Kollywood – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 05:18:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kollywood – malayalees.ch https://malayalees.ch 32 32 ‘സൂര്യ 42’ന്റെ റിലീസിനായി കാത്തിരിപ്പ്, റെക്കോര്‍ഡ് പ്രീ ബിസിനസ് എന്ന് റിപ്പോര്‍ട്ട് https://malayalees.ch/suriya-42-is-on-track-to-set-one-of-the-highest-pre-business-records-in-kollywood-hrk-rqzb6y/ Sat, 04 Mar 2023 05:18:01 +0000 https://malayalees.ch/?p=77352 സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് ‘സൂര്യ 42’.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ‘സൂര്യ 42’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ പ്രീ ബിസിനസ് റെക്കോര്‍ഡാണ് കോളിവുുഡില്‍ എന്നാണ് വാര്‍ത്ത.

ഇനിയും പേരിട്ടില്ലെങ്കിലും സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.  സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. ശിവവെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്.

‘സൂര്യ 42’ന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ‘സൂര്യ 42’ന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍  വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.

]]>
ആ സ്റ്റൈലും സ്റ്റൈല്‍ മന്നനും വെള്ളിത്തിരയിലെത്തിയിട്ട് 45 വര്‍ഷം https://malayalees.ch/rajinikanth-to-hit-45-year-mark-in-filmdom-thanks-fans/ Mon, 10 Aug 2020 08:29:04 +0000 https://malayalees.ch/?p=29945 സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ അഭിനയ ജീവിതത്തിന് 45 വയസ്. താരങ്ങളും ആരാധകരും സ്റ്റൈല്‍ മന്നന് ആശംസകള്‍ അറിയിച്ചു. തമിഴര്‍ക്ക് തലൈവര്‍ ഒന്നേയുള്ളൂ. അത് സാക്ഷാല്‍ രജനികാന്ത്! , മലയാളികൾ ഉൾപ്പെടുന്ന ലോകമെങ്ങുമുള്ള ചലച്ചിത്ര ആരാധകരുടെ പ്രിയതാരം.

സിഗരറ്റ് കറക്കി ചുണ്ടില്‍ വച്ച് വലിക്കുന്നതു മുതല്‍ ചുറുചുറുക്കോടെയുള്ള സ്‌റ്റൈലന്‍ നടത്തം വരെ… രജനികാന്ത് ഒരു ബ്രാന്‍ഡാണ് … കൂലിക്കാരന്‍, കര്‍ഷകന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ വെയ്റ്റര്‍ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്റ്റൈല്‍ കണ്ടു തന്നെയാണ് ആ മനുഷ്യനെ ആരാധകര്‍ സ്റ്റൈല്‍ മന്നന്‍ എന്ന് വിളിച്ചു .

ശിവാജി റാവു രജനീകാന്ത് ആയതു സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായാണ്. ബസ് കണ്ടക്ടറിൽ നിന്ന് താരസിംഹാസനത്തിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല രജനിക്ക്. അപൂർവരാഗങ്ങൾ മുതൽ പേട്ട വരെയുള്ള മെഗാഹിറ്റുകളിലൂടെയുളള ആ യാത്രയിൽ, തിളക്കവും ആക്ഷനും ഒന്നുമില്ലാത്ത ഒരു രജനീകാന്ത് കൂടിയുണ്ട്. കഷണ്ടി കയറിയ തലയിലെ പാറിപ്പറക്കുന്ന നരച്ച മുടിയുമായി സ്‌ക്രീനിനു പുറത്തു ആഢംബരം ഒന്നുമില്ലാത്ത പച്ചയായ ഒരു രജനി കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി. തമിഴ് സിനിമയില്‍ ആദ്യ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി.

തൊണ്ണൂറുകളില്‍ മന്നന്‍, പടയപ്പ, മുത്തു, ബാഷ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. സ്റ്റൈൽ മന്നന്‍റെ പുതിയ രാഷ്ട്രീയത്തിലെയും സിനിമയിലെയും പുതിയ അവതാരം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് തമിഴകവും ഇന്ത്യൻ ജനതയും.

]]>
‘ആണത്തമുള്ളൊരു മനുഷ്യന്‍റെ കൂടെ വേദി പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’ കുറിപ്പുമായി ഹരീഷ് പേരടി https://malayalees.ch/hareesh-peradi-stands-with-vijay/ Fri, 07 Feb 2020 05:21:14 +0000 https://malayalees.ch/?p=22793 തമിഴ് സൂപ്പര്‍ താരം വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ആണത്തമുള്ള ഒരു മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു.

വിജയ്-അറ്റ്‌ലി ചിത്രമായ മര്‍സലില്‍ ഡോ.അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെ ഹരീഷ് അവതരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമയിലെ സംഭാഷണങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ദീപാവലി സീസണില്‍ തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച കളക്ഷന്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നു. ബിഗിലില്‍ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകളാണ് വിജയ്ക്ക് കുരുക്കായത്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിജയ്ക്കെതിരെയുള്ള പകപോക്കലാണ് ഈ റെയ്ഡെന്നാണ് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെയുള്ള ആരോപണം. ഇതിനോടകം നിരവധി പേരാണ് വിജയ്ക്കെതിരായ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ എന്ന ഹാഷ്ടാഗും സോഷ്യല്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

]]>
കെ.ജി.എഫ് 2 ചിത്രീകരണത്തിന് സ്റ്റേ; കാരണം.. https://malayalees.ch/court-halted-kgf-chapter-2-shooting/ Thu, 26 Sep 2019 12:53:08 +0000 https://malayalees.ch/?p=16089 ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ്ങിന് സ്റ്റേ. കോലാര്‍ സ്വര്‍ണ ഖനിയിലെ സയനഡ് ഹില്‍സില്‍ നടക്കുന്ന ഷൂട്ടിങ്ങാണ് കോലാര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി സ്‌റ്റേ ചെയ്തത്. സിനിമയുടെ ചിത്രീകരണം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നു എന്ന പ്രദേശവാസിയുടെ പരാതിയെ തുടര്‍ന്നാണ് സ്റ്റേ.

