korea open – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Apr 2022 04:13:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png korea open – malayalees.ch https://malayalees.ch 32 32 പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിൽ https://malayalees.ch/korea-open-2022-pv-sindhu-kidambi-srikanth-enter-semi-final/ Sat, 09 Apr 2022 04:13:32 +0000 https://malayalees.ch/?p=59784 ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിലെത്തി. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌‌ലന്‍ഡിന്‍റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്കോര്‍ 21-10 21-16. ശനിയാഴ്ചയാണ് സെമി പോരാട്ടം.

സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധു നേരിടുക. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു.

അതേസമയം പുരുഷ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ കെ ശ്രീകാന്ത് കൊറിയയുടെ സോണ്‍ വാനിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ തകര്‍ത്താണ് അവസാന നാലിലെത്തിയത്. സ്കോര്‍. 21-12 18-21 21-12. കൊറിയന്‍ താരത്തിനെതിരായ പോരാട്ടങ്ങളില്‍ 4-7 വിജയാധിപത്യമുണ്ടെങ്കില്‍ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും ശ്രീകാന്ത് തോറ്റിരുന്നു.

]]>