korean – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 05:02:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png korean – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ: പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം https://malayalees.ch/india-openbadminton-satwik-chirag-lose-to-korean-duo-mens-doubles-final/ Mon, 22 Jan 2024 05:01:41 +0000 https://malayalees.ch/?p=95052 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം. ഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തെ തോൽപ്പിച്ചു. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് ലോകചാമ്പ്യൻ ജോഡികളായ കാങ് മിൻ ഹ്യൂക്ക്-സിയോ സിയോങ് ജേ സഖ്യം ചാമ്പ്യന്മാരായത്.

ഡൽഹിയിൽ നടന്ന ഫൈനലിൽ ലോകചാമ്പ്യൻമാർക്കെതിരെ മികച്ച തുടക്കമാണ് ഇന്ത്യൻ ജോഡിക്ക് ലഭിച്ചത്. ആവർത്തിച്ചുള്ള പിഴവുകൾ പിന്നീട് തിരിച്ചടിയായി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം കാങ്-സിയോ സഖ്യത്തിനെതിരെ ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന ഫൈനലിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

രണ്ടാം തവണയും ഇന്ത്യ ഓപ്പൺ കിരീടമെന്ന സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന്റെ സ്വപ്നമാണ് തകർന്നത്. 2022ൽ ഇന്ത്യ ഓപ്പൺ കിരീടം ഇന്ത്യൻ ജോഡി നേടിയിരുന്നു. ഇന്ത്യ ഓപ്പണിന്റെ പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് ഒഴികെ ഒരു ഇന്ത്യൻ ജോഡിക്കും ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. സാത്വിക്-ചിരാഗ് നേരത്തെ മലേഷ്യ ഓപ്പൺ 2024 ഫൈനലിലും തോറ്റിരുന്നു.

നേരത്തെ, ചൈനയുടെ ഷി യു ക്വി ഹോങ്കോങ്ങിന്റെ ലീ ച്യൂക് യിയുവിനെ പരാജയപ്പെടുത്തി പുരുഷ സിംഗിൾസ് കിരീടം നേടിയിരുന്നു. മറുവശത്ത്, ചൈനയുടെ ചെൻ യു ഫെയിയെ തോൽപ്പിച്ച് ചൈനീസ് തായ്പേയിയുടെ തായ് സു യിംഗ് വനിതാ സിംഗിൾസ് കിരീടം നേടി.

]]>
ജോര്‍ജുകുട്ടിയാകാന്‍ പാരസൈറ്റ് താരം; ദൃശ്യം ഇനി കൊറിയന്‍ ഭാഷയിലേക്ക് https://malayalees.ch/jeethu-josephs-drishyam-to-be-remade-in-korean/ Tue, 23 May 2023 11:56:20 +0000 https://malayalees.ch/?p=81629 മലയാളത്തിന് അഭിമാനമായ ചിത്രമാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം. ചൈന ഉൾപ്പടെ വിവിധി ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇപ്പോൾ വീണ്ടും അഭിമാനമാവുകയാണ് ചിത്രം. കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

ഓസ്കർ അവാർഡ് നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും മോഹൻലാൽ അവതരിപ്പിച്ച ജോർജു കുട്ടിയുടെ വേഷത്തിൽ എത്തുക. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. റീമേക്ക് വിവരം സംവിധായകൻ ജീത്തു ജോസഫും സ്ഥിരീകരിച്ചു.

ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം. സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.

]]>
കോഴിക്കോട് പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി മൊഴിനല്‍കി; പൊലീസ് കേസ് അവസാനിപ്പിക്കുന്നു https://malayalees.ch/kozhikode-police-is-closing-korean-woman-assault-case/ Sat, 31 Dec 2022 10:22:50 +0000 https://malayalees.ch/?p=73722 കോഴിക്കോട് കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു. പീഡനം നടന്നതിന് തെളിവില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. വൈദ്യ പരിശോധനയിലും പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നിട്ടില്ലെന്നു പിന്നീട് യുവതി മൊഴി നല്‍കി. ഈ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് കൊറിയന്‍ യുവതി മുന്‍പ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മതിയായ യാത്രാ രേഖകളിലാതെ യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായതാണ് സംഭവങ്ങളുടെ തുടക്കം.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കുതിരവട്ടത്തുനിന്നാണ് എംബസി അധികൃതര്‍ യുവതിയെ ചെന്നൈയിലേക്ക് കൊണ്ടുപോയത്.

]]>