‍. വന്ദനയുടെ കാലില്‍ പിടിച്ച് വലിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സന്ദീപ് വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സന്ദീപിനെ തട്ടിമാറ്റിയാണ് വന്ദനയെ പുറത്ത് എത്തിച്ചത്. രക്ഷപ്പെടുത്തുന്ന സമയം വന്ദനയ്ക്ക് ബോധം ഉണ്ടായിരുന്നു. വന്ദനയെ നടത്തിയാണ് സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയത്. സന്ദീപ് മദ്യപിച്ചതായി തോന്നിയില്ല. പക്ഷേ സംസാരം സാധാരണ ഗതിയിലായിരുന്നില്ല. സന്ദീപ് കത്രിക കൈക്കലാക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
ഡോക്ടറെ കുത്തി കൊന്ന സംഭവം; കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് https://malayalees.ch/kgmo-protest-kottarakkara-native-youth-stabbed-doctor/ Wed, 10 May 2023 07:28:49 +0000 https://malayalees.ch/?p=81007 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവക്കുന്നു. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കുകയാണ്.

സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം എന്നു സംഘടന ആവശ്യപ്പെടുന്നു. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്ന് കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്.

]]>