kottarakara – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 04:23:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kottarakara – malayalees.ch https://malayalees.ch 32 32 എഴുത്തുകളും, മണിയോർഡറുകളും പുറത്തു വരേണ്ട പോസ്റ്റ് ഓഫിസിൽ നിന്ന് ഇന്ന് പുറത്തേക്ക് വരുന്നത് ഇഴജന്തുക്കൾ https://malayalees.ch/kottarakkara-post-office-destroyed/ Fri, 11 Nov 2022 04:23:44 +0000 https://malayalees.ch/?p=71063 നഗര ഹൃദയത്തിൽ ഒരു കാട്. മിയാവാക്കിയെ ആശയം അങ്ങനെയാണ് രൂപപ്പെട്ടത്. എന്നാൽ കൊട്ടാരക്കര കുന്നിക്കോട് ടൗണിൽ സ്വാഭാവികമായി വളർന്നു കൊണ്ടിരിക്കുന്ന ഒരു കാടുണ്ട്. കുന്നിക്കോട് പോസ്റ്റ് ഓഫീസിലാണ് ഈ സ്വാഭാവിക വനം രൂപപ്പെടുന്നത്. 

പോസ്റ്റ് ഓഫീസിൻ കാടിന്റെ സ്വാഭാവിക വളർച്ചയ്ക്ക് സ്ഥലം എംപി കൊടിക്കുന്നിൽ സുരേഷിന്റെ പങ്കും വിസ്മരിച്ചു കൂടാ… കാലപ്പഴക്കം കൊണ്ട് ചോർന്ന് ഒലിച്ച പോസ്റ്റ് ഓഫീസ് കെട്ടിടം ഉടൻ പുതുക്കിപണിഞ്ഞു തരാമെന്ന സ്ഥലം എംപിയുടെ വാക്ക് വിശ്വസിച്ച് വർഷങ്ങൾക്ക് മുൻപ് വാടക കെട്ടിടത്തിലേക്ക് മാറിയ പോസ്റ്റ് ഓഫീസ് ഇന്നും അവിടെ തന്നെ തുടരുകയാണ്.

ധാരാളം കത്തുകൾ എത്തിയിരുന്ന കുന്നിക്കോട് പോസ്റ്റ് ഓഫീസിൽ ഇന്ന് എത്തുന്നത് ടൗണിലെ മുഴുവൻ മാലിന്യങ്ങളുമാണ്. എഴുത്തുകളും, മണിയോർഡറുകളും പുറത്തു വരേണ്ട പോസ്റ്റ് ഓഫിസിൽ നിന്ന് ഇന്ന് പുറത്തേക്ക് വരുന്നത് ഇഴജന്തുക്കളാണ്.

പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് പോസ്റ്റ് ഓഫീസ് മാറണമെന്നില്ല, പഴയ ഓഫീസ് നിന്ന സ്ഥലത്തെ കാടെങ്കിലും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

]]>
കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് അറസ്റ്റില്‍ https://malayalees.ch/gun-shot-against-lawyer-in-kollam/ Thu, 27 Oct 2022 04:03:01 +0000 https://malayalees.ch/?p=70261 കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വലത് തോളിന് വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി അഭിഭാഷകനെ വെടിവച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിഭാഷകനും സുഹൃത്തും തമ്മില്‍ കുറച്ചുനാളുകളായി കുടുംബപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രിയോടെ മഹേഷിന്റെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തിയത്.

]]>
കൊട്ടാരക്കരയിൽ അയൽക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി https://malayalees.ch/neighbour-beats-man-to-death-in-kottarakara/ Sat, 17 Sep 2022 09:23:43 +0000 https://malayalees.ch/?p=68225 കൊല്ലം കൊട്ടാരക്കരയിൽ അയൽക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി അനിൽ കുമാറാണ് കൊല ചെയ്യപ്പെട്ടത്. മരം വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുന്നിക്കോട് സ്വദേശി, സലാവുദ്ദീൻ, മകൻ ദമീദ് എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലാണ്. പൊലീസ് കേസെടുത്ത് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; നാല് കുട്ടികൾ ചികിത്സ തേടി https://malayalees.ch/food-poisoning-in-anganwadi-kottarakara/ Sat, 04 Jun 2022 09:00:06 +0000 https://malayalees.ch/?p=62900 കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ചികിത്സ തേടി.

അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേതുടർന്ന് കൊട്ടാരക്കര ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ രക്ഷിതാക്കൾ വലിയ പ്രതിഷേധത്തിലാണ്.

]]>
വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു https://malayalees.ch/husband-killed-wife-and-committed-suicide-kollam/ Wed, 20 Apr 2022 10:21:05 +0000 https://malayalees.ch/?p=60452 കൊല്ലം കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64)ഭാര്യ രമയെ (56) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന്‍ വെട്ടിമാറ്റി. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ നാളുകളായി കുടുംബവഴക്കിനെ തുടര്‍ന്ന് രാജനും രമയും അകന്ന് കഴിയുകയായിരുന്നു. രമയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു രമ. ഈ സമയത്താണ് റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന രാജന്‍ ആക്രമിച്ചത്. രമയെ വെട്ടിയ ശേഷം രാജന്‍ സമീപത്തെ തന്നെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

]]>