ശ്രീനിവാസ എന്നയാളാണ് പരാതി നല്‍കിയത്. വാദം കേട്ട ശേഷം ഷൂട്ടിങ് നിര്‍ത്തിവെയ്ക്കണമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം സയനഡ് ഹില്‍സിലുള്ള ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പറയുന്നത്. അടുത്ത ഘട്ട ചിത്രീകരണം മറ്റൊരു സ്ഥലത്താണ്. ഇനി അവസാന ഷെഡ്യൂളിന് വേണ്ടി മാത്രമാണ് കോളാറിലേക്ക് വരിക. കോടതി ഉത്തരവ് മാനിച്ച് നിലവില്‍ ഇവിടത്തെ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കുകയാണ്. പ്രശ്‌നം പരിഹരിച്ച ശേഷം അവസാന വട്ട ചിത്രീകരണം ഇവിടെ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ തരംഗമായി മാറി. യഷ് ആയിരുന്നു നായകന്‍. പ്രശാന്ത് നീല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു.

]]>
ഇത് വ്യാജ വാര്‍ത്തയാണ്, വെറുതെ പറഞ്ഞ് പ്രചരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തയുണ്ടാക്കരുത് https://malayalees.ch/dulquer-salmaan-about-vaan-movie/ Mon, 16 Sep 2019 06:13:54 +0000 https://malayalees.ch/?p=15386 തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വാനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സിനിമയെ സംബന്ധിച്ച വന്ന അറിയിപ്പ് തെറ്റാണെന്ന് പറഞ്ഞാണ് നടന്‍ ദുല്‍ഖര്‍ ട്വിറ്ററിലൂടെ രംഗത്തുവന്നത്.

‘ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം വാന്‍ പുതിയ പ്രൊഡ്ക്ഷന്‍ ബാനറില്‍ ആരംഭിക്കും. സംഗീത സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കും മാറ്റമുണ്ട്. നടി കിയാര അദ്വാനിയാണ് പുതിയ നായിക’- ഇതായിരുന്നു ട്വീറ്റ്. ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ പോസ്റ്റിനെതിരെ രംഗത്തുവന്നതോടെ ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

‘ഇത് വ്യാജ വാര്‍ത്തയാണ്. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ കേട്ടുകേള്‍വി പറഞ്ഞു നടക്കുകയോ ചെയ്യരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ഞാന്‍ തന്നെ പ്രഖ്യാപിക്കും. തെറ്റായ വാര്‍ത്തകളില്‍ നടീനടന്മാരേയോ സാങ്കേതിക പ്രവര്‍ത്തകരെയോ ദയവായി വലിച്ചിഴക്കുകയോ ടാഗ് ചെയ്യാതിരിക്കുകയോ ചെയ്യണം”- ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.

ദുല്‍ഖര്‍ നായകനാവുന്ന വാന്‍ സിനിമ സംവിധായകന്‍ ആര്‍.എ കാര്‍ത്തികിന്റെ ആദ്യ ചിത്രമാണ്. കല്ല്യാണി പ്രിയദര്‍ശനാണ് വാനില്‍ നായികയായി അഭിനയിക്കുക. റോഡ് മൂവിയായി പുറത്തിറങ്ങുന്ന വാനില്‍ ദുല്‍ഖര്‍ ഒന്നില്‍ കൂടുതല്‍ വേഷങ്ങളിലാകും അഭിനയിക്കുകയെന്നും നാല് നായികമാരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

]]>
Protected: സഹോയിലെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങിനെയാണ്; മേക്കിംഗ് വീഡിയോ കാണാം https://malayalees.ch/saho-making-video/ Tue, 10 Sep 2019 07:20:01 +0000 https://malayalees.ch/?p=15095

This content is password-protected. To view it, please enter the password below.

]]>
വെട്രിമാരന്‍റെ അസുരനാവാന്‍ പുതിയ രൂപത്തില്‍ ധനുഷ് https://malayalees.ch/hanush-gets-new-makeover-for-vetri-maran-film/ Sat, 12 Jan 2019 15:42:37 +0000 https://malayalees.ch/?p=997 സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് – വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. പുതിയ ഗെറ്റപ്പ് ധനുഷ് തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ടു

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രതികാരത്തിന്‍റെ കഥ തന്നെയാണ് ഇത്തവണയും പറയുന്നത്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

]]>
എന്റെ വ്യക്തിപരമായ കാര്യം; വിവാഹവാര്‍ത്തയെ കുറിച്ച് വിശാല്‍ https://malayalees.ch/vishal-on-his-wedding-rumours/ Sat, 12 Jan 2019 07:38:53 +0000 https://malayalees.ch/?p=959 തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു എന്ന വാർത്തയെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.

‘’എങ്ങിനെയാണ് ചില ലേഖനങ്ങൾ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാർത്തകളും നൽകുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഉടൻ തന്നെ എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. അതിൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും.’’ വിശാൽ ട്വീറ്റ് ചെയ്തു.

‘’എങ്ങിനെയാണ് ചില ലേഖനങ്ങൾ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാർത്തകളും നൽകുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഉടൻ തന്നെ എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. അതിൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും.’’ വിശാൽ ട്വീറ്റ് ചെയ്തു.

]]>