Konni – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 May 2023 04:31:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Konni – malayalees.ch https://malayalees.ch 32 32 കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം https://malayalees.ch/konni-bus-and-tipper-lorry-accident-html/ Tue, 16 May 2023 04:14:35 +0000 https://malayalees.ch/?p=81278 കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. ടിപ്പർ ഡ്രൈവർ മരണപ്പെട്ടു. ചിറ്റാർ മാമ്പാറയിൽ എം എസ് മധു (65)ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെയോടെ കോന്നി പയ്യനാമൻ ഭാഗത്തുനിന്നും പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നൂ. ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കോന്നി ഫയർ ഫോഴ്‌സ് സ്ഥലത്തു എത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ടിപ്പറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

]]>
സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു https://malayalees.ch/policeman-hanged-himself-in-pathanamthitta-ar-camp/ Wed, 16 Nov 2022 07:41:55 +0000 https://malayalees.ch/?p=71376 സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു. കോന്നി സ്റ്റേഷനിലെ ബിനുകുമാർ ആണ് തൂങ്ങി മരിച്ചത്. പത്തനംതിട്ട എ.ആർ.ക്യാമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ജോലിക്ക് ഹാജരാകാതെ നിൽക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ എ.ആർ ക്യാമ്പിലെത്തിയ ബിനുകുമാർ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ .

കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി. ഇത്തരത്തിൽ വാങ്ങിയ വാഹനം പണയം വച്ച് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നിയിൽ ജോലി ചെയ്യവെ കൂടുതൽ സ്ത്രീകളെ പറ്റിച്ചുവെന്നാണ് കണ്ടെത്തൽ. പരാതി വന്നതോടെ പൊലീസുകാരൻ ജോലിക്ക് എത്താതെ ഒളിവിൽ പോകുകയായിരുന്നു.

പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും പൊലീസുകാരൻ ആരോപണ വിധേയനായിരുന്നു. കോന്നി സ്റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽ നിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം.

]]>
കോന്നിയില്‍ ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി https://malayalees.ch/adoor-prakash-mp-said-that-what-the-left-front-did-in-konni-was-not-development-but-deception/ Sat, 27 Mar 2021 03:59:54 +0000 https://malayalees.ch/?p=42095 കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വർഷക്കാലം ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി. ഇടതു മുന്നണിയുടെയും എം.എല്‍.എ ജെനീഷ് കുമാറിന്‍റെയും അവകാശവാദങ്ങൾ സത്യത്തിന് നിരക്കാത്തതാണ്. മെഡിക്കൽ കോളേജ് ആശുപത്രി എന്ന ബോർഡ് മാത്രമേ കോന്നിയില്ലയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ട വോട്ട് യാഥാർഥ്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വാശിയോറിയ മത്സരം നടക്കുന്ന കോന്നി മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയായതോടെയാണ് ഇടതു മുന്നണിക്കെതിരെ അടൂര്‍ പ്രകാശിന്‍റെ വിമര്‍ശനം. താൻ തുടങ്ങി വച്ച പദ്ധതിയുടെ പേരിൽ തെരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാനാണ് സിറ്റിംഗ് എം.എൽ.എ ജെനീഷ് കുമാര്‍ ശ്രമിക്കുന്നത്. കോന്നി മെഡി.കോളജ് സ്വന്തം നേട്ടമായായാണ് ജെനീഷ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ അടൂര് പ്രകാശ് 2016ൽ കെട്ടിടം പണി പൂർത്തിയായ വിവരം നിയമസഭയിൽ പറഞ്ഞപ്പോൾ തന്നെയും കോന്നിയെയും മന്ത്രി കെ.കെ ശൈലജ അപമാനിച്ചതായും പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജിൽ പുറംവാതിൽ നിയമനത്തിന് എം.എൽ.എ ശ്രമിക്കുന്നതായി പറഞ്ഞ അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് യാഥാർഥ്യമാണെന്നും വ്യക്തമാക്കി. പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കുന്നത് കള്ളവോട്ടാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എല്‍.ഡി.എഫ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ആദ്യമല്ലെന്നും വിമര്‍ശിച്ചു.

]]>