Koothuparamba murder – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Apr 2021 04:11:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Koothuparamba murder – malayalees.ch https://malayalees.ch 32 32 മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം; കാന്തപുരം https://malayalees.ch/everyone-must-end-the-politics-of-hatred-that-kills-man-kanthapuram/ Thu, 08 Apr 2021 04:11:06 +0000 https://malayalees.ch/?p=42631 ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് അക്രമ രാഷ്ട്രീയത്തിലൂടെയല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയില്‍ നടന്ന മന്‍സൂറിന്‍റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം.

മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്‍റെ അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. നാം മലയാളികള്‍ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഈ കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാന്‍ കഴിയാത്ത സംസ്‌കാരമാണ്. തെരഞ്ഞെടുപ്പുകള്‍ വന്നുപോകും. പക്ഷേ ആ കുടുംബത്തിന്‍റെ നഷ്ടം ആര്‍ക്കാണ് നികത്താന്‍ കഴിയുക. ഈ കൊലപാതകത്തിനുത്തരവാദികളായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

]]>
“പൈശാചിക പ്രവൃത്തികളിൽ നിന്ന് അണികളെ വിലക്കാൻ സി.പി.എം തയ്യാറാവണം”: മുനവ്വറലി തങ്ങൾ https://malayalees.ch/sayyid-munavvar-ali-shihab-thangal-facebook-post-on-koothuparamba-murder/ Wed, 07 Apr 2021 11:58:53 +0000 https://malayalees.ch/?p=42609 വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സി.പി.ഐ.എം ഭീകരത മാപ്പർഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. ഇത്തരം രീതികൾ ഇത്രയും കാലം നാം ശീലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും മുനവ്വർ അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യപരമായ പൊതുപ്രവർത്തന രീതികൾ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നൽകുന്ന സന്ദേശം എന്താണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാൽ എന്താകും കേരളത്തിന്‍റെ അവസ്ഥയെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ചോദിച്ചു.

ഇത്രയും കാലം നാം ആർജ്ജിച്ചെടുത്ത എല്ലാ സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളേയും പിറകോട്ട് വലിക്കുന്ന ഇത്തരം പൈശാചിക പ്രവൃത്തികളിൽ നിന്ന് തങ്ങളുടെ അണികളെ മാറ്റിനിർത്താൻ നവോത്ഥാന വക്താക്കളെന്ന് സ്വയം പെരുമ്പറ മുഴക്കുന്ന കണ്ണൂരിലെ സി.പി.എം തയ്യാറാവണം. ഈ ക്രൂരതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തണമെന്നും മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയിട്ട് പൊതുപ്രവർത്തനം എന്ന വാക്കിന് എന്ത് അർത്ഥമാണുള്ളത്. പ്രതികളെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാത്രകാപരമായ ശിക്ഷ നൽകാൻ അധികാരി വർഗ്ഗം തയ്യാറാകണം. അല്ലാത്തപക്ഷം അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ വീണ്ടും കലുഷിതമാക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

]]>
“കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം, ആസൂത്രിതം” https://malayalees.ch/kunhalikktty-comments-on-koothuparamba-mansoor-murder/ Wed, 07 Apr 2021 08:01:46 +0000 https://malayalees.ch/?p=42596 കണ്ണൂരിലെ മുസ്‍ലിം ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വോട്ടെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച്ച രാത്രിയാണ് കണ്ണൂരിലുണ്ടായ ആക്രമണത്തിൽ ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടുകൂടിയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തില്‍ മൻസൂറിന്‍റെ അയൽവാസി ഷിനോസിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ സി.പി.എം പ്രവർത്തകനാണ്.

മന്‍സൂറിനെയും മുഹ്‍സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.

ആക്രമത്തിന് ശേഷം മൻസൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ, രാത്രി 11.30 ഓടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.

മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

]]>