kolkatta – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Nov 2022 08:33:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kolkatta – malayalees.ch https://malayalees.ch 32 32 മുൻ നാവികസേനാ ഉദ്യോഗസ്ഥനെ കൊന്ന് കഷ്ണങ്ങളാക്കി, ഭാര്യയും മകനും അറസ്റ്റിൽ https://malayalees.ch/son-kills-ex-navy-man-mom-helps-him-chop-and-dump-body/ Mon, 21 Nov 2022 08:32:56 +0000 https://malayalees.ch/?p=71624 ശ്രദ്ധ വാക്കറുടേതിന് സമാനമായ കൊലപാതകം കൊൽക്കത്തയിലും. മുൻ നാവികസേനാ ഉദ്യോഗസ്ഥനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുളത്തിലിട്ടു. പരീക്ഷാ ഫീസ് അടക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ 13-ന് ബരുയിപൂരിലാണ് സംഭവം. ഉജ്ജ്വൽ ചക്രവർത്തി (55) എന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മകൻ രാജു ചക്രവർത്തി പിതാവിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ശ്യാമിലി ചക്രവർത്തിയുടെ സഹായത്തോടെ മൃതദേഹം 6 കഷ്ണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ സമീപത്തെ കുളങ്ങളിലും കുറ്റിക്കാടുകളിലും വലിച്ചെറിഞ്ഞു. പിന്നീട് ഉജ്ജ്വലിനെ കാണാനില്ലെന്ന് ആരോപിച്ചു ഇരുവരും പൊലീസിൽ പരാതി നൽകി.

ബരുയിപൂരിലെ കുളത്തിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ട ശരീരഭാഗങ്ങൾ വെള്ളിയാഴ്ചയോടെ പൊങ്ങി വരാൻ തുടങ്ങി. ഇതോടെ പൊലീസ് അന്വേഷണം വേഗത്തിലായി. പിന്നാലെ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ചക്രവർത്തിയുടേതാണെന്ന് കണ്ടെത്തി. അമ്മ-മകൻ ഇരുവരെയും ചോദ്യം ചെയ്യാൻ കൊണ്ടുവന്നു, പണത്തെച്ചൊല്ലിയുള്ള കടുത്ത തർക്കത്തിന് ശേഷമാണ് ജോയ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.

]]>
‘നിയമം മാത്രമല്ല, കണക്കും പഠിപ്പിക്കും’; ഹൃദയം കവർന്ന് ട്രാഫിക് പൊലീസ് https://malayalees.ch/policeman-in-kolkata-teaches-8-year-old-while-managing-traffic/ Sat, 16 Apr 2022 05:16:25 +0000 https://malayalees.ch/?p=60175 ചില വാർത്തകൾ പെട്ടന്ന് തന്നെ ജനഹൃദയം കീഴടക്കാറുണ്ട്. അതിൽ ഒന്നാണ് എട്ട് വയസ്സുകാരനെ പഠിപ്പിക്കുന്ന ട്രാഫിക് പൊലീസിന്റെ ഈ കഥ. സമൂഹത്തോട് ഓരോ വ്യക്തിയും പുലർത്തേണ്ട ധാര്‍മ്മിക ഉത്തരവാദിത്തങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ഈ വിഡിയോ.

പൊതുസമൂഹത്തോട് ഏറ്റവും കൂടുതൽ പ്രതിബദ്ധതയുള്ളവരാണ് പൊലീസ് സേനാ. നിയമവ്യവസ്ഥ പരിരക്ഷിക്കുന്നതിനും, ജനത്തെ നിയന്ത്രിക്കുന്നതിനും മാത്രമല്ല ഏവര്‍ക്കും മാതൃകയാകുന്നതിനും ഉതകുന്ന കാര്യങ്ങള്‍ വേണം പൊലീസുകാര്‍ ചെയ്യാന്‍. അത്തരത്തിലൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരന്‍ പ്രകാശ് ഘോഷ്.

ബാലിഗഞ്ച് ഐടിഐക്ക് സമീപം ഡ്യൂട്ടിയിലായിരുന്നപ്പോഴെല്ലാം തെരുവില്‍ കഴിയുന്ന ബാലനെയും കുടുംബത്തെയും പ്രകാശ് കാണുമായിരുന്നു. റോഡരികിലെ ഭക്ഷണശാലയിൽ ജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം നോക്കുന്നത്. മകൻ്റെ നല്ല ഭാവിക്കായിയുള്ള അമ്മയുടെ ആധി മനസിലാക്കിയ പ്രകാശ് തന്നാൽ കഴിയുന്നത് ചെയ്യാൻ തീരുമാനിച്ചു. ജോലിക്കിടെ തികച്ചും അവിചാരിതമായി പരിചയപ്പെട്ടതാണ് ഈ കുടുംബത്തെ.

മകൻ ദാരിദ്ര്യത്തിന്റെ ചങ്ങല പൊട്ടിച്ച് ലോകത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന വലിയ പ്രതീക്ഷകൾ അമ്മയ്ക്കുണ്ട്. എന്നാൽ മൂന്നാം ക്ലാസുകാരന് പഠനത്തിൽ താൽപ്പര്യം നഷ്ടപ്പെട്ടുന്നത് അമ്മയിൽ ആശങ്കക പരത്തി. ഇതിവർ പ്രകാശിനോട് പങ്കിട്ടു. ആ അമ്മയുടെ ദുഃഖം അദ്ദേഹത്തിന്റെ മനസ് കീഴടക്കി. അങ്ങനെ ജോലിക്കിടെ ലഭിക്കുന്ന ഒഴിവ് സമയത്ത് ബാലനെ പ്രകാശ് പഠിപ്പിക്കാന്‍ തുടങ്ങി.

ബാലനെ പ്രകാശ് പഠിപ്പിക്കുന്ന ചിത്രം കൊല്‍ക്കത്ത പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ചിത്രം വൈറലാവുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ ചിത്രമാണിത്. സംഭവത്തിന്റെ വിശദാംശങ്ങളും പോസ്റ്റില്‍ പങ്കിട്ടിരുന്നു.

]]>