Kothamangalam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 11:00:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kothamangalam – malayalees.ch https://malayalees.ch 32 32 വീട്ടിലേക്ക് റോഡില്ല; കോതമംഗലത്ത് മൃതദേഹം ചുമന്ന് ബന്ധുക്കള്‍ https://malayalees.ch/relatives-carrying-the-dead-body-in-kothamangalam/ Sat, 04 Mar 2023 11:00:19 +0000 https://malayalees.ch/?p=77381 വീട്ടിലേക്ക് പോകാൻ റോഡില്ലാത്തതുകൊണ്ട് മൃതദേഹം ചുമന്ന് ബന്ധുക്കള്‍. എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിലാണ് സംഭവം. സ്കറിയാ കുരുവിള എന്ന വ്യക്തിയുടെ മൃതദേഹമാണ് ഒന്നരയടി വീതിയുള്ള വരമ്പിലൂടെ ചുമന്നത്.

12ാം വാര്‍ഡ് കണികണ്ടം വയല്‍ മേഖലയിലാണ് റോഡില്ലാത്തത്. വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയിട്ടുണ്ട്. മരിച്ച സ്കറിയ കുരുവിളയാണ് കൂടുതല്‍ സ്ഥലം നല്‍കിയത്. എന്നാൽ ഫണ്ട് ഇല്ല എന്ന കാരണത്താൽ പണി നീളുകയാണ്. ഇവിടെ 70 വര്‍ഷമായി അഞ്ചിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റുള്ള പലരും സ്ഥലം വിട്ടു പോയി.

എന്നാൽ താമസക്കാര്‍ കുറവായതും സാങ്കേതിക പ്രശ്നങ്ങളുമാണ് റോഡ് പണിയാൻ തടസ്സമെന്നാണ് കീരംപാറ പഞ്ചായത്ത് പറയുന്നത്. അത്രയും ഫണ്ട് പഞ്ചായത്തിനില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

]]>
കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി https://malayalees.ch/private-bus-ran-over-the-students-feet-kothamangalam/ Fri, 06 Jan 2023 04:13:10 +0000 https://malayalees.ch/?p=74031 സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കോതമംഗലം കോട്ടപ്പടി സ്കൂൾ കവലയിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിനാണ് അപകടം ഉണ്ടായത്.

സഹപാഠികൾക്കൊപ്പം ബസ് കയറുവാൻ വരുമ്പോൾ ആണ് ദാരുണമായ സംഭവമുണ്ടായത്. കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻ ചക്രം ഹസനുലിൻ്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

]]>
നിയന്ത്രണം വിട്ട ഫോർച്യൂണർ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; യുവതിക്ക് പരിക്ക് https://malayalees.ch/car-accident-scooter-passenger-injured/ Tue, 20 Dec 2022 04:07:37 +0000 https://malayalees.ch/?p=73092 കോതമംഗലം അരമനപ്പടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോതമംഗലം ടൗൺ ഭാഗത്തേക്ക് വരികയായിരുന്ന ഫോർച്യൂണർ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. 

പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരുക്കേറ്റ പിണ്ടിമന സ്വദേശി
മിനിയെ (46) കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു അപകടത്തിൽ തിരുവനന്തപുരം നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നഗരൂർ നന്ദായ് വനം സ്വദേശി പ്രകാശ് (60) ആണ് മരിച്ചത്. നഗരൂർ നെടുമ്പറമ്പ് റോഡിൽ നെയ്ത്തുശാല ജംഗ്ഷനിലാണ് അപകടമുണ്ടായത്.

]]>
കോതമം​ഗലം കൊലപാതകം: അന്വേഷണം സംഘം ബംഗാളിലേക്ക് https://malayalees.ch/kothamangalam-murder-probe-bengal/ Fri, 06 Aug 2021 08:27:33 +0000 https://malayalees.ch/?p=47759 കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ബംഗാളിലേക്ക് തിരിച്ചു. ബീഹാറിലെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാൾ ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിൻ്റെ പുതിയ നീക്കം.

ബീഹാർ പൊലീസിൻ്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിൻറെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂർ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തി. രഗിൽ ദന്തഡോക്ടറായ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം ബംഗാൾ ആണെന്ന് അന്വേഷണസംഘത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബംഗാളിൽ നിന്നും എത്തിച്ച തോക്ക് ബിഹാറിൽ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ഉടൻ തന്നെ തോക്കിന്റെ വിവരങ്ങൾ പുറത്തുവിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. രഘുവിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രഗിലിൻ്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

]]>
കോതമംഗലം ദന്ത ഡോക്ടറുടെ കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബീഹാറിലേക്ക് https://malayalees.ch/kothamangalam-murder-probe-bihar/ Mon, 02 Aug 2021 08:41:48 +0000 https://malayalees.ch/?p=47537 കോതമംഗലം ദന്ത ഡോക്ടറുടെ കൊലപാതകത്തിൽ തോക്കിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘം ഇന്ന് ബീഹാറിലേക്ക് പുറപ്പെടും. കോതമംഗലം എസ്.ഐ.യുടെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സംഘമാണ് ബീഹാറിലേക്ക് പുറപ്പെടുന്നത്. രഗിലിൻ്റെ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പുറപ്പെടുന്നത്.

കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസയെ കൊലപ്പെടുത്താൻ രഗിൽ ഉപയോഗിച്ചത് ബീഹാറിൽ നിന്നുള്ള തോക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രഗിലിൻ്റ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തോക്കിൻറെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘം ഇന്നു വൈകുന്നേരം ബീഹാറിലേക്ക് പുറപ്പെടും. 7.62mm പിസ്റ്റൽ ബിഹാറിലെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ പ്രയാസമില്ലാതെ ലഭിക്കുന്നതായാണ് വിവരം. എന്നാൽ രഗിലിന് തോക്ക് കൈക്കലാക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.

ഇതിനായി രഗിലിൻ്റെ സുഹൃത്ത് ആദിത്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൂടാതെ മാനസയുടെ കോളജിലെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

]]>
കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി https://malayalees.ch/the-high-court-said-that-the-central-army-will-have-to-be-called-to-take-over-the-kothamangalam-church/ Fri, 14 Aug 2020 09:38:54 +0000 https://malayalees.ch/?p=30199 പള്ളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും സമയം നല്‍കാനാകില്ല

കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും സമയം നല്‍കാനാകില്ല.

കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അഡീഷണൽ സോളിസിറ്റർ ജനറലിന് കൈമാറാനും കോടതി നിർദേശിച്ചു. കോതമംഗലം ചെറിയപളളി ഏറ്റെടുത്ത് കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്ത‍‍ഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്.

]]>