Kothamangalam Church – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Jan 2021 04:52:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kothamangalam Church – malayalees.ch https://malayalees.ch 32 32 കോതമം​ഗലം പള്ളി സിം​ഗിൾ ബെഞ്ച്നെതിരെ അപ്പീൽ നൽകി സർക്കാർ https://malayalees.ch/govt-submit-appeal-to-division-bunch-on-kothamangalam-church-issue/ Tue, 05 Jan 2021 04:52:42 +0000 https://malayalees.ch/?p=38016 സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സർക്കാർ. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അപ്രായോഗികവുമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ എസ്.സുഹാസ് അപ്പീൽ നൽകി.

സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാതെ തീര്‍ത്തും ഏകപക്ഷീയമായാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ പറയുന്നു. പള്ളി ഏറ്റെടുക്കുന്നത് ഗുരുതര ക്രമസമാധാന പ്രശ്നമുണ്ടാക്കും. സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.

വെള്ളിയാഴ്ചയ്ക്കകം കോതമംഗലം പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. പള്ളി ഏറ്റെടുത്ത് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

]]>
കോതമംഗലം ചെറിയപളളി വിട്ടുകൊടുക്കില്ലെന്ന് മതമൈത്രി സംരക്ഷണ സമിതി https://malayalees.ch/kothamangalam-church-dispute/ Tue, 18 Aug 2020 05:23:48 +0000 https://malayalees.ch/?p=30381 പ്രദേശത്തെ തീര്‍ഥാടന കേന്ദ്രമായി മാറിയ പളളിയെ സംരക്ഷിക്കാന്‍ ജാതിമതഭേദമന്യേ ആളുകളെത്തുമെന്ന് യാക്കോബായ പക്ഷം

കോടതി വിധി അനുസരിച്ച് കോതമംഗലം ചെറിയപളളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം മുളന്തുരുത്തി പളളിയും ഓണക്കൂര്‍ പളളിയും ഏറ്റെടുത്ത പശ്ചാത്തലത്തില്‍ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലം ചെറിയപളളി എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. പ്രദേശത്തെ തീര്‍ഥാടന കേന്ദ്രമായി മാറിയ പളളിയെ സംരക്ഷിക്കാന്‍ ജാതിമതഭേദമന്യേ ആളുകളെത്തുമെന്നും യാക്കോബായ പക്ഷം വ്യക്തമാക്കി.

കോവിഡിന്റെ മറവില്‍ പളളികളോരോന്നും എളുപ്പത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്നും യാക്കോബായ പക്ഷം ആരോപിച്ചു. കോവിഡ് പ്രോട്ടോകോള്‍ മറന്ന് വിശ്വാസികള്‍ പളളി ഏറ്റെടുക്കാനുളള അധികൃതരുടെ ശ്രമത്തെ ചെറുക്കുമെന്നും മതമൈത്രി സംരക്ഷണ സമിതി വ്യക്തമാക്കി.

]]>