Kollam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:48:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kollam – malayalees.ch https://malayalees.ch 32 32 കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ISPS സ്ഥിര അംഗീകാരം https://malayalees.ch/isps-permanent-approval-for-kollam-and-vizhinjam-ports/ Sat, 16 Dec 2023 04:49:30 +0000 https://malayalees.ch/?p=92947 ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS ( ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഈ അംഗീകാരം നൽകുന്നത്.

കേരള മാരിടൈം ബോർഡിൻ്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ താൽക്കാലിക അംഗീകാരമാണ് ബന്ധപ്പെട്ടവരുടെ തുടർപരിശോധകൾക്ക് ശേഷം ഇന്ന് സ്ഥിരമായി അനുവദിച്ചത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കും വരും ദിവസങ്ങളിൽ ഈ അംഗീകാരം ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ കേരള മാരിടൈം ബോർഡ് നടത്തിവരുന്നുണ്ട്.

അന്താരാഷ്ട്ര കപ്പലുകൾക്ക് സർവ്വീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം നിർബന്ധമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നർ തുറമുഖം യാഥാർത്ഥ്യമാകുന്നതിൻ്റെ ഭാഗമായി കേരളത്തിൻ്റെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജജമാക്കുക എന്ന സർക്കാറിൻ്റെ നിലപാടിൻ്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ISPS അംഗീകാരം നേടാൻ കേരള മാരിടൈം ബോർഡ് ശ്രമങ്ങൾ ആരംഭിച്ചത്.

പ്രവാസി യാത്രാ കപ്പൽ സർവ്വീസിനും ഈ അംഗീകാരം വലിയ മുതൽ കൂട്ടാകും. സംസ്ഥാനത്തിൻ്റെ പശ്ചാതല വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകുമെന്ന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

]]>
വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം https://malayalees.ch/mgnrega-workers-protest-aganist-kollam-mayor/ Thu, 21 Sep 2023 08:29:29 +0000 https://malayalees.ch/?p=88159 വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്.

സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയർ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിൻ്റെ പിൻവാതിലിലൂടെയാണ് മേയർ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.

]]>
കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊന്നു; ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി https://malayalees.ch/man-kills-wife-to-death-then-died/ Mon, 18 Sep 2023 10:31:24 +0000 https://malayalees.ch/?p=87948 കൊല്ലത്ത് ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറയെ ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.(Man kills wife to death then died)

റഹീം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കർണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തിൽ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ ജയിലിൽ കഴിയുകയായിരുന്നു. തുടർന്ന് റിമാൻഡിൽ പുറത്തിറങ്ങി ഭാര്യയെ കൊലപ്പെടുത്തുകയിരുന്നു. വീട്ടിൽ എന്നും അടിയും വഴക്കുമാണ്. നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് അവൾ നാട്ടിൽ പോയി തിരിച്ചുവന്നതാണ്. എല്ലാ പൈസയും റഹീം ബലം പ്രയോഗിച്ച് കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

]]>
വിഡിയോക്ക് 1500, ഫോട്ടോയ്ക്ക് 500 രൂപ; കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ https://malayalees.ch/couples-arrested-for-raping-minor-girl-selling-images/ Sat, 29 Jul 2023 10:59:31 +0000 https://malayalees.ch/?p=85294 കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റ ദമ്പതികൾ പിടിയിൽ. ഇൻസ്റ്റഗ്രാം വഴിയാണ് വിൽപന നടത്തിയത്. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. ‌ ‌ പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു. ആവശ്യക്കാരിൽ നിന്നായി മുന്‍‌കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്.

അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം. ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

]]>
‘വിശക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര’ ;പദ്ധതി യാഥാർത്ഥ്യമാക്കി ഡിവൈഎഫ്ഐ https://malayalees.ch/dyfi-sneha-alamara-where-the-hungry-can-take-food-and-eat/ Fri, 28 Jul 2023 08:50:14 +0000 https://malayalees.ch/?p=85191 വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്ഐ കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചത്. ഡിവൈഎഫ്ഐ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പങ്കുവച്ചത്.

പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് ലഭിക്കുന്നു. മുഖത്തലയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

DYFI തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന ‘സ്നേഹ അലമാര’ പദ്ധതിക്ക് മുഖത്തലയിൽ തുടക്കം കുറിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സ.എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
സ. ഉനൈസ് അധ്യക്ഷത വഹിച്ചു, ജെ.എസ്.ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് സ.എം.എസ്.ശബരിനാഥ്‌, മുഖത്തല
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ.യെശോധ, ആർ.പ്രസന്നൻ, ജോർജ്ജ് മാത്യു, എ.സുകു, ആർ.സതീഷ് കുമാർ, കെ.അജിത്ത് കുമാർ, വാർഡ് അംഗം സിന്ധു എന്നിവർ പങ്കെടുത്തു.
വിശപ്പ് രഹിത തൃക്കോവിൽവട്ടം എന്ന ആശയത്തിന്റെ ഭാഗമായാണ്
പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

]]>
ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക് https://malayalees.ch/women-seriously-injured-after-being-hit-by-a-train-in-kollam/ Thu, 27 Jul 2023 07:19:15 +0000 https://malayalees.ch/?p=85111 കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം.

കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി https://malayalees.ch/laborer-trapped-in-well-was-rescued-in-ramankulangara/ Tue, 25 Jul 2023 11:34:01 +0000 https://malayalees.ch/?p=85009 കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറിൽ കുടുങ്ങിയത് കല്ലുംപുറം സ്വദേശി വിനോദാണ്. വിനോദ് കിണറ്റിൽ അകപ്പെട്ടത് നിർമ്മാണ പ്രവർത്തനത്തിനിടെയിലാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദിനെ പുറത്തെടുത്തത്.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വിനോദിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ആദ്യം മുതൽ നടത്തി. രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

]]>
അമ്മയെ കടിച്ചതിന് വളര്‍ത്തുനായയെ അടിച്ചുകൊന്ന് യുവാക്കള്‍; ഡിജിപിക്ക് പരാതി നല്‍കി നായയുടെ ഉടമ https://malayalees.ch/young-men-killed-pet-dog-at-kollam/ Thu, 29 Jun 2023 04:42:25 +0000 https://malayalees.ch/?p=83487 കൊല്ലത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്ത് നായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നെന്ന് പരാതി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വളര്‍ത്തുനായ പലരേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്. അമ്മയെ പട്ടികടിച്ച കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അനീഷയുടെ വീട്ടില്‍ കയറി പ്രസവിച്ച് കുട്ടികളുമായി കിടന്ന ഇവരുടെ വളര്‍ത്തുനായയെ തല്ലി കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്ത് വന്നു.

തുടര്‍ന്ന് നായയെ വലിച്ചിഴച്ച് സമീപത്തെ വയലില്‍ കൊണ്ട് കുഴിച്ച് മൂടുകയുംചെയ്തു. വീട്ടുകാര്‍ ഇരവിപുരം പൊലീസില്‍ പരാതിനല്‍കിയെങ്കിലും പൊലീസ് കേസേടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഡിജിപിക്കും ,പരാതിനല്‍കി. നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൃഗസ്‌നേഹികളുടെ സംഘടനകളും രംഗത്ത് എത്തി. ഇതോടെ പൊലീസ് യുവാക്കള്‍ക്ക് എതിരെ കേസ് എടുക്കുകയയായിരുന്നു.

]]>
കൊല്ലത്ത് കത്തി നശിച്ച ഗോഡൗണിന് എൻ.ഒ.സി ഇല്ല; കണ്ടെത്തൽ അഗ്‌നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിൽ https://malayalees.ch/kollam-godown-didnt-have-noc/ Fri, 19 May 2023 04:12:27 +0000 https://malayalees.ch/?p=81447 അഗ്‌നിബാധയിൽ നശിച്ച കൊല്ലത്തെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണിന് എൻ. ഒ സി. ഇല്ലെന്ന് കണ്ടെത്തൽ. അഗ്‌നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡർ നിന്നാണ് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ഫയർ യൂണിറ്റുകൾ രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ജില്ലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും വിതരണം ചെയ്യേണ്ടിയിരുന്ന മരുന്നുകളും , വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളുമാണ് കത്തി നശിച്ചതിൽ ഉൾപ്പെടുന്നത്.ഇതിൽ ജീവൻരക്ഷാ മരുന്നുകളും ഉണ്ട്. ഇത്രയധികം മരുന്നുകൾ കത്തി നശിച്ചതോടെ ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മരുന്ന് ക്ഷാമമുണ്ടാകുമോയെന്ന ആശങ്കയും ആരോഗ്യ വകുപ്പിന് ഉണ്ട്.

മരുന്നുകൾ എത്തിക്കാൻ നടപടി കൈക്കൊണ്ടെങ്കിലും അത് പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ പോന്നതല്ല. അഗ്‌നി രക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെട്ടിടത്തിൽ ഗോഡൗൺ പ്രവർത്തിപ്പിച്ചതിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

]]>
കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; കൊല്ലത്ത് എട്ടോളം പേർ ചികിത്സ തേടി https://malayalees.ch/8-people-hospitalized-after-suspected-food-poisoning-in-kollam/ Fri, 27 Jan 2023 12:23:10 +0000 https://malayalees.ch/?p=75118 കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു.

ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്. കടയിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുന്നു. ഹെൽത്ത്‌ കാർഡ് മൂന്നുവർഷമായി ഹോട്ടൽ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി

]]